Uluva Water Benefits : പരമ്പരാഗത വൈദ്യശാസ്ത്രത്തിലും പാചക കലകളിലും വ്യാപകമായി ഉപയോഗിച്ചിരുന്ന ഉലുവ അതിന്റെ അതിശയകരമായ ഗുണങ്ങൾക്ക് പേര് കേട്ടതാണ്. ഒട്ടനവധി ഗുണങ്ങളുള്ള ഒരു മരുന്നാണ് ഉലുവ. ഇന്ത്യയിൽ ലഭ്യമാകുന്ന ഒട്ടുമിക്ക മരുന്നുകളിലും നമുക്ക് ഉലുവയുടെ സാനിധ്യം കാണാം. മറ്റെല്ലാതിനെ പോലെ തന്നെ ഉലുവക്കും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ഇവ എന്തൊക്കെയാണെന്ന് നോക്കാം. ഉലുവ വെള്ളം കുടിക്കുന്നത് പോലും ഒരുപാട് അസുഖങ്ങൾക്ക് നല്ലൊരു പരിഹാരമാണ്.
ഉലുവ ഫോളിക് ആസിഡ്, വിറ്റാമിൻ എ, ബി എന്നിവയുടെ നല്ലൊരു ഉറവിടമാണ്. അയേൺ, പ്രോട്ടീൻ, ഫൈബർ എന്നിവയും ഉലുവയിൽ അടങ്ങിയിരിക്കുന്നു. ഫൈബർ അടങ്ങിയതു കൊണ്ട് തന്നെ വയറിനുള്ളിലെ എല്ലാ പ്രശ്നങ്ങൾക്കും നല്ലൊരു പരിഹാരമാണ്. ഉലുവ കുതിർത്തി കഴിക്കുകയാണെങ്കിൽ വയറിനുള്ളിലെ ശുചീകരണ ഏജന്റ് പോലെയാണ് ഇത് പ്രവർത്തിക്കുന്നത്. അടുത്തതായി ഉലുവ വെള്ളം തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. ഒരു പാത്രത്തിലേക്ക് രണ്ട് സ്പൂണോളം ഉലുവയെടുക്കണം.
ഒരു ഗ്ലാസ് വെള്ളത്തിലേക്ക് അരസ്പൂൺ ഉലുവ എന്ന അളവിലാണ് എടുക്കുന്നത്. ഇതിലേക്ക് നാല് ഗ്ലാസ് വെള്ളമൊഴിച്ച് എട്ട് മണിക്കൂറോളം കുതിരാൻ വെക്കാം. കുതിർത്തിയെടുത്ത ശേഷം ഉലുവ അതേ വെള്ളത്തിൽ നല്ലപോലെ ഞെരടിയ ശേഷം വെറും വയറ്റിലാണ് ഈ വെള്ളം കുടിക്കേണ്ടത്. പാനീയങ്ങൾ കുടിച്ചാലും കട്ടി ആഹാരങ്ങളൊന്നും തന്നെ കഴിക്കാതെ വേണം ഇത് കുടിക്കാൻ. വെറും വയറ്റിൽ കുടിക്കുന്നതാണ് ശരീരത്തിൽ പിടിക്കുന്നതിന് ഏറ്റവും ഉചിതം.
ശരീരത്തിൽ പിടിക്കുന്നതിനും ചീത്ത കൊളസ്‌ട്രോൾ കുറക്കുന്നതിനും നല്ല കൊളസ്‌ട്രോൾ കൂട്ടുന്നതിനുമെല്ലാം ഇത് നല്ലൊരു പരിഹാരമാണ്. ഉലുവ കുതിർത്തി കഴിക്കുന്നത് വളരെയധികം നല്ലതാണ്. നമ്മുടെ വയറിനകത്തെ ഗ്യാസ് ട്രബിൾ മാറാനും മലബന്ധം കാരണമുണ്ടാകുന്ന പൈൽസ് പോലുള്ള അസുഖങ്ങൾ വരാതെ തടയാനുമൊക്കെ ഉലുവ നല്ലൊരു മരുന്നാണ്. എന്നാൽ ഉലുവ അമിതമായാൽ ശരീരത്തിന് ദോഷവുമാണ്. ഉലുവയുടെ ഗുണദോഷങ്ങളെ കുറിച്ച് കൂടുതലറിയാൻ വീഡിയോ കാണുക. Video Credit : HIBA’S COOK BOOK