ടൊവിനോയ്ക്ക് ആർപ്പുവിളികളോടെ ആരാധകർ; ആര്‍.ആര്‍.ആര്‍ പ്രൊമോഷനിലും സൂപ്പര്‍ ഹീറോയായി തിളങ്ങി മിന്നല്‍ മുരളി.. സംസാരിക്കാനാകാതെ ടൊവിനോ.!! [വീഡിയോ] | Tovino Thomas | Ram Charan | Rajmouli | Jr NTR

ലോക സിനിമ പ്രേമികൾക്കിടയിൽ ഹരമായി മാറിയ ചിത്രമാണ് മിന്നൽ മുരളി. ചിത്രത്തിനു ശേഷം ടോവിനോയും മലയാളികളുടെ സ്വകാര്യ അഹങ്കാരമായി മാറുകയായിരുന്നു. സഹതാരമായി അഭിയിച്ചു തുടങ്ങിയ താരം ഇപ്പോൾ മലയാള സിനിമയുടെ നെടും തൂണായി മാറിയിരിക്കയാണ്. അഭിനയത്തിനൊപ്പം സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിനു നിരവധി ആരാധകരാണുള്ളത്. ഇപ്പോഴിതാ താരം പങ്കു വെച്ചിരിക്കുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമാകു

TOVIII

ന്നത്. രാജമൗലിക്കും ജൂനിയർ എൻടിആർനും റാം ചരണും ഒപ്പം വേദി പങ്കിടുന്ന ടോവിനോയെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ആർആർആർ സിനിമയുടെ കേരളത്തിലെ പ്രമോഷന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ സംസാരി ക്കുകയാരുന്നു ടോവിനോ. സംവിധായകനായ രാജമൗലി, നടന്മാരായ ജൂനിയർ എൻടിആർ, രാം ചരൺ എന്നിവർ പരിപാടിയിൽ പങ്കെടുത്തിരുന്നു. ലോകം മുഴുവൻ  തരംഗമായ മിന്നൽ മുരളി നേരിൽ കാണാൻ ആയതിൽ സന്തോഷം എന്നാണ്

രാജമൗലി വ്യക്തമാക്കിയത്. പ്രമോഷൻ ഇടയ്ക്ക് സദസ്സിൽ സംസാരിക്കാൻ എത്തിയ ടോവിനോയെ ആർപ്പുവിളികളോടെ ആണ് ആരാധകർ സ്വീകരിച്ചത്. ആരാധകരുടെ സ്നേഹത്തിലും പിന്തുണയും അദ്ദേഹത്തിന് ഒന്നും സംസാരിക്കാൻ പറ്റില്ല എന്നാണ് മറ്റൊരു സത്യം. കുറച്ചു നേരം നിശബ്ദനായി നിന്ന ശേഷമാണ് ടോവിനോ ആരാധകരോട് സംസാരിച്ചു തുടങ്ങിയത് എന്തായാലും ചിത്രം ആദ്യ ദിനം തന്നെ തീയറ്ററിൽ പോയി കാണും എന്നാണ് ടോവിനോ വാക്ക് പറഞ്ഞിരിക്കുന്നത്. തെന്നിന്ത്യ

യിലെ എല്ലാവരുടെയും ആഗ്രഹമായിരുന്നു സ്വന്തമായൊരു സൂപ്പർഹീറോ വേണം എന്നത് ഇപ്പോൾ സൂപ്പർഹിറ്റ് ചിത്രത്തിലൂടെ നമുക്കും സൂപ്പർഹീറോ വന്നിരിക്കുന്നുവെന്നും, മിന്നൽ മുരളി’യെയും ടൊവിനോയെയും അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് തെന്നിന്ത്യൻ സംവിധായകനായ രാജമൗലി. തിരുവനന്തപുരത്ത് നടന്ന പരിപാടിയിൽ ടൊവിനോ തോമസ് ആയിരുന്നു  മുഖ്യാതിഥി. ടൊവി സർ എന്ന് അഭിസംബോധന ചെയ്താണ് രാം ചരൺ ടൊവിനോയെ

സ്വീകരിച്ചത്. ടൊവിനോ എന്നു പറയുമ്പോൾ ജനങ്ങളിൽ നിന്നും കേൾക്കുന്ന ആരവം തന്നെയാണ് നിങ്ങളുടെ അംഗീകാര മെന്നും രാം ചരൺ വ്യക്തമാക്കി. തങ്ങൾക്ക് സഹോദരനെപ്പോലെയാണ് ടൊവീനോയെന്നാണ് എൻടിആർ അഭിപ്രായപ്പെട്ടത്. അപാരമായ അഭിനയവൈഭവമുള്ള താരമാണ് ടൊവിനോയെന്നും മിന്നല്‍ മുരളിയുടെ വിജയത്തിൽ എല്ലാ ഭാവുകങ്ങളും നേരുന്നുവെന്നും ജൂനിയർ എൻടിആർ പറഞ്ഞു.

You might also like
രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe ചെറുപഴം കൊണ്ട് ഒരു അടിപൊളി ഡ്രിങ്ക് | Tasty Banana Drink Recipe