18കാരിയായി വീണ്ടും മഞ്ജു വാര്യർ; ഉത്ഘാടനത്തിൽ തിളങ്ങി ലേഡി സൂപ്പർ സ്റ്റാർ.. ഏറ്റെടുത്ത് ആരാധകർ.!! [വീഡിയോ]

മലയാളികളുടെ പ്രിയപ്പെട്ട താരം മഞ്ജു വാര്യർ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾ ഞൊടിയിടെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. ആ പതിവ് ഇത്തവണയും തെറ്റിയില്ല. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയ പ്രധാന ചിത്രങ്ങളിൽ മുൻനിരയിൽ മഞ്ജു വാര്യരുടെ പുതിയ പരിപാടിയുടെ ചിത്രങ്ങളുണ്ട്. കൊച്ചി കോർപ്പറേഷന്റെ 10 രൂപയ്ക്ക് ഊണ് ലഭ്യമാക്കുന്ന, സമൃദ്ധി@10 പരിപാടിയിൽ മഞ്ജു പങ്കെടുത്തപ്പോൾ

എടുത്ത ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യൽ മീഡിയയിൽ തരംഗം. അടുത്തിടെ സ്വന്തമാക്കിയ റേഞ്ച് റോവർ കാറിലാണ് മഞ്ജു വാര്യർ പരിപാടിക്ക് എത്തിയത്. വെള്ള കാഷ്വൽ ടീ ഷർട്ടും, കറുപ്പിൽ വെള്ള പുള്ളികളുള്ള പലാസൊ പാന്റുമായുരുന്നു താരത്തിന്റെ വേഷം. ഉള്ളിൽ ടക്ക് ഇൻ ചെയ്ത ടീ ഷർട്ടിനൊപ്പം വെള്ള കാമിസോൾ ഷൂവും വേവി ആയിക്കിടക്കുന്ന മുടിയും കൂടിയായപ്പോൾ ലുക്ക് ഗംഭീരമായി.

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

സമൃദ്ധി @ 10 പദ്ധതി മഞ്ജു വാര്യർ തന്നെ ഉദ്ഘാടനം ചെയ്യണം എന്നായിരുന്നു തന്റെ ആഗ്രഹം എന്ന് മേയർ പറഞ്ഞപ്പോൾ മഞ്ജു എഴുന്നേറ്റു നിന്ന് കൈ കൂപ്പി. ആർക്കെങ്കിലും ഒരു നേരത്തെ ആഹാരം കൊടുക്കാൻ കഴിയുന്നത് ഒരു പുണ്യ പ്രവർത്തി ആണെന്നായിരുന്നു പരിപാടി ഉത്‌ഘാടനം ചെയ്തുകൊണ്ട് താരം പറഞ്ഞത്. പരിപാടിക്ക് ശേഷം കുടുംബശ്രീ പ്രവർത്തകരായ സ്ത്രീകൾക്കൊപ്പം ചേർന്ന് മഞ്ജു എടുത്ത ഫോട്ടോകൾ താരം

തന്നെ ഫേസ് ബുക്കിൽ ഷെയർ ചെയ്തു. കുടുംബശ്രീ പ്രവർത്തകരായ, അത്ഭുതപ്പെടുത്തുന്ന ഈ സ്ത്രീകളോട് ഒരുപാട് സ്നേഹം എന്നാണ് മഞ്ജു വാര്യർ ഇൻസ്റ്റാഗ്രാമിൽ ചിത്രത്തിനൊപ്പം കുറിച്ചത്. ഒരു വലിയ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ മഞ്ജു വാര്യർക്ക് പ്രേക്ഷകർ നൽകുന്ന പിന്തുണ വളരെ വലുതാണ്.

You might also like