10 ലക്ഷം രൂപയ്ക്ക് 1100 സ്ക്വയർഫീറ്റിൽ കേരളത്തനിമയോടു കൂടി ഗൃഹാതുരത്വം ഉണർത്തുന്ന സുന്ദര ഭവനം !! | Traditionally styled low budget home tour

Traditionally styled low budget home tour : വളരെയധികം പണം ചെലവാക്കാതെ മനോഹരമായ ഒരു വീട് വെക്കാം. കേരളത്തനിമയിൽ ഗ്രാമാന്തരീക്ഷത്തിനോടിണങ്ങി ജീവിക്കാം. ആഡംബര സൗധങ്ങളോട് താൽപര്യമില്ലാത്ത എന്നാൽ ഏറ്റവും മനോഹരമായ വീടുകൾ ആഗ്രഹിക്കുന്നവർക്ക് ഉത്തമമായ ഒരു പ്ലാൻ ആണിത്. 10 ലക്ഷം രൂപയ്ക്ക് ഈ വീട് നിർമ്മിച്ചെടുക്കാൻ സാധിക്കും. എല്ലാവരും ടെറസ് വീടുകളിലേക്ക് മാറുമ്പോൾ അതിനുള്ളിലെ അന്തരീക്ഷതാപം ക്രമീകരിക്കാനും അതിനനുസരിച്ച് തന്നെ കഷ്ടപ്പെടേണ്ടി വരുന്നു.

എന്നാൽ ഇത് ഓടിട്ട വീടാണ്. അതുകൊണ്ടുതന്നെ വീടിനുള്ളിൽ തണുപ്പു നിറഞ്ഞ അന്തരീക്ഷം നിലനിൽക്കുന്നു. മാത്രമല്ല ബഡ്ജറ്റിൽ ഒതുങ്ങാനും ഇതു തന്നെയാണ് നല്ലത്. 1200 സ്ക്വയർ ഫീറ്റിൽ ആണ് വീട് നിർമ്മിച്ചിരിക്കുന്നത്. കേരളീയ മാതൃകയിൽ പഴയ കെട്ടിടങ്ങൾ പൊളിച്ചെടുത്ത് തടികൊണ്ട് നിർമ്മിച്ച മനോഹരമായ ഒരു വീട്. 210 സ്ക്വയർ ഫീറ്റ് നീളമുള്ള വരാന്ത അതിനുമുകളിലായി 5 ഫെറോസിമന്റ് തൂണുകളിൽ ആണ് ഈ വീട് കയറിയിട്ടുള്ളത്.

home tour
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

വരാന്തക്ക് മുകളിലെ മച്ച് മരം പാകിയതാണ്. വീട് തുറന്ന് അകത്തേക്ക് കയറുമ്പോൾ നീളത്തിലുള്ള ഒരു ലിവിങ് ഏരിയയാണ്.ഇത് ഏകദേശം 216 സ്ക്വയർ ഫീറ്റ് വരുന്നു. ഹാൾ ഇരുവശത്തുമായാണ് റൂമുകൾ സജ്ജീകരിച്ചിട്ടുള്ളത് 3 ബെഡ് റൂമുകൾ ആണ് ഇവിടെയുള്ളത്. നീളത്തിലുള്ളകളിലൂടെ നടന്ന ചെല്ലുമ്പോൾ അറ്റത്തായി ഒരു കിച്ചൺ ഉണ്ട്. കിച്ചൺ വളരെ മനോഹരമായി അറേഞ്ച് ചെയ്തിരിക്കുന്നു. കിച്ചണി നോട് ചേർന്നു തന്നെയാണ് ഡൈനിങ് ഏരിയ.

വീടിന്റെ ഹാളും, കിച്ചൺ am ടോയ്ലറ്റും മാത്രമാണ് ടൈൽസ് ഇട്ടിരിക്കുന്നത്. ബെഡ്റൂം മുകളിലും മറ്റും നിലത്ത് വിരിച്ചിരിക്കുന്നത് റെഡ് ഓക്സൈഡ് ആണ്. ഇതും വീടിന്റെ ചിലവ് കുറയുന്നതിന് കാരണമാകുന്നു. വീടിന് ഒരു കോമൺ ടോയ്‌ലറ്റ് ആണ് കൊടുത്തിട്ടുള്ളത്. മറ്റ് ബെഡ്റൂമിൽ അറ്റാച്ച്ഡ് ബാത്റൂം വരുന്നില്ല. അത്യാവശ്യം സ്പേസ് ഓടുകൂടി തന്നെയാണ് ബെഡ്റൂമുകൾ അറേഞ്ച് ചെയ്തിരിക്കുന്നത്.ഒരു സാധാരണക്കാരന് നിർമ്മിച്ചെടുക്കാൻ പറ്റുന്ന വളരെ ചെറിയൊരു പ്ലാനാണിത്.

You might also like