മുഖവും മാറി കോലവും മാറി; ആളെ കണ്ടാൽ പോലും തിരിച്ചറിയുന്നില്ല; ഹെവി ഐറ്റം ആണല്ലോ എന്ന് ആരാധകർ !!! | Tovino Thomas shared his experiance about movie latest viral malayalam

കാസർഗോഡ് : നിരവധി മലയാള സിനിമകളിലൂടെ പ്രേക്ഷകർക്ക് മുൻപിൽ എത്തുകയും മലയാളി ഹൃദയം കവർന്നെടുക്കുകയും ചെയ്ത താരമാണ് നടൻ ടോവിനോ തോമസ്. നല്ലൊരു നടൻ മാത്രമല്ല നല്ലൊരു മോഡലും കൂടിയാണ് താരം.അരുൺ റുഷ്ദി സംവിധാനം ചെയ്ത ഷോർട്ട് ഫിലിമായ ഗ്രിസയിലിയിൽ ആണ് ഇദ്ദേഹം ആദ്യം അഭിനയിച്ചത്. തുടർന്ന് 2012-ൽ സജീവൻ അന്തിക്കാട് സംവിധാനം ചെയ്ത പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര അഭിനയ ലോകത്തേക്ക് കടന്നു വന്നു.എന്ന് നിന്റെ മൊയ്തീൻ, തീവണ്ടി,ഗപ്പി, എസ്ര,ഒരു മെക്സിക്കൻ അപാരത,ഗോദ,മറഡോണ, എന്റെ ഉമ്മാന്റെ പേര്, ലൂസിഫർ, വൈറസ്, ലൂക്കാ, കൽക്കി, എടക്കാട് ബറ്റാലിയൻ,കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ്തുടങ്ങി നിരവധി ചിത്രങ്ങൾ .

ടോവിനോയുടെ ഏറ്റവും ശ്രദ്ധിക്കപ്പെട്ടതും ലോക സിനിമയിൽ തന്നെ മുന്നിലെത്തിയതുമായ ഒരു ചിത്രമാണ് മിന്നൽ മുരളി. ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത് ബേസിൽ ജോസഫ് ആണ്. ടെലിവിഷനിലൂടെ മാത്രമല്ല സോഷ്യൽ മീഡിയയിലും ടോവിനോ താരമാണ്. തന്റെ ആരാധകരെ എന്നും തന്നോട് ചേർത്ത് നിർത്തുന്ന പ്രകൃതമാണ് ടോവിനോയുടേത്.അതുകൊണ്ടു തന്നെ ഇദ്ദേഹത്തിന് ആരാധകരും കൂടുതലാണ്. ഇപ്പോഴിതാ താരം തന്റെ പുത്തൻ ചിത്രത്തിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുന്നത്.

Tovino Thomas shared his experiance about movie latest viral malayalam

അജയന്റെ രണ്ടാം മോക്ഷണം എന്ന ചിത്രത്തിന്റെ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർണ്ണമായി എന്നതിനെ സംബന്ധിച്ചാണ് താരം ചിത്രം പങ്കു വച്ചിരിക്കുന്നത്.110 ദിവസത്തിനു ശേഷം അജയന്റെ രണ്ടാം മോഷണം ഷൂട്ടിംഗ് അവസാനിക്കുന്നു. ഒരു ഇതിഹാസ അനുഭവമാണ് അവസാനിക്കുന്നത്എന്നാണ് താരം കുറിച്ചിരിക്കുന്നത്. ടോവിനോയുടെ കരിയറിൽ ആദ്യമായി ട്രിപ്പ്പിൽ റോളിൽ എത്തുന്ന ചിത്രം കൂടിയാണ് ഇത്.

നവാഗതനായ ജിതിൻ ലാൽ ചിത്രത്തിന്റെ സംവിധാനം .മണിയന്‍, അജയന്‍, കുഞ്ഞിക്കേളു എന്നിങ്ങനെയാണ് കഥാപാത്രങ്ങളുടെ പേരുകള്‍. 1900, 1950, 1990 കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഈ ചിത്രം കളരിക്ക് പ്രാധാന്യമുള്ള സിനിമയായിരിക്കും എന്ന് ഉറപ്പ്. നീണ്ട ഒരു ഒരു കുറിപ്പോടുകൂടിയാണ് താരം ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. സിനിമയ്ക്കൊപ്പം നിന്ന ആളുകളോട് അണിയറ പ്രവർത്തകരോടും എല്ലാം നന്ദിയും താരം പോസ്റ്റിലൂടെ അറിയിക്കുന്നുണ്ട്. Story highlight : Tovino Thomas shared his experiance about movie latest viral malayalam

2/5 - (1 vote)
You might also like