ആറു ബോളിൽ ആറു സിക്സ്.. ബോളറും ബാറ്റ്സ്മാനും ഒരാൾ.. മിന്നൽ മുരളിയുടെ സ്പീഡ് ചെക്ക് ചെയ്ത് ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്.. വൈറലായി മിന്നൽ മുരളിയുടെ ട്രൈലർ വീഡിയോ.. | tovino thomas

മലയാളികളുടെ പ്രിയ താരം ടോവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന സൂപ്പർഹീറോ ചിത്രമാണ് മിന്നൽ മുരളി. ക്രിസ്മസിനോടനുബന്ധിച്ച് നെറ്റിഫ്ളിക്സിൽ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന് ഇപ്പോൾ തന്നെ ആരാധകർ ഏറെയാണ്. ആദ്യ ട്രെയിലർ ഇറങ്ങിയപ്പോൾ തന്നെ  മണിക്കൂറുകൾക്കുള്ളിൽ ട്രെൻഡിങ് ആയി മാറിയിരുന്നു. ഏറ്റവും കൂടുതൽ ലൈക്ക് ലഭിച്ച ട്രെയിലർ എന്ന റെക്കോർഡും

മിന്നൽ മുരളി സ്വന്തമാക്കിയിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ തരംഗം സൃഷ്ടിച്ച മിന്നൽ മുരളി യുടെ റിലീസിംഗ് തൊട്ടു മുൻപ്  പുറത്തി റങ്ങിയിരിക്കുന്ന  ട്രെയിലർ ആണ് ആരാധക ശ്രദ്ധ നേടുന്നത്.  മിന്നൽ മുരളിയുടെ സ്പീഡ് ടെസ്റ്റ്  നടത്താൻ സാക്ഷാൽ ഇന്ത്യൻ ക്രിക്കറ്റ് സൂപ്പർ താരവും ഓൾ റൗണ്ടറുമായ യുവരാജ് സിംഗാണ് ട്രെയിലറിൽ രംഗത്തെത്തിയിരിക്കുന്നത്. ആദ്യം കത്തി യെറിഞ്ഞും പിന്നീട് വ്യത്യസ്ത പഴങ്ങൾ

tovino 1

എറിഞ്ഞും സ്പീഡ് ചെക്ക് ചെയ്യുന്ന യുവരാജ് അവസാനം ഒരു ടാസ്ക് ആണ് മുരളിക്ക് നൽകുന്നത് ആറു ബോളിൽ ആറു സിക്സ് ആണ് യുവരാജ് മിന്നൽ മുരളിയെ കൊണ്ട് അടിപ്പിച്ചത്. ആദ്യം ബോൾ എറിഞ്ഞും പിന്നീട് സ്പീഡിൽ തിരിച്ചുവന്നു ബാറ്റ് ചെയ്തും  സൂപ്പർ ഹീറോ ആകുന്ന മിന്നൽ മുരളി  അവസാനം ടെസ്റ്റ് പാസായോ എന്ന് യുവ രാജിനോട് ചോദിക്കുന്നുണ്ട്. പാസായി എന്ന് പറയുകയും ഒപ്പം വേറൊരാൾ കൂടി സ്പീഡ് ടെസ്റ്റ് ചെയ്യാൻ

വരാനുണ്ടെന്ന്  പറയുന്നതും ടീസറിൽ വ്യക്തമാണ്. എന്തായാലും ട്രെയിലർ വീഡിയോ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട്. മുൻപ് ടോവിനോ  യുവരാജിനോപ്പമുള്ള ചിത്രം സോഷ്യൽ മീഡിയ വഴി  പങ്കുവച്ചിരുന്നു. കാലത്തും താങ്കളുടെ വലിയൊരു ആരാധകനാണ് ഞാൻ എന്നും. താങ്കൾക്കൊപ്പം അൽപ സമയം ചെലവഴി ക്കാൻ സാധിച്ചതിൽ അതിയായ സന്തോ ഷമുണ്ടെന്നും ഡർബനിലെ നിങ്ങളുടെ

സെക്സറുകൾ പോലെ ഇതെനിക്ക് അവിസ്മരണീയ ഓർമ്മയായി തുടരുമെന്ന അടിക്കുറിപ്പോടെ കൂടിയാണ് ടോവിനോ ചിത്രം പങ്കുവെച്ചിരുന്നത്. ഗോദക്കു ശേഷം ബേസിലും ടോവിനോയും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും  മിന്നൽ മുരളിക്കുണ്ട് എന്തായാലും വരാനിരിക്കുന്ന ബംബർ ഹിറ്റിന് കാത്തിരിക്കുകയാണ് ആരാധകർ.

You might also like
വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe