വിവാഹം കഴിഞ്ഞ് ആദ്യത്തെ വിശേഷവുമായി ഉണ്ണിമായ; കായലിനു നടുവിൽ പ്രിയതമനൊപ്പം കേക്ക് മുറിച്ച് ആഘോഷം.!!

മലയാളം യൂട്യൂബർമാരിൽ ഏറെ പ്രശസ്തയാണ് ഉണ്ണിമായ. simplymystyleunni മൈ സ്റ്റൈൽ ഉണ്ണി എന്ന യൂട്യൂബ് ചാനലിലൂടെ ചെറിയ കാലം കൊണ്ടാണ് ഉണ്ണിമായ ഒരു വലിയ ആരാധകവൃന്തം തന്നെ സൃഷ്ടിച്ചെടുത്തത്. കേരളത്തിലേക്ക് ആദ്യമായി ഗോൾഡൻ ബട്ടൺ കൊണ്ടുവന്ന യൂട്യൂബർ മാരിൽ ഒരാൾ കൂടിയാണ് ഉണ്ണിമായ. മലയാളി പെൺകുട്ടികളുടെ ഏറെ ഇഷ്ടപ്പെട്ട ബ്യൂട്ടി ബ്ലോഗർ കൂടിയാണ് ഉണ്ണിമായ. കഴിഞ്ഞ മാസമായിരുന്നു ഉണ്ണിമായയുടെയും

ഡോക്ടർ ലെസ്ലി ജോസഫിന്റെയും വിവാഹം. ഇരുവരുടെയും വിവാഹ വിശേഷങ്ങളും വീഡിയോയുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. വിവാഹം കഴിഞ്ഞുള്ള ആദ്യ യാത്രയിലാണ് ഇപ്പോൾ ഇരുവരും. മൂന്നാറിൽ ആണ് ഇപ്പോൾ ഇവർ ഉള്ളത്. മൂന്നാറിൽ നിന്നുള്ള ചിത്രങ്ങളും ഉണ്ണിമായ ഇൻസ്റ്റയിലും ഫേസ്ബുക്കിലും പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ വിവാഹം കഴിഞ്ഞുള്ള സന്തോഷത്തിന് ഇടയിൽ മറ്റൊരു സന്തോഷങ്ങൾ കൂടി ഉണ്ണിമായയെ

തേടിയെത്തിയിരിക്കുകയാണ്. കാര്യം വേറൊന്നുമല്ല, ഉണ്ണിമായയുടെ ഇൻസ്റ്റാ പേജിന് 300K ഫോളോവേഴ്‌സും യൂട്യൂബിൽ 1.5 മില്യൺ സബ്സ്ക്രൈബേഴ്‌സും കടന്നിരിക്കുകയാണ്. അതുപോലെ തന്നെ വിവാഹം കഴിഞ്ഞ് ഒരു മാസം ആയതും കൂടി ആഘോഷം ആയിരിക്കുകയാണ്. വളരെ വ്യത്യസ്തമായും എന്നാൽ ലളിതമായ രീതിയിലുമാണ് ഈ സന്തോഷം ഉണ്ണിമായയും ലെസ്ലിയും ആഘോഷിച്ചത്. കായലിന് നടുവിൽ കേക്ക് കട്ട് ചെയ്തു പരസ്പരം

പങ്കുവെച്ചായിരുന്നു ഇവരുടെ ആഘോഷം. നമ്മുടെ ജീവിതത്തിലെ ഓരോ ദിവസവും പ്രത്യേകതകൾ നിറഞ്ഞതാണ് എന്ന് പറഞ്ഞു കൊണ്ടാണ് ഉണ്ണിമായ കായൽ നടുവിൽ കേക്ക് മുറിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഉണ്ണിമായയുടെ ബ്യൂട്ടി ടിപ്സിന് നിരവധി പ്രേക്ഷകരാണ് ഉള്ളത്. വളരെ ലളിതവും ആകർഷകമായ രീതിയിലുമുള്ള ഉണ്ണിമായയുടെ അവതരണമാണ് ആരാധകർക്ക് ഏറെ ഇഷ്ടം. സോഷ്യൽ മീഡിയയിൽ സജീവമാണ് ഉണ്ണിമായ.

Rate this post
You might also like