
Unakka meen and onion recipe malayalam : ഉണക്കമീൻ ഉപയോഗിച്ചുള്ള ഒരു കിടിലൻ ഐറ്റം പരിചയപ്പെട്ടാലോ.? ആദ്യം ചെയ്യേണ്ടത് ഉണക്കമീൻ വെള്ളത്തിലിട്ട് ഉപ്പു കളയുക എന്നതാണ്. ശേഷം കഴുകിയെടുക്കുക. കഴുകിയെടുത്ത ഉണക്ക മീൻ കഷണങ്ങൾ മറ്റു ചേരുവകൾ ഒന്നും ചേർക്കാതെ എണ്ണയിൽ വറുത്തെടുക്കുക. ഇങ്ങനെ വറക്കുമ്പോൾ പാതിവെന്താൽ മതിയാകും. വറുത്തെടുത്ത ഉണക്കമീൻ ചൂട് അല്പം ആറിയതിനു ശേഷം മിക്സിയിലിട്ട് ചെറുതായൊന്ന്
കറുക്കിയെടുക്കുക. ചെറുതായി പൊടിഞ്ഞ ഉണക്കമീൻ മറ്റൊരു പാത്രത്തിലേക്ക് മാറ്റി വെച്ചതിനു ശേഷം അല്പം ഇഞ്ചി, ഉണക്കമീന്റെ അതേ അളവിലോ അതിൽ കൂടുതൽ അളവിലോ ചെറിയ ഉള്ളി, കറിവേപ്പില, ഒരു പൊടി ഉപ്പ് എന്നിവ മിക്സിയുടെ ജാറിൽ ഇട്ട് ഒരു വട്ടം കറുകിയെടുക്കുക. അതിനുശേഷം അരച്ചെടുത്ത് ചെറിയ ഉള്ളി ഇഞ്ചി പേസ്റ്റ് മീൻ വറുത്ത എണ്ണയിൽ ഇട്ട് മൂപ്പിച്ചെടുക്കുക. ചെറുതായി കളർ മാറി വരുമ്പോൾ അതിലേക്ക് അല്പം

മുളകുപൊടി ചേർത്ത് കൊടുക്കുക. പാകത്തിന് മൂത്തതിനുശേഷം അതിലേക്ക് ഉണക്കമീൻ പൊടിച്ചത് ഇട്ടു കൊടുക്കുക. അഞ്ചു മുതൽ ഏഴ് മിനിറ്റ് വരെ ചെറുതീയിൽ ഇവ രണ്ടും ചേർത്ത് ഇളക്കിക്കൊടുക്കുക. ശേഷം തീ അണച്ച് പാത്രത്തിലേക്ക് മാറ്റി കൊള്ളൂ. ഉണക്കമീൻ മാജിക് ഡിഷ് റെഡി. വളരെ എളുപ്പത്തിൽ എന്നാൽ അതീവ രുചികരമായ ഉണ്ടാക്കാൻ സാധിക്കുന്ന ഒരു നല്ല നല്ല കറിയാണ് ഇത്. ഈ ഒരു ഒറ്റ കറി മതി വയറു നിറയെ ചോറുണ്ണാൻ.
ഒരു തവണ ഈ കറി ഉണ്ടാക്കി രുചി പിടിച്ചാൽ പിന്നെ ഉറപ്പ് നിങ്ങളുടെ ഊണുമേശയിൽ സ്ഥിരം പുള്ളി ആയിരിക്കും ഉണക്കമീൻ ചെറിയുള്ളി മാജിക്. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. Video credit: Grandmother Tips