സ്വപ്നത്തിലേക്കുള്ള യാത്രയിൽ കിട്ടുന്ന ചില ചെറിയ പണികൾ; ഉണ്ണി മുകുന്ദൻ എന്ന ഗന്ധർവന്റെ കൈ കണ്ടോ !!! | Unni Mukunthan shared his memorable video latest viral malayalam

ഒറ്റപ്പാലം : മലയാള ചലച്ചിത്ര അഭിനേതാവ്, പിന്നണി ഗായകൻ എന്നിങ്ങനെ നിരവധി തലങ്ങളിൽ തന്റെ കഴിവ് തെളിയിക്കുകയും പ്രേക്ഷകർക്കും മുൻപിൽ ജനപ്രീതി നേടിയ താരമാണ് ഉണ്ണി മുകുന്ദൻ. നിരവധി ചിത്രങ്ങളിലൂടെ ഇതിനോടകം തന്നെ മലയാളി പ്രേക്ഷകരുടെ ഹൃദയം കവരാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലായി താരത്തിന്റെതായി ഇറങ്ങിയ മാളികപ്പുറം എന്ന ചിത്രത്തിന് വലിയ രീതിയിലുള്ള ജന പിന്തുണയാണ് ലഭിച്ചത്. ചെറിയ ബഡ്ജറ്റിൽ നിർമ്മിച്ച ഈ ചിത്രം നൂറുകോടിയിൽ അധികമാണ് ക്ലബ്ബിൽ നേടിയത്.

മാളികപ്പുറം എന്ന ഈ ചിത്രം കാണാത്ത മലയാളികൾ ഉണ്ടോ എന്ന് തന്നെ സംശയമാണ്. 2011-ൽ റിലീസായ ബോംബെ മാർച്ച് 12 എന്ന സിനിമയിലൂടെ ആണ് ഉണ്ണി മുകുന്ദൻ മലയാള സിനിമയിൽ സജീവമാകുന്നത്. തുടർന്ന് ബാങ്കോക്ക് സമ്മർ, തത്സമയം ഒരു പെൺകുട്ടി എന്നീ ചിത്രങ്ങളിൽ അഭിനയിച്ച ഉണ്ണി മുകുന്ദൻ 2012-ൽ റിലീസായ മല്ലൂസിംഗ് എന്ന സിനിമയിൽ നായകനായി പ്രേക്ഷകർക്ക് മുൻപിൽ എത്തി . സിനിമകളിലേത് എന്നതുപോലെ തന്നെ സമൂഹമാധ്യമങ്ങളിലും വളരെയധികം സജീവമാണ് താരം.

 Unni Mukunthan shared his memorable video latest viral malayalam

തന്റെ ആരാധകരെ എന്നും തന്നോട് ചേർത്തുനിർത്താനുള്ള ഒരു മനസ്സ് താരത്തിനുണ്ട്. സിനിമ ഇഷ്ടപ്പെടുന്നതുപോലെ തന്നെ സ്വന്തം ശരീരത്തെയും താരം വളരെയധികം ഇഷ്ടപ്പെടുന്നു. അതുകൊണ്ടുതന്നെ ഫിറ്റ്നസിൽ വളരെയധികം ശ്രദ്ധിക്കാറുണ്ട് ഉണ്ണി മുകുന്ദൻ. ഇപ്പോഴിതാ താരത്തിന്റേതായ പുത്തൻ ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. ഗന്ധർവ്വൻ ആണ് ചിത്രത്തിന്റെ പേര്. ഇതിൽ ഉണ്ണി മുകുന്ദന് ഒരു ഗന്ധർവ്വ പരിവേഷമാണ് ഉള്ളത് എന്നും ആരാധകർ പറയുന്നു. ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് വിഷ്ണു അരവിന്ദ്. ചിത്രത്തിനെ കുറിച്ച് ഇതിനോടകം തന്നെ നിരവധി വാർത്തകളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഉണ്ണി മുകുന്ദൻ ഗന്ധർവ്വ പരിവേഷത്തിലുള്ള ഒരു ചിത്രം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.

ചിത്രം എനിക്ക് വളരെ ഇഷ്ടപ്പെട്ടു എന്നും എന്നാൽ എന്റെ ഗന്ധർവ്വൻ ഇങ്ങനെയല്ല എന്നും ഉണ്ണി മുകുന്ദൻ ഈ ചിത്രത്തെ പറ്റി അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോഴിതാ താരം തന്റെ കൈയിലെ ഒരു തഴമ്പിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. കയ്യിൽ കുമിള വന്ന് നിൽക്കുന്നത് വീഡിയോയിൽ കാണാം. വീഡിയോയ്ക്ക് താഴെ gandharvan jr എന്ന് എഴുതിയിട്ടുണ്ട്. ഈ ചിത്രത്തിന് താഴെ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. നിരവധി തമാശ നിറഞ്ഞ കമന്റുകളും വീഡിയോയ്ക്ക് താഴെ കാണാം. Story highlight : Unni Mukunthan shared his memorable video latest viral malayalam

5/5 - (1 vote)
You might also like