Toothpaste in Boiling Water Tips : അടുക്കള എപ്പോഴും വൃത്തിയായി അടുക്കും ചിട്ടയോടും ഇരിക്കേണ്ടത് വളരെയധികം അത്യാവശ്യമായ കാര്യമാണ്. കാരണം ഭക്ഷണം വൃത്തിയോടുകൂടി പാചകം ചെയ്ത് കഴിച്ചാൽ മാത്രമേ അത് ശരീരം ആരോഗ്യകരമായ നിലനിർത്താൻ സഹായിക്കുകയുള്ളൂ. അത്തരം കാര്യങ്ങളിലെല്ലാം ഏറെ ഉപകാരപ്പെടുന്ന കുറച്ച് കിച്ചൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. സാധാരണയായി കാപ്പിപ്പൊടി പാക്കറ്റിൽ വാങ്ങിക്കൊണ്ടു വന്നാൽ
അത് പെട്ടെന്ന് കട്ടപിടിച്ചു പോകുന്നത് ഒരു പതിവ് കാഴ്ചയാണ്. അതേസമയം കാപ്പിപ്പൊടി പാക്കറ്റിൽ നിന്ന് പൊട്ടിക്കുമ്പോൾ തന്നെ അത് ഒരു ഗ്ലാസ് ജാറിൽ ഇട്ട് വയ്ക്കുക. ശേഷം അടപ്പിന്റെ മുകൾ ഭാഗത്തായി ഒരു കഷ്ണം ഫോയിൽ പേപ്പർ കൂടി കട്ട് ചെയ്തു വയ്ക്കുക. ഇങ്ങനെ ചെയ്യുമ്പോൾ കാപ്പിപ്പൊടി പെട്ടെന്ന് കട്ടകുത്തി പോകുന്നത് ഒഴിവാക്കാനായി സാധിക്കും. പഞ്ചസാര ഒരുപാട് നാൾ ഉപയോഗിക്കാതെ വയ്ക്കുമ്പോൾ അതിൽ കട്ടകൾ രൂപപ്പെടുന്നത് ഒരു വലിയ പ്രശ്നമാണ്.
ഇത് ഒഴിവാക്കാനായി പഞ്ചസാര പാത്രത്തിൽ നാലോ അഞ്ചോ ടൂത്ത് പിക്കുകൾ കുത്തിവെച്ചാൽ മാത്രം മതിയാകും. ഈയൊരു രീതിയിൽ ചെയ്യുമ്പോൾ പഞ്ചസാര എപ്പോഴും നല്ല രീതിയിൽ തരിയായി തന്നെ ഇരിക്കുന്നതാണ്. പുതിയതായി വിനാഗിരി ബോട്ടിൽ കടകളിൽ നിന്നും വാങ്ങിക്കൊണ്ടു വന്നാൽ അവ തുറക്കാനായി കുറച്ചു പ്രയാസപ്പെടേണ്ടി വരാറുണ്ട്. എന്നാൽ ഫിഷ് ക്ലീൻ ചെയ്യാനായി ഉപയോഗിക്കുന്ന കത്തി വീട്ടിൽ ഉണ്ടെങ്കിൽ അതിന്റെ പുറകുവശം അടപ്പിൽ ഒന്ന് പ്രസ്സ് ചെയ്തു കൊടുക്കുകയാണെങ്കിൽ എളുപ്പത്തിൽ അഴിച്ചെടുക്കാനായി സാധിക്കും.
അടുക്കളയിലെ പാത്രങ്ങൾ മറ്റ് കറപിടിച്ച ഭാഗങ്ങൾ എന്നിവിടങ്ങളെല്ലാം എളുപ്പത്തിൽ ക്ലീൻ ചെയ്യാനായി ഒരു സൊലൂഷൻ വീട്ടിൽ തയ്യാറാക്കാം. അതിനായി ഒരു പാത്രത്തിലേക്ക് അല്പം ടൂത്ത് പേസ്റ്റ് ഇടുക. ശേഷം ഇളം ചൂടുള്ള വെള്ളം ടൂത്ത് പേസ്റ്റിലേക്ക് ഒഴിച്ച് ഒന്ന് മിക്സ് ചെയ്തെടുക്കുക. ഈയൊരു കൂട്ട് ബാക്കി ചൂടുവെള്ളത്തിലേക്ക് കൂടി നല്ലതുപോലെ ഇളക്കി മിക്സ് ചെയ്ത് എടുക്കുക. ശേഷം പാത്രങ്ങൾ മറ്റ് കറപിടിച്ച സാധനങ്ങൾ എന്നിവയെല്ലാം ഈ ഒരു വെള്ളത്തിൽ മുക്കിവെച്ച ശേഷം കഴുകിയെടുക്കുകയാണെങ്കിൽ എളുപ്പത്തിൽ വൃത്തിയായി കിട്ടുന്നതാണ്. ഇത്തരം ഉപകാരപ്രദമായ കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Toothpaste in Boiling Water Tips Credit : Dreams of Colours