Tips For Salted Mango: ഉപ്പുമാങ്ങ ഇഷ്ടമില്ലാത്തതായിട്ട് ആരാണുള്ളത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെട്ട ഒരു സംഭവമാണ് ഉപ്പുമാങ്ങ. ഇത് വളരെ സിമ്പിൾ ആയി എങ്ങനെയാണ് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്നത് എന്ന് നോക്കാം. ഇങ്ങനെ ഉപ്പുമാങ്ങ ഉണ്ടാക്കുമ്പോൾ എന്താണ് പ്രത്യേകത എന്ന് വെച്ചാൽ സാധാരണ ഉണ്ടാക്കുന്നതിൽ നിന്ന് വ്യത്യസ്തമായി വെള്ള പാടയോ അല്ലെങ്കിൽ മാങ്ങയുടെ വെള്ളം നിറം മാറുകയും ഒന്നുമില്ലാതെ ക്ലിയർ ആയ വെള്ളത്തിൽ തന്നെ കിട്ടും.
ഇത് ഉണ്ടാക്കാൻ കുറച്ച് ടിപ്സ് ഫോളോ ചെയ്താൽ മതി അപ്പോൾ എന്തൊക്കെയാണെന്ന് നോക്കാം. ആദ്യം തന്നെ മാങ്ങ നല്ല വൃത്തിയായി കഴുകിയെടുത്ത ശേഷം അത് നന്നായി തുടച്ചെടുക്കുക. ശേഷം അടുപ്പിൽ കുറച്ചു വെള്ളം തിളയ്ക്കാൻ വയ്ക്കുക. വെള്ളം ചെറുതായൊന്ന് തിളച്ചു വരുമ്പോൾ നമ്മൾ ഈ ഒരു മാങ്ങ അതിലേക്ക് ഇട്ടു കൊടുക്കുക. മാങ്ങ മുങ്ങി കിടക്കുന്ന അത്രയും വെള്ളം വേണം തിളപ്പിക്കാൻ. തീ ഓഫാക്കിയ ശേഷം വേണം മാങ്ങ ചൂടുവെള്ളത്തിലേക്ക് ഇട്ടു കൊടുക്കാൻ.
ശേഷം ഒരു രണ്ടു മിനിറ്റ് വരെ ചൂടുവെള്ളത്തിൽ മാങ്ങ മുങ്ങി കിടക്കേണ്ടതാണ്. ഇനി ഇതിൽ നിന്നും മാങ്ങയെടുത്ത് നന്നായി തുടച്ച് ജലാംശം എല്ലാം കളഞ്ഞു എന്ന് ഉറപ്പുവരുത്തി എടുക്കുക. ഇനി ഒരു ഭരണിയോ അല്ലെങ്കിൽ ചില്ല് കുപ്പിയോ കഴുകി വൃത്തിയാക്കി വെയിലത്ത് വെച്ച് ഉണക്കിയത് എടുത്ത് അതിലേക്ക് നമ്മൾ വെച്ചിരിക്കുന്ന മാങ്ങ ഇട്ടുകൊടുക്കുക. ഇനി ഇതിലേക്ക് കല്ലുപ്പ് ഇട്ടുകൊടുക്കുക. കല്ലുപ്പ് ഒരു കിലോ മാങ്ങയ്ക്ക് അരക്കിലോ
കല്ലുപ്പ് എന്നുള്ള അളവിൽ വേണം ചേർത്തു കൊടുക്കാൻ. കല്ലുപ്പ് ചേർത്ത് കൊടുത്ത ശേഷം ഇതിലേക്ക് വെള്ളമാണ് ഇനി ചേർത്തു കൊടുക്കേണ്ടത്.. വെള്ളമെടുക്കുമ്പോൾ സാധാ പച്ചവെള്ളം എടുക്കാതെ തിളപ്പിച്ചാറിയ ചൂടുവെള്ളം വേണം എടുക്കാൻ. തിളപ്പിച്ചാറിയ വെള്ളം ഒഴിച്ചു കൊടുക്കുക. ഇനി അതിന്റെ മുകളിലേക്ക് അവസാനമായി കുറച്ച് വിനാഗിരി കൂടി ചേർത്ത് കൊടുത്ത് അടച്ചുവെച്ച് ഒന്ന് കുലുക്കി കൊടുക്കുക. ഉപ്പുമാങ്ങ ഉണ്ടാക്കാൻ ഇത്രയും ഉള്ളൂ കാര്യം ഇത് നമ്മൾ ഉണ്ടാക്കി എത്ര കൊല്ലം വരെ വേണമെങ്കിലും ഇത് വെള്ളപ്പാടോ പൂപ്പലോ ഒന്നും വരാതെ സൂക്ഷിക്കാൻ സാധിക്കും. Credit: Sargam Kitchen