Tips To Natural Hair Oil Using Ginger : മുടി പൊട്ടി പോകൽ, തല ചൊറിച്ചിൽ, വളരാത്ത അവസ്ഥ എന്നിങ്ങനെ പല കാരണങ്ങൾ കൊണ്ടും ബുദ്ധിമുട്ടുന്നവർ ആയിരിക്കും മിക്ക ആളുകളും. അതിനായി കടകളിൽ നിന്നും ഉയർന്ന വില കൊടുത്ത് ഓയിലുകൾ വാങ്ങി ഉപയോഗിച്ചിട്ടും ഉദ്ദേശിച്ച ഫലം ലഭിക്കാത്തവർക്ക് തീർച്ചയായും വീട്ടിൽ തന്നെ തയ്യാറാക്കി നോക്കാവുന്ന ഒരു ഹെയർ ടോണറിന്റെയും, സിറത്തിന്റെയും കൂട്ട് വിശദമായി മനസ്സിലാക്കാം.
ഇതിൽ ആദ്യത്തെ രീതി ഇഞ്ചി ഉപയോഗിച്ചിട്ടുള്ളതാണ്. അതിനായി ഇഞ്ചി ചെറിയ കഷണങ്ങളാക്കി മുറിച്ച് മിക്സിയുടെ ജാറിൽ ഇട്ട് ചതച്ച് എടുക്കുകയോ അതല്ലെങ്കിൽ ഇടികല്ലിൽ വെച്ച് ചതച്ചെടുക്കുകയോ ചെയ്യാവുന്നതാണ്. ശേഷം ഇഞ്ചിനീര് മുഴുവനായും ഒരു പാത്രത്തിലേക്ക് ഊറ്റിയെടുക്കുക. ഇത് ആഴ്ചയിൽ മൂന്ന് ദിവസം എന്ന രീതിയിൽ തലയിൽ പുരട്ടി ഉപയോഗിക്കുകയാണെങ്കിൽ മുടിക്ക് നല്ല രീതിയിലുള്ള
മാറ്റങ്ങൾ കാണാനായി സാധിക്കുന്നതാണ്. മുടി നല്ല രീതിയിൽ തഴച്ചു വളരാനായി ഒരു ഹെയർ ടോണർ കൂടി ഉപയോഗപ്പെടുത്താം. അതിനായി ഒരു പാത്രത്തിലേക്ക് ഒരു പിടി അളവിൽ അരി, ഉലുവ, കറിവേപ്പില എന്നിവ ഇട്ട് രണ്ട് ഗ്ലാസ് വെള്ളം കൂടി ഒഴിച്ച ശേഷം നല്ലതുപോലെ തിളപ്പിക്കുക. എല്ലാ ചേരുവകളും വെള്ളത്തിൽ കിടന്ന് നന്നായി തിളച്ച് പകുതിയായി വരുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. ഇത് അരിച്ചെടുത്ത് ഒരു സ്പ്രേ ബോട്ടിലിൽ സൂക്ഷിക്കുക.
ശേഷം ആഴ്ചയിൽ മൂന്ന് ദിവസം ഈ ഒരു ഹെയർ ടോണർ മുടിയിൽ അപ്ലൈ ചെയ്തു കൊടുക്കുകയാണെങ്കിൽ മുടി നല്ല രീതിയിൽ വളർന്ന് തുടങ്ങുന്നതാണ്. യാതൊരു പാർശ്വഫലങ്ങളും ഇല്ലാതെ തന്നെ വീട്ടിൽ തയ്യാറാക്കാവുന്ന ഒരു ഹെയർ ടോണറിന്റെ കൂട്ടാണ് ഇത്. മുകളിൽ പറഞ്ഞ ഇഞ്ചിനീരും ഈ ഒരു ഹെയർ ടോണറും ഇടവിട്ട ദിവസങ്ങളിൽ കൃത്യമായി ഉപയോഗിക്കുക ആണെങ്കിൽ മുടി നല്ല രീതിയിൽ തഴച്ചു വളരുമെന്ന കാര്യത്തിൽ സംശയം വേണ്ട. Video Credit : Naithusworld Malayalam