ആശാ ശരത്തിന്റെ മകൾ ഉത്തര ശരത് വിവാഹിതയായി; രാജകീയമായ വിവാഹ ആഘോഷങ്ങൾ വൈറൽ !! | Uthara Sharath Got Married Latest Viral Malayalam
Uthara Sharath Got Married Latest Viral Malayalam : പ്രേക്ഷകരുടെ പ്രിയതാരമായ ആശാ ശരത്തിന്റെ മകൾ ഉത്തരാശരത്ത് വിവാഹിതയായി. നിരവധി സിനിമകളിലൂടെയും പരമ്പരകളിലൂടെയും പ്രേക്ഷക ഹൃദയം കവർന്ന നായികയാണ് ആശാ ശരത്ത്. ആശയോടൊപ്പം തന്നെ മകൾ ഉത്തരയും ജനങ്ങൾക്ക് പ്രിയങ്കരിയാണ്. ആശയുടെയും കുടുംബത്തിന്റെയും വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് വളരെയധികം താല്പര്യമാണ്. ഇപ്പോഴിതാമൂത്ത മകൾ ഉത്തരയുടെ വിവാഹം കഴിഞ്ഞിരിക്കുകയാണ്. അതിനെക്കുറിച്ച് ദിവസങ്ങളായി വിവാഹത്തിന്റെ തിരക്കുകളിൽ ആയിരുന്നു ആശയും കുടുംബവും.
ഇതിനെപ്പറ്റിയുള്ള എല്ലാ വാർത്തകളും സമൂഹമാധ്യമങ്ങളിൽ താരം പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഉത്തരയുടെ വരനാണ് ആദിത്യ മേനോൻ .ഇദ്ദേഹം ഒരു ചാർട്ടേഡ് അക്കൗണ്ടന്റ് ആണ്. ഇരുവരുടെയും വിവാഹ വാർത്തകൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വളരെ മനോഹരമായ പട്ടുസാരിയിൽ തിളങ്ങിയായിരുന്നു ഉത്തരയുടെ വിവാഹം. വളരെ മനോഹരമായി മേക്കപ്പും മറ്റ് ആഭരണങ്ങളും താരം അണിഞ്ഞിരുന്നു . ഉത്തരയുടെ വിവാഹ വസ്ത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റുന്നുണ്ട്.

വളരെ പ്രഗൽഭരായ വ്യക്തികളാണ് വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നത്.സോഷ്യൽ മീഡിയയിലൂടെയും സിനിമയിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയാണ് ഉത്തര. ആശാ ശരത്തിന്റെയും ഭർത്താവ് ശരത്തിന്റെയും രണ്ടു മക്കളിൽ മുതിർന്ന കുട്ടി.ഇവരുടെ രണ്ടാമത്തെ കുട്ടിയാണ് കീർത്തന. വളരെ വിപുലമായ രീതിയിൽ തന്നെയാണ് വിവാഹ ചടങ്ങുകൾ താരം സംഘടിപ്പിച്ചത്. നിരവധി താരങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഒക്ടോബറിൽ ആയിരുന്നു ഇവരുടെ വിവാഹ നിശ്ചയം. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ വിവാഹത്തോട് അനുബന്ധിച്ചുള്ള ചടങ്ങുകൾ സമൂഹമാധ്യമങ്ങളിൽ വളരെ പെട്ടെന്നാണ് വൈറലായി മാറിയത്.
ഹൽദി സംഗീത് നൈറ്റ് എന്നിവ ഏറെ ജനശ്രദ്ധ നേടിയിരുന്നു. ഉത്തരയുടെ എല്ലാ വിവാഹ വിശേഷങ്ങളും അമ്മ ആശാ ശരത് സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകർക്കും മുൻപിൽ എത്തിച്ചിരുന്നു. നിരവധി ആരാധകരാണ് പങ്കുവെക്കപ്പെടുന്ന ഓരോ ചിത്രത്തിന് താഴെയും ആശംസകൾ അറിയിച്ചുകൊണ്ടെത്തുന്നത്. അങ്കമാലിക്കടുത്ത് കുറുക്കുറ്റിയിലുള്ള അഡ്ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ വെച്ചാണ് വിവാഹവും മറ്റു ചടങ്ങുകളും നടത്തിയത്. ആശാ ശരത്തിനൊപ്പം എല്ലാ നൃത്ത വേദികളിലും സജീവ സാന്നിധ്യമാണ് മകൾ ഉത്തര. 2021ലെ മിസ് കേരള റണ്ണറപ്പ് കൂടിയായിരുന്നു ഉത്തര.