ചൂട് വെള്ളവും ഈ പൊടിയും മതി! ഏത് വെളുത്തിട്ട് പാറിയ മുടിയും കരിക്കട്ട പോലെ കറുക്കും; ഒറ്റ യൂസിൽ റിസൾട്ട് ഉറപ്പ്!! | Trending Natural Hair Dye

Trending Natural Hair Dye : വളരെ ചെറിയ പ്രായത്തിൽ തന്നെ മുടി നരച്ചു തുടങ്ങുന്നത് ഇന്ന് മിക്ക ആളുകളിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ്. ജോലിയിലുള്ള സമ്മർദ്ദം, ഭക്ഷണ രീതിയിൽ വന്ന മാറ്റങ്ങൾ എന്നിവയെല്ലാം ഇത്തരത്തിൽ മുടി പെട്ടന്ന് നരയ്ക്കുന്നതിനുള്ള കാരണങ്ങളാണ്. സാധാരണയായി മുടിയിൽ നര കണ്ടു തുടങ്ങുമ്പോൾ തന്നെ എല്ലാവരും കടകളിൽ നിന്നും കെമിക്കൽ അടങ്ങിയ ഹെയർ ഡൈ വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉണ്ടാവുക.

എന്നാൽ അതിനു പകരമായി നാച്ചുറൽ ആയ സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു ഹെയർ പാക്കിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം. ഈയൊരു ഹെയർ പാക്ക് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ മൈലാഞ്ചി പൊടി, നെല്ലിക്കയുടെ പൊടി, തൈര്, കട്ടൻ ചായ ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ ഒരു പാത്രത്തിൽ രണ്ട് ഗ്ലാസ് വെള്ളമൊഴിച്ച് അത് നന്നായി തിളച്ചു വരുമ്പോൾ അതിലേക്ക് രണ്ട് ടീസ്പൂൺ അളവിൽ തേയിലപ്പൊടി ഇടുക.

തേയില പൊടി വെള്ളത്തിൽ കിടന്ന് നന്നായി തിളച്ച് പകുതി ആകുമ്പോൾ സ്റ്റൗ ഓഫ് ചെയ്ത് അരിച്ചെടുത്ത് മാറ്റിവയ്ക്കുക. ഇതൊന്ന് ചൂടാറിയ ശേഷം മാത്രമേ ഹെയർ പാക്കിലേക്ക് ചേർക്കാനായി പാടുകയുള്ളൂ. ഒരു ഇരുമ്പ് ചീനച്ചട്ടിയെടുത്ത് അത് ചൂടാകുമ്പോൾ അതിലേക്ക് രണ്ട് ടീസ്പൂൺ അളവിൽ മൈലാഞ്ചി പൊടിയും, നെല്ലിക്ക പൊടിയും ചേർത്ത് നല്ലതുപോലെ ചൂടാക്കുക. പൊടിയുടെ കളറെല്ലാം മാറി തുടങ്ങുമ്പോൾ അതിലേക്ക് രണ്ട് ടീസ്പൂൺ അളവിൽ തൈര് കൂടി ചേർത്തു കൊടുക്കാവുന്നതാണ്.

ഈയൊരു ഹെയർ പാക്കിൽ തൈര് ചേർത്ത് കൊടുക്കുമ്പോൾ തലയിലെ താരൻ പോലുള്ള പ്രശ്നങ്ങൾ ഉള്ളവർക്ക് അത് ഇല്ലാതാക്കുന്നതിന് സഹായിക്കും. അവസാനമായി തയ്യാറാക്കി വെച്ച കട്ടൻ ചായ കൂടി പൊടിയിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഒരു രാത്രി മുഴുവൻ ഈ ഒരു കൂട്ട് റസ്റ്റ് ചെയ്യാനായി വെക്കണം. ശേഷം മുടിയിൽ അപ്ലൈ ചെയ്ത് കുറച്ചുനേരം വച്ച ശേഷം കഴുകി കളയുകയാണെങ്കിൽ മുടിയിൽ നല്ല റിസൾട്ട് കാണാനായി സാധിക്കും. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Saranya’s Dream Catcher Vlogz

Beauty TipsBlack HairGray HairHairHair CareHair ColourHair DyeHair TipsHerbal Hair DyeNatural Hair Dye