പെട്രോളും ഡീസലും ഇനി വേണ്ടേ വേണ്ട; Toyota Mirai കേരളത്തിലുമെത്തി..!! | Toyoto Mirai 2022
പരിസ്ഥിതി സൗഹാർദ്ദ കാറുകളുടെ ഡിമാൻഡ് ലോകത്ത് വർധിക്കുന്നതിന് പിന്നാലെ, ഒരു മാസം മുമ്പ് രാജ്യത്ത് പുറത്തിറക്കിയ ആദ്യത്തെ ഹൈഡ്രജൻ പവർ കാർ കേരള ത്തിലുമെത്തി. തിരുവനന്തപുരത്തെ റീജണൽ ട്രാൻസ്പോർട്ട് ഓഫീസ് കഴിഞ്ഞ ദിവസം ചുവന്ന നിറത്തിലുള്ള Toyota Mirai-ക്ക് രജിസ്ട്രേഷൻ നൽകിയതോടെ, ഹൈഡ്രജൻ പവർ കാറുകൾക്ക് രജിസ്ട്രേഷൻ അനുവദിച്ച ചുരുക്കം ചില സംസ്ഥാന ങ്ങളിലൊന്നായി കേരളം മാറി. ഇലക്ട്രിക് വാഹനങ്ങൾക്ക് നൽകാറുള്ളതിന് സമാനമായ പച്ച നമ്പർ പ്ലേറ്റ് ആണ്
Toyota Mirai-ക്ക് നൽകിയിരിക്കുന്നത്. കാർ, KL 1 CU 7610 എന്ന രജിസ്ട്രേഷൻ നമ്പറിൽ, പരീക്ഷണാടി സ്ഥാന ത്തിൽ ഹൈഡ്രജൻ ഇലക്ട്രിക് വാഹനം സംസ്ഥാനത്ത് എത്തിച്ച Toyota Kirloskar-ന്റെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 1.1 കോടി രൂപയിലധികം വിലമതിക്കുന്നതാണ് വാഹനം. എന്നിരുന്നാലും, കാർ ഉടനെ റോഡിലിറങ്ങില്ല. പകരം, രാജ്യത്ത് ആരംഭിച്ച ആദ്യത്തെ ഫ്യൂവൽ സെൽ ഇലക്ട്രിക് വെഹിക്കിൾ (എഫ്സിഇവി) പഠിക്കുന്നതിനായി ഒരു ഗവേഷണ സ്ഥാപനത്തിൽ ഇത് സൂക്ഷിക്കും.
Toyota Mirai-യെ കുറിച്ച് കൂടുതൽ പറഞ്ഞാൽ, ഇന്ത്യയിലെ ആദ്യത്തെ ഫ്യൂവൽ സെൽ ഇലക്ട്രിക് വാഹന മാണിത്. ഇന്ധന ടാങ്കിൽ നിന്നുള്ള ഹൈഡ്രജനും വായുവിലെ ഓക്സിജനും കാറിന് മതിയായ വൈദ്യു തോർജ്ജം സൃഷ്ടിക്കുന്നു. വെള്ളം മാത്രമാണ് വാഹനത്തിന്റെ ടെയിൽ പൈപ്പിൽ നിന്ന് പുറന്തള്ളപ്പെടുന്ന ഉപോൽപ്പന്നം, അതുകൊണ്ട് തന്നെ Toyota Mirai പരിസ്ഥിതി സൗഹാർദ്ദ വാഹനമാണെന്ന് തീർത്ത് പറയാം. ഇതിൽ ഇന്ധനം നിറയ്ക്കാനായി 5 മിനിറ്റ് സമയം മാത്രമേ വേണ്ടി വരുന്നൊള്ളു. ഫുൾ ടാങ്കിൽ 600
കിലോമീറ്റർ റേഞ്ചും Toyota Mirai വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയുടെ പെട്രോൾ – ഡീസൽ ഇന്ധന പ്രശ്നത്തിന് ഹരിത ഹൈഡ്രജനാണ് പരിഹാരമെന്ന മുദ്രാവാക്യം ഉയർത്തി പിടിച്ച്, മാർച്ച് 16 ന് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയാണ് ഇന്ത്യയിൽ Toyota Mirai ലോഞ്ച് ചെയ്തത്. വാഹന നികുതിയില്ലാതെ ഓൺലൈനായാണ് കാർ കേരളത്തിൽ രജിസ്ട്രേഷൻ നടത്തിയത്. ഇതിനായി മോട്ടോർ വാഹന വകുപ്പ്, രജിസ്ട്രേഷൻ ഫീസ് മാത്രമാണ് ഈടാക്കിയിരിക്കുന്നത്.