ഉണക്കച്ചെമ്മീൻ ഇരിപ്പുണ്ടോ.? എങ്കിൽ ഉണക്കച്ചെമ്മീൻ ഇതുപോലെ എണ്ണയിൽ ഇട്ടാൽ കാണു അത്ഭുതം.!! 😳😍

ഉണക്കച്ചെമ്മീൻ ഇരിപ്പുണ്ടോ.? എങ്കിൽ ഉണക്കച്ചെമ്മീൻ ഇതുപോലെ എണ്ണയിൽ ഇട്ടാൽ കാണു അത്ഭുതം. ഇന്ന് നമ്മൾ ഇവിടെ ഉണക്ക ചെമ്മീൻ കൊണ്ട് ഒരു കിടിലൻ ഐറ്റമാണ് ഉണ്ടാക്കുവാൻ പോകുന്നത്. അതിനായി ഇവിടെ ഒരു പാക്കറ്റ് ഉണക്ക ചെമ്മീൻ എടുത്തിട്ടുണ്ട്. ഇത് ഒരു പ്ലേറ്റിലേക്കിടുക. അടുത്തതായി കുറച്ചു ചുവന്നുള്ളി തോലെല്ലാം കളഞ്ഞ് വൃത്തിയാക്കി എടുക്കുക. എന്നിട്ട് ഓരോന്നും നാലാക്കി മുറിച്ചെടുത്ത് ഒരു മിക്സിയുടെ ജാറിലേക്കിടുക.

അതിനുശേഷം അതിലേക്ക് 1 & 1/2 tsp മുളക്പൊടി ചേർത്ത് മിക്സിയിൽ ചെറുതായി ഒന്ന് ചതച്ചെടുക്കുക. അടുത്തതായി ഉണക്കചെമ്മീന്റെ തലയുംവാലും കളഞ്ഞു വൃത്തിയാക്കി കഴുകിയെടുക്കുക. അതിനുശേഷം ഒരു ചീനച്ചട്ടി അടുപ്പത്ത് വെച്ച് അതിലേക്ക് കുറച്ച് എണ്ണയൊഴിച്ച് ചൂടാക്കുക. എണ്ണ നല്ലപോലെ ചൂടായി വരുമ്പോൾ കഴുകിയെടുത്ത ഉണക്കച്ചെമ്മീൻ കുറേശെയായി ഇട്ടുകൊടുക്കാം. എന്നിട്ട് നല്ലപോലെ ഇത് ഇളക്കി കൊടുക്കുക.

ഏകദേശം 10 മിനിറ്റ് കഴിഞ്ഞാൽ ഇത് ഒരു ഗോൾഡൻ കളർ ആകുമ്പോൾ പാത്രത്തിലേക്ക് മാറ്റാവുന്നതാണ്. അതിനുശേഷം ചട്ടിയിൽ കുറച്ചു എണ്ണയൊഴിച്ച് ചൂടാക്കി അതിലേക്ക് മിക്സിയിൽ ചതച്ചെടുത്ത ഉള്ളി – മുളകുപൊടി മിക്സ് ചേർത്ത് കൊടുക്കുക. എന്നിട്ട് ഇത് ഏകദേശം 20 മിനിറ്റെങ്കിലും ഇളക്കിക്കൊണ്ടിരിക്കുക. ആവശ്യത്തിന് എണ്ണ അല്പാല്പം ചേർത്ത് നല്ലപോലെ വഴറ്റിക്കൊണ്ടിരിക്കുക. ഇനി ഇതിലേക്ക് കറിവേപ്പില കൂടി ചേർത്ത് മിക്സ് ചെയ്യുക.

പിന്നീട് ഇത് ഒരു ഡാർക്ക് കളർ ആയിവരുമ്പോൾ അതിലേക്ക് വറുത്തെടുത്ത ഉണക്കച്ചെമ്മീൻ ചേർത്തു കൊടുക്കാവുന്നതാണ്. എന്നിട്ട് നല്ലപോലെ മിക്സ് ചെയ്യുക. വേണമെങ്കിൽ ആവശ്യത്തിന് ഉപ്പും എണ്ണയും ചേർത്തു കൊടുത്ത് നല്ലപോലെ ഇളക്കി കൊണ്ടിരിക്കുക. ഏകദേശം ഒരു 15 മിനിറ്റെങ്കിലും ഇളക്കി കൊടുക്കണം. അങ്ങിനെ ഉണക്കച്ചെമ്മീൻ കൊണ്ടുള്ള കിടിലൻ ഐറ്റം റെഡി. ചോറ് കഴിക്കാൻ ഇതു മാത്രം മതിയാകും. Video credit: Grandmother Tips

Rate this post
You might also like