ഉണ്ണീശോയോടു തന്റെ ഫ്രണ്ട്സിനെ ഒന്ന് അഡ്ജസറ്റ് ചെയ്യാമോ എന്ന് ഇസ 🤣 പിള്ളേരുടെ ആഗ്രഹം അല്ലെ.. ഓക്കേ എന്ന് ഉണ്ണീശോ!! 🤣😍

മലയാളികളുടെ എക്കാലത്തെയും പ്രിയതാരമാണ് കുഞ്ചാക്കോ ബോബൻ. മലയാള ചലച്ചിത്ര രംഗത്ത് ഒന്നര പതിറ്റാണ്ടുകളായി സജീവമായി നിൽക്കുന്ന താരം. അനിയത്തി പ്രാവ് എന്ന ചിത്രത്തിലൂടെയാണ് ചാക്കോച്ചൻ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയത്. പഴയ ചുള്ളൻ ചെക്കന് ഇന്നും ആരാധകർ ഏറെയാണ്. സിനിമയ്ക്കൊപ്പം തന്നെ സോഷ്യൽ മീഡിയയിലും സജീവമായ താരത്തിനും കുടുംബത്തിനും ആരാധക പിന്തുണ ഏറെ ലഭിക്കുന്നുണ്ട്.

താരം പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോയുമെല്ലാം വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. അപ്പനെ പോലെ തന്നെ ഇസ കുട്ടനും ആരാധകർ ഏറെയുണ്ട്. ശിശുദിനത്തോടനുബന്ധിച്ച് സോഷ്യൽ മീഡിയയിൽ ചാക്കോച്ചൻ പങ്കുവെച്ച ഒരു ചിത്രവും അതിന്റെ അടിക്കുറിപ്പും ആണ് വൈറൽ ആകുന്നത്. ചിത്രത്തിൽ ഒന്നിൽ യൗസേപ്പിതാവ് ഉണ്ണിശോയുടെ നെറ്റിയിൽ ചുംബിക്കുന്നതും തൊട്ടടുത്ത മാതാവ് നിൽക്കുന്നതുമാണ്.

രണ്ടാമത്തേത് ഉണ്ണീശോയും മാതാവുമാണ് ചിത്രത്തിൽ. എന്നാൽ ഇതിൽ ഒരു ട്വിസ്റ്റ് ഉണ്ടായി. തൊട്ടു താഴെയായൂള്ള മാതാവിന്റെ കയ്യിൽ ഉണ്ണീശോയ്ക്ക് പകരം ജെറിയുടെയും ഒരു ഡിസ്നി ക്യാരക്ടറും ആണ്. മാതാവിന്റെ കയ്യിൽ കുറച്ചു മാറി ഉണ്ണീശോയും കാണാം. ചാക്കോച്ചൻ ചിത്രത്തിന് കൊടുത്തിരിക്കുന്ന ക്യാപ്ഷൻ ഇങ്ങനെയാണ് ഇസു ഉണ്ണിയോട് തന്റെ കൂട്ടുകാരെ ഒന്ന് അഡ്ജസ്റ്റ് ചെയ്യാമോ എന്ന് ഒന്നു ചോദിച്ചു. ശിശുദിനം അല്ലേ,

പിള്ളേരുടെ ഒരു ആഗ്രഹം അല്ലേ ഉണ്ണിയേശു was ഒക്കെ. എല്ലാ കുഞ്ഞുങ്ങൾക്കും ശിശുദിന ആശംസകൾ എന്നാണ് ചാക്കോച്ചൻ കുറിപ്പ് നൽകിയത്. അടിക്കുറിപ്പും ചിത്രവും സോഷ്യൽ മീഡിയ കൈയേറി കഴിഞ്ഞു. നിരവധി ആരാധകരും താരങ്ങളുമാണ് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. ജെറി മാത്രമോ ടോം എന്തിയെ എന്ന ഒരു ആരാധികയുടെ കമന്റിന് താഴെ ചാക്കോച്ചൻ താഴെ ടോം ചായ കുടിക്കാൻ പോയി എന്നാണ് മറുപടി നൽകിയിട്ടുള്ളത്.

Rate this post
You might also like