ഊർമിള ഉണ്ണി സംയുക്തക്ക് നൽകിയ അപൂർവ മാലയുടെ പ്രത്യേകത ഇതാണ്; താത്താതെയ്യുടെ സ്നേഹ സമ്മാനം പങ്കുവെച്ച് സംയുക്ത വർമ്മ!! | Urmila Unni’s special gift to Samyuktha Varma

Urmila Unni’s special gift to Samyuktha Varma : വളരെ കുറച്ചു മലയാള സിനിമകളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം നേടിയ വ്യക്തിയാണ് സംയുക്ത വർമ്മ. 1999 പുറത്തിറങ്ങിയ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന മലയാള ചിത്രത്തിലൂടെയാണ് സിനിമ ലോകത്തേക്ക് താരം ചുവടുവെക്കുന്നത്. 18ലധികം ചിത്രങ്ങളിൽ മാത്രമാണ് സംയുക്ത ഇക്കാലം കൊണ്ട് അഭിനയിച്ചത് എങ്കിലും അഭിനയിച്ച കഥാപാത്രങ്ങൾ അത്രയും ഹൃദയകാരിയായിരുന്നു. സിനിമാനടനായ ബിജുമേനോൻ ആണ് താരത്തിന്റെ ഭർത്താവ്.

2002 ൽ ആയിരുന്നു ഇരുവരുടെയും വിവാഹം. വിവാഹശേഷം സംയുക്ത സിനിമ മേഖലയിൽ അത്രതന്നെ സജീവമല്ല തന്റെ കുടുംബത്തിന് ഒപ്പം സമയം ചെലവഴിക്കാനാണ് താരത്തിന് ഇഷ്ടം എന്നിരുന്നാലും സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായുള്ള ബന്ധം എല്ലായിപ്പോഴും താരം നിലനിർത്തുന്നു. എല്ലാ പുത്തൻ വിശേഷങ്ങളും ആരാധകരെ അറിയിക്കാൻ താരം മടിക്കാറില്ല. സംയുക്ത വർമ്മയുടെ ആന്റി ആണ് നടിയും നർത്തകയുമായ ഊർമ്മിള ഉണ്ണി.

samyuktha
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

ഊർമ്മിള ഉണ്ണിയുടെ മകൾ ഉത്തര ഉണ്ണിയും സംയുക്ത വർമ്മയും നല്ല സുഹൃത്തുക്കളാണ്. എല്ലാ പ്രധാന ചടങ്ങുകളിലും ഇവർ മൂവരെയും ഒന്നിച്ച് കാണാൻ സാധിക്കും. വാഴുന്നോർ, ചന്ദ്രനുദിക്കുന്ന ദിക്കിൽ, നാടൻ പെണ്ണും നാട്ടുപ്രമാണിയും,മഴ,തുടങ്ങിയവയെല്ലാം സംയുക്ത വർമ്മയുടെ ചിത്രങ്ങളാണ്. എന്നാൽ ഈ അടുത്ത് താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത് മറ്റൊരു ചിത്രമാണ് ഊർമ്മിള ഉണ്ണി ദിവ്യ ഉണ്ണിക്ക് സമ്മാനിച്ച മാലയും അണിഞ്ഞു കൊണ്ട് എടുത്ത ചിത്രമാണിത്.

യോഗയും ധ്യാനവും എല്ലാം ഒത്തിണങ്ങിയ ഒരു ജീവിതശൈലിയാണ് സംയുക്ത വർമ്മയ്ക്ക്. അതുകൊണ്ടുതന്നെ രുദ്രാക്ഷത്തിൽ കോർത്ത ഒരു ശിവന്റെ രൂപമുള്ള ഊർമ്മിള ഉണ്ണി സംയുക്ത വർമ്മയ്ക്കായി നൽകിയിരിക്കുന്നത്. ‘Thank you thathathai for this hand made mala ‘ എന്ന ക്യാപ്ഷനോടുകൂടിയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. കറുത്ത വസ്ത്രം അണിഞ്ഞ് കൂളിംഗ് ഗ്ലാസ് ധരിച്ച് ഊർമ്മിള ഉണ്ണി കൈകൊണ്ട് നിർമ്മിച്ച മാലയും അണിഞ്ഞാണ് ചിത്രത്തിനായി സംയുക്ത വർമ്മ പോസ് ചെയ്യുന്നത്. പോസ്റ്റ് ചെയ്തതിന് പിന്നാലെ നിരവധി ആരാധകരാണ് ഈ ചിത്രം ഏറ്റെടുത്തിരിക്കുന്നത്.

You might also like