കാത്തിരുന്ന ആ രണ്ടു പടങ്ങൾ ഒരേ ദിവസം ‘ഒടിടി’യിൽ; ഈ ആഴ്ച്ച ഒടിടി റിലീസ് ചെയ്യുന്ന ചിത്രങ്ങൾ.!! | Upcoming Malayalam movies releasing on OTT in this week
Upcoming Malayalam movies releasing on OTT in this week
Upcoming Malayalam movies releasing on OTT in this week : ലോകമെമ്പാടുമുള്ള മലയാള സിനിമ ആരാധകർ ഏറെ കാത്തിരുന്ന ഒരുപിടി മലയാള ചലച്ചിത്രങ്ങൾ ഒടിടി സ്ട്രീമിംഗിനൊരുങ്ങുന്നു. മമ്മൂട്ടി – പാർവതി തിരുവോത്ത് കൂട്ടുകെട്ടിൽ രതീന പിടി സംവിധാനം ചെയ്ത ‘പുഴു’ മെയ് 13-ന് സോണി ലിവ്-ലൂടെയും മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ’12th Man’ മെയ് 20-ന് ഹോട്ട്സ്റ്റാറിലൂടെയും ഡയറക്റ്റ് ഒടിടി റിലീസിനൊരുങ്ങുമ്പോൾ തിയ്യറ്ററുകൾ പൂരപ്പറമ്പാക്കിയ ഒരുപിടി ഹിറ്റ് ചിത്രങ്ങളും ഒടിടി പ്ലാറ്റ്ഫോമിൽ എത്താൻ ഒരുങ്ങുകയാണ്.
നീണ്ട 7 വർഷത്തെ ഇടവേളക്ക് ശേഷം നവ്യ നായർ ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തിയ ചിത്രമാണ് ‘ഒരുത്തീ’. വികെ പ്രകാശ് സംവിധാനം ചെയ്ത ചിത്രത്തിൽ നവ്യയോടൊപ്പം വിനായകൻ, സൈജു കുറുപ്പ് തുടങ്ങിയവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. ചിത്രം, മെയ് 13-ന് മനോരമ മാക്സിലൂടെ ഒടിടി സ്ട്രീമിംഗിന് തയ്യാറെടുക്കുകയാണ്.
Upcoming Malayalam movies releasing on OTT in this week
‘ക്വീൻ’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് ‘ജന ഗണ മന’. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട്, മംത മോഹൻദാസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം തിയ്യറ്ററുകളിൽ വലിയ വിജയമായി മുന്നേറുകയാണ്. ഒടിടി ഭീമന്മാരായ നെറ്റ്ഫ്ലിക്സ് ആണ് ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ജൂൺ മാസത്തിലായിരിക്കും ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ്.
മമ്മൂട്ടി – കെ മധു – എസ്എൻ സ്വാമി കൂട്ടുകെട്ടിൽ പിറന്ന സിബിഐ സീരിസിന്റെ അഞ്ചാം ഭാഗം, ‘സിബിഐ 5 : ദി ബ്രെയിൻ’ തിയ്യറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം നേടി വിജയക്കുതിപ്പ് തുടരുകയാണ്. നീണ്ട ഇടവേളക്ക് ശേഷം ജഗതി ശ്രീകുമാർ ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തി എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. തിയ്യറ്ററുകൾ ഇളക്കി മറിച്ച സേതുരാമയ്യരും കൂട്ടരും, ജൂൺ മാസത്തിൽ ഒടിടി റിലീസിനൊരുങ്ങുകയാണ്. നെറ്റ്ഫ്ലിക്സ് ആണ് ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്.