ഈ അമ്മയും മകളും വേറെ ലെവൽ! 😍 ഉറങ്ങുന്ന കണ്മണിയുമായി മുകതയുടെ പുതിയ റീൽസ്; ഏറ്റെടുത്ത് ആരാധകർ.!!

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മുക്ത. വിവാഹത്തോടെ സിനിമയിൽ നിന്നും ഇടവേള എടുത്ത താരം സീരിയലുകളിലൂടെയും ടെലിവിഷൻ പ്രോഗ്രാമുകളിലൂടെയുമൊക്കെ അഭിനയരംഗത്തേക്ക് മടങ്ങിവന്നു കൊണ്ടിരിക്കുകയാണ്. സോഷ്യൽ മീഡിയയിലും സജീവം ആണ് താരം. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ മുക്തയേക്കാൾ ആരാധകരാണ് മകൾ കൺമണി കുട്ടിക്ക്. കിയാര എന്നാണ്

കൺമണിയുടെ യഥാർത്ഥ പേര്. വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനോടൊപ്പം മുക്ത വീഡിയോ റീലുകളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കൺമണി കുട്ടിയുമായി ചേർന്നുള്ള മുക്തിയുടെ വീഡിയോ റീലുകൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ ആരാധകരെ ഒട്ടും നിരാശപ്പെടുത്താതെ പുതിയൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് അമ്മയും മകളും. ഇരുവരും തകർത്തഭിനയിച്ച

വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. കണ്ടു കണ്ടു കൊതി കൊണ്ടു നിന്ന കുയിലേ കുഞ്ഞിക്കുയിലേ എന്ന ഗാനത്തിന്റെ വീഡിയോയായാണ് ഇക്കുറി മുക്തയും കൺമണിയും വന്നിരിക്കുന്നത്. തൻറെ ഇൻസ്റ്റാഗ്രാം പേജിൽ മുക്തയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചെറുപ്പത്തിൽ ഞാൻ ഏറെ കേട്ട പാട്ട് എൻറെ കണ്മണി കുട്ടിക്കൊപ്പം എന്ന് കുറിപ്പോടെയാണ് താരം

വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. അമ്മയും മകളും മത്സരിച്ചഭിനയിച്ച വീഡിയോ ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. കൺമണി കുട്ടിയുടെ അഭിനയം അതി മനോഹരമാണെന്ന് ആരാധകർ പറയുന്നു. ഈ അമ്മയും മകളും വേറെ ലെവലാണ് എന്നാണ് സോഷ്യൽ മീഡിയ ഇരുവരുടെയും പ്രകടനത്തെകുറിച്ച് പറയുന്നത്.

Rate this post
You might also like