ഞങ്ങളുടെ കുടുംബത്തിലേക്ക് ഒരു പുതിയ അതിഥി കൂടി എത്തുന്നു; ഉപ്പും മുളകും കുടുംബത്തിലേക്ക് ഒരു കുഞ്ഞിക്കാൽ കൂടി !!! | Uppum Mulakum family happy news latest viral news malayalam

എറണാംകുളം : യൂട്യൂബ് പ്രേക്ഷകർക്ക് പ്രിയപ്പെട്ട വ്ലോഗർമാരാണ് ഉപ്പും മുളകും ലൈറ്റ് ഫാമിലി. കുടുംബനാഥനായ അനിൽകുമാറും, കുടുംബനാഥയായ സംഗീതയും നാലു മക്കളുമാണ് ഉപ്പും മുളകും ലൈറ്റ് ഫാമിലിയിൽ ഉള്ളത്. ഇവർ തങ്ങളുടെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയ വഴി പ്രേക്ഷകർക്കു മുമ്പിൽ എത്തിക്കാറുണ്ട്. ഇവരുടെ മൂത്തമകളായ അഞ്ജനയുടെ വിവാഹ വിശേഷങ്ങളും മറ്റും സമൂഹമാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. പൊന്നു എന്നാണ് അഞ്ജനയെ സ്നേഹത്തോടെ വിളിക്കാറുള്ളത്.

എന്നാൽ പൊന്നു, ഷെബിൻ എന്നയാളെ പ്രണയിക്കുകയും ഇരുവരും ഒളിച്ചോടി പ്രണയവിവാഹം നടത്തുകയും ചെയ്തു. ഇത് ഉപ്പും മുളകും ലൈറ്റ് ഫാമിലിയെ വളരെയധികം വിഷമിപ്പിച്ചു. പൊന്നുവിന്റെ വിവാഹവുമായി ബന്ധപ്പെട്ട നിരവധി വിവാദങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഇതാ പൊന്നുവിന്റെയും ഷെബിന്റെയും ജീവിതത്തിൽ മറ്റൊരു വലിയ സന്തോഷമാണ് ഉണ്ടായിരിക്കുന്നത്.ഇരുവരും അച്ഛനും അമ്മയും ആകാൻ പോവുകയാണ്. ഈ സന്തോഷം പങ്കുവെച്ചത് ആകട്ടെ പൊന്നുവിന്റെ അച്ഛനും അമ്മയുമാണ് തങ്ങളുടെ യൂട്യൂബ് ചാനലിലൂടെയാണ്.

Uppum Mulakum family happy news latest viral news malayalam

ഇതിനു മുൻപ് ഇതുപോലെ ഒരു സാഹചര്യം ഉണ്ടായിരുന്നു എന്നും അന്ന് അവൾ ഗർഭിണി ആയിരുന്നില്ല എന്നും എന്നാൽ ഇപ്പോൾ ഈ വാർത്ത കേട്ടതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട് എന്നും പൊന്നുവിന്റെ അച്ഛനും അമ്മയും പ്രതികരിച്ചു. ജീവിതത്തിൽ ഇപ്പോൾ രണ്ട് സന്തോഷങ്ങളാണ് സംഭവിച്ചിരിക്കുന്നത് അതിലൊന്നാണ് പൊന്നു ഗർഭിണിയായത് എന്ന് ഇവർ പറയുന്നു. എന്നാൽ ഇതിനെക്കുറിച്ച് ഷെബിൻ പറയുന്നത് സന്തോഷം കൊണ്ട് തനിക്ക് ഇതിനെക്കുറിച്ച് പറയാൻ വാക്കുകൾ കിട്ടുന്നില്ല എന്നാണ്. കൂടാതെ അഞ്ജന പറയുന്നു, ഗർഭകാലത്ത് ചെയ്യാൻ പാടില്ലാത്ത എല്ലാം ചെയ്തിട്ടുണ്ട്. ബൈക്കിൽ ഒരുപാട് യാത്ര ചെയ്തു, പപ്പായ ജ്യൂസും, പൈനാപ്പിൾ ജ്യൂസും എല്ലാം കുടിച്ചിട്ടുമുണ്ട്.

എന്നാൽ അതിനെല്ലാം ശേഷവും ഈ വാർത്ത അറിയുമ്പോൾ വളരെയധികം സന്തോഷമുണ്ട് എന്നാണ് അഞ്ജന ഇതിനോട് പ്രതികരിക്കുന്നത്. കൂടാതെ ഷെബിനും പൊന്നുവും പുതിയ ഫ്ലാറ്റിലേക്ക് മാറാൻ വിചാരിച്ചു നിൽക്കുകയായിരുന്നു, അതിനായി അഡ്വാൻസും നൽകിയിരുന്നു. എന്നാൽ ഇനിയിപ്പോൾ അങ്ങോട്ട് മാറുന്നില്ല എന്നും തന്റെ മകളെ ഈ സാഹചര്യത്തിൽ പരിചരിക്കുക എന്നത് ഒരു അമ്മയുടെ കടമയാണെന്നും പൊന്നുവിന്റെ അമ്മയായ സംഗീത പറയുന്നു. ഇവരുടെ വീഡിയോക്കെതിരെയും ജീവിതത്തിനെതിരെയും നിരവധി നെഗറ്റീവ് കമന്റുകൾ സമൂഹമാധ്യമങ്ങളിൽ സുലഭമാണ്. ഇവരെക്കുറിച്ച് നിരവധി ട്രോളുകളും ഇറങ്ങാറുണ്ട്.എന്നാൽ ഇപ്പോഴുള്ള തങ്ങളുടെ സന്തോഷത്തിന് യാതൊരുവിധ നെഗറ്റീവ് കമന്റുകളും ബാധിക്കില്ല എന്നാണ് ഇരുവരും പറയുന്നത്. Story highlight : Uppum Mulakum family happy news latest viral news malayalam

5/5 - (1 vote)
You might also like