കാത്തിരുന്ന താര വിവാഹം! 😍 നടി ചന്ദ്ര ലക്ഷ്മണും നടൻ ടോഷ് ക്രിസ്റ്റിയും വിവാഹിതരായി; ആശംസകൾ നേർന്ന് താരങ്ങളും ആരാധകരും.!!

മലയാളി പ്രേക്ഷകർ കാത്തിരുന്ന വാർത്തയാണ് ഇന്ന് പുറത്ത് വന്നത്. മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട ടെലിവിഷൻ പരമ്പരയായ സ്വന്തം സുജാതയിലെ ആദവും സുജാതയും യഥാർത്ഥ ജീവിത്തിലും ഒന്നായി മാറിയതായിരുന്നു വാർത്ത. ടെലിവിഷൻ താരങ്ങളായ ചന്ദ്ര ലക്ഷ്മണും, ടോഷ് ക്രിസ്റ്റിയും ആരാധകരുടെ ഇഷ്‍ട താരങ്ങളാണ്. സ്വന്തം സുജാതയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ടിരുന്ന ഇരുവരും സിരിയൽ സെറ്റിൽ

വെച്ചാണ് സുഹ്യത്തുക്കളാകുന്നതും, പ്രണയത്തിലാകുന്നതും പീന്നിട് ഇരു വീട്ടുകാരും ഇവരുടെ വിവാഹം ഉറപ്പിക്കുകയായിരുന്നു. ഇരു വീട്ടുകാരും വിവാഹമുറപ്പിച്ചതിനു ശേഷം തങ്ങളുടെ പ്രണയത്തെപ്പറ്റിയും വിവാഹത്തെപ്പറ്റിയുമുള്ള വിശേഷങ്ങൾ ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെ ആരാധകരുമായി പങ്ക് വെച്ചിരുന്നു. പ്രണയത്തിനുമപ്പുറം അറേഞ്ച്‍ഡ് വിവാഹമാണ് എന്നായിരുന്നു ചന്ദ്ര ലക്ഷ്‍മൺ ഒരിക്കൽ

ഒരു അഭിമുഖത്തിൽ വ്യക്തമാക്കിരുന്നത്. ഇരുവരും വ്യത്യസ്തമതത്തിൽ പെടുന്നതിനാൽ വിവാഹം വ്യത്യസ്തമായി നടത്തുമെന്നായുന്നു ചന്ദ്ര പറഞ്ഞിരുന്നത്. കൊച്ചിയിലെ സ്വകാര്യ റിസോർട്ടിൽവച്ചായിരുന്നു ഇരുവരുടെയും വിവാഹ ചടങ്ങ്. വളരെ സ്വകാര്യമായും ലളിതമായും നടത്തിയ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഹിന്ദു രീതിയിലാണ് വിവാഹം നടത്തിയത് എങ്കിലും

പരമ്പരാകതമായ ആചാരങ്ങൾക്ക് കാര്യമായ പ്രധാന്യമില്ലാത്ത തരത്തിലായിരുന്നു ഇരുവരുടെയും വിവാഹം. മുണ്ടും ഷർട്ടുമാണ് ടോഷിന്റെ വേഷം. പച്ചയും ചുവപ്പും നിറമുള്ള പട്ടുസാരിയുടുത്ത് നിറയെ ആഭരണങ്ങളും ഒക്കെയിട്ട് അതിവ സുന്ദരിയായണ് ചന്ദ്ര എത്തിയത്. ഇരുവരുടെയും വിവാഹ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ തരം​ഗമായിരിക്കുന്നത്. ഇരുവർക്കും ആശംസയറിയിച്ച് നിരവധി പേർ രം​ഗത്ത് എത്തിയിട്ടുണ്ട്.

Rate this post
You might also like