പ്രിയപ്പെട്ട പൊന്നമ്മ ചേച്ചിയെ കാണാൻ പോയി, പഴയ കളിയും ചിരിയും ഒക്കെയുണ്ട്.. ചിത്രം പങ്കുവെച്ച് പ്രിയതാരം ഊർമ്മിള ഉണ്ണി!! | Urmila Unni with Kaviyoor Ponnamma
Urmila Unni with Kaviyoor Ponnamma : മലയാള ചലച്ചിത്ര മേഖലയിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച നായികയാണ് ഊർമിള ഉണ്ണി. അഭിനയത്രി എന്നതിലുപരി ഇന്ത്യൻ ക്ലാസിക്കൽ ഡാൻസർ എന്ന നിലയിൽ പ്രശസ്തയാണ് താരം. അംഗരത്ത് രാമാനുണ്ണിയാണ് ഭർത്താവ്. 1981 ൽ ആണ് ഇരുവരുടെയും വിവാഹം നടന്നത്. ഉത്തര ഉണ്ണിയാണ് മകൾ. 1989 ൽ ഉത്സവപിറ്റേന്ന് എന്ന ചിത്രത്തിലൂടെയാണ് സിനിമ രംഗത്തേക്കുള്ള ചുവടുവെയ്പ്. 1992 ൽ പുറത്തിറങ്ങിയ സർഗം എന്ന ചിത്രത്തിലെ സുഭദ്ര തമ്പുരാട്ടി എന്ന കഥാപാത്രം വളരെയധികം ജനപ്രീതി നേടി.
കഥാപുരുഷൻ, ഇരട്ടക്കുട്ടികളുടെ അച്ഛൻ, പഞ്ചലോഹം, പുരസ്കാരം, മഴ, കൊച്ചു കൊച്ചു സന്തോഷങ്ങൾ, ദോസ്ത്, സേതുരാമയ്യർ സിബിഐ, തുടങ്ങി നിരവധി ചിത്രങ്ങൾ. അമ്മയുടെ മകൾ ഉത്തരയും സിനിമാ മേഖലയിലും നൃത്ത മേഖലയിലും സജീവമാണ്. താരം സിനിമാമേഖലയിൽ ഇപ്പോൾ അത്ര തന്നെ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ തന്റെ വിവരങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാൻ താരം മടിക്കാറില്ല.

മലയാളം ടെലിവിഷൻ സീരിയൽ മേഖലകളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ കവിയൂർ പൊന്നമ്മയോടൊപ്പം ഉള്ള പുതിയ ചിത്രങ്ങളാണ് താരം തന്നെ സോഷ്യൽ മീഡിയയിലൂടെ പുതുതായി പങ്കുവെച്ചിരിക്കുന്നത്. “പ്രിയപ്പെട്ട പൊന്നമ്മ ചേച്ചിയെ കാണാൻ പോയി. പഴയ ചിരിയും സ്നേഹവും ഒക്കെ ഉണ്ട്’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
പൊന്നമ്മ ചേച്ചിയോടൊപ്പം ഊർമ്മിള നിൽക്കുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. മാമാങ്കം ആണും പെണ്ണും തുടങ്ങിയ ചിത്രങ്ങളാണ് കവിയൂർ പൊന്നമ്മ അടുത്ത് അഭിനയിച്ചത്. മോഹൻലാൽ അഭിനയിച്ച ആറാട്ട് എന്ന ചിത്രത്തിലും ശബ്ദ സാന്നിധ്യമായി കവിയൂർപൊന്നമ്മ ഉണ്ടായിരുന്നു.