കല്യാണത്തിന് ഗോൾഡ് ഒഴിവാക്കിയതിന് കുറ്റപ്പെടുത്തൽ! ഞാൻ സ്വർണം ഇട്ടില്ല.. ഇട്ടത് മുക്കുപണ്ടം; മറുപടിയുമായി ഉണ്ണിമായ.!! [വീഡിയോ]

ഇന്ന് ബ്ലോഗർമാർക്ക് സോഷ്യൽമീഡിയയിലും സമൂഹത്തിനിടയിലും വളരെ വലിയ സ്ഥാനം തന്നെയാണ് ഉള്ളത്. ബ്യൂട്ടി ടിപ്സ് പങ്കുവെച്ച് പല താരങ്ങളും ഇതിനോടകം പ്രശസ്തരായി മാറിയിട്ടുണ്ട്. അക്കൂട്ടത്തിൽ എടുത്തു പറയേണ്ട പേരാണ് ഉണ്ണിമായയുടെ. വളരെ കുറഞ്ഞ സമയം കൊണ്ടാണ് താരം നിരവധി ആരാധകരെ നേടിയെടുത്തത്. ബ്യൂട്ടിടിപ്സ് ആണ് താരം ഏറ്റവുമധികം പങ്കുവയ്ക്കുന്നത്. ഈ അടുത്ത് തൻറെ വിവാഹം കഴിഞ്ഞതിന്റെ

വിശേഷങ്ങളും ഉണ്ണിമായ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു. സ്വന്തമായി മേക്കപ്പ് ചെയ്ത് വളരെയധികം ലളിതമായി ആയിരുന്നു ഉണ്ണിമായ വിവാഹവേദിയിൽ പ്രത്യക്ഷപ്പെട്ടതും. വിവാഹത്തിന് വളരെ കുറച്ച് ആഭരണങ്ങൾ മാത്രം അണിഞ്ഞ് നാടൻ വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരം പിന്നീട് തൻറെ വിവാഹത്തിന് ഉപയോഗിച്ചിരുന്ന സ്വർണ്ണം എല്ലാം റോൾഡ് ഗോൾഡ് ആയിരുന്നു എന്ന് വെളിപ്പെടുത്തിയിരുന്നു. വിവാഹത്തിന് മുൻപേ തന്നെ

താരം പല ബ്ലോഗുകളിലും തനിക്ക് സ്വർണ്ണത്തിന് അതീവ താൽപര്യമില്ലെന്നും വലിയ പൊലിമയിൽ ഉള്ള സ്വർണം ഒന്നും ധരിക്കാറില്ല എന്ന് വ്യക്തമാക്കിയിരുന്നു. ഇപ്പോൾ വിവാഹ വീഡിയോയിൽ എന്തുകൊണ്ടാണ് റോൾഡ് ഗോൾഡ് ധരിച്ചത് എന്നുള്ള ആരാധകരുടെ സംശയത്തിന് മറുപടിയുമായി താരം രംഗത്തെത്തിയിരിക്കുകയാണ്. സ്വർണത്തിന് എതിര് ഒന്നുമല്ലെന്നും വിവാഹത്തിനായി സ്വർണ്ണം വാങ്ങുന്നതിനോട് താല്പര്യം ഇല്ല

എന്നാണ് താരം പറയുന്നത്. മറ്റുള്ളവർക്കുള്ള ഒരു മാതൃക എന്ന നിലയിലാണ് ഉണ്ണിമായയുടെ വാക്കുകൾ പ്രചരിക്കുന്നത്. വിവാഹശേഷം പെൺകുട്ടികൾക്കുള്ള സ്വത്ത് എന്ന നിലയിൽ സ്വർണ ആഭരണങ്ങൾ കാണാമെങ്കിലും തനിക്ക് ആഡംബരം കാണിക്കുന്നതിനോട് വലിയ താൽപര്യമില്ലെന്നാണ് താരം പറയുന്നത്. സമൂഹത്തിലുള്ള പെൺകുട്ടികളൊക്കെ ഉണ്ണിമായയെ മാതൃകയാക്കണമെന്നാണ് വീഡിയോയ്ക്ക് താഴെ പലരും കുറിക്കുന്നത്.

Rate this post
You might also like