Tips For Ginger Cultivation In Growbag: എല്ലാ കറികൾക്കും ആവശ്യമായ ഒരു ചേരുവയാണ് ഇഞ്ചി. പക്ഷേ ഇതേ ഇഞ്ചി തന്നെ കടയിൽ നിന്ന് വാങ്ങിക്കാൻ വളരെ വില കൂടുതലുമാണ്. അധികം സ്ഥലം ഒന്നുമില്ലാത്തവർക്ക് പോലും ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഈ പറഞ്ഞ ഇഞ്ചി എന്നുള്ളത്. ഇഞ്ചി എങ്ങനെയാണ് നടുന്നതെന്നും അതു പോലെ നട്ടുകഴിഞ്ഞ് വളരെ പെട്ടെന്ന്
തന്നെ നമുക്ക് അതിൽ നിന്ന് ഇഞ്ചിയെല്ലാം പറിച്ചെടുക്കുന്നതും എങ്ങിനെ എന്ന് നോക്കാം. ആദ്യം തന്നെ ഗ്രോ ബാഗ് എടുക്കുക. ഇതില്ലെങ്കിൽ നിങ്ങൾക്ക് ഒരു ചാക്ക് പകുതിയായി മുറിച്ച് ശേഷം അതിന്റെ അറ്റം കെട്ടി മറിച്ചിട്ടു കഴിഞ്ഞ് അത് ഒരു ഗ്രോ ബാഗിന്റെ പോലെ വലിയൊരു ബാഗ് ആയി കിട്ടും. ഇനി ഇതിനകത്തേക്ക് കരിയില നിറച്ചു കൊടുക്കുക. ഒരു 1/4 ഭാഗം വരെ നിറച്ച് കൊടുത്ത ശേഷം അതിനു മുകളിലേക്ക് ആയിട്ടാണ് നമ്മൾ മണ്ണ് ചേർത്ത് കൊടുക്കുന്നത്.
Advertisement
മണ്ണ് ചേർത്ത് കൊടുക്കുമ്പോൾ മണ്ണും ചാണകപ്പൊടിയും കൂടി മിക്സ് ചെയ്തതാണ് ചേർത്ത് കൊടുക്കേണ്ടത്. ഇതും ആവശ്യത്തിന് ഇട്ടുകൊടുത്ത ശേഷം വീണ്ടും കരിയില നന്നായി പൊടിച്ചത് കൂടി ഇതിനു മുകളിലായി ചേർത്ത് കൊടുക്കുക. ഇനി മണ്ണും കുറച്ചുകൂടി ഇട്ടുകൊടുത്ത ശേഷം ഇതിലേക്ക് മൂന്ന് കുഴി എടുത്ത് അതിലേക്ക് ഓരോ ഇഞ്ചിയുടെ കഷ്ണങ്ങൾ വീതം ഇറക്കിവച്ചുകൊടുക്കുക. ശേഷം ഇതിന്റെ ചുറ്റിനുമായി വീണ്ടും കുറച്ച് ചാണകപ്പൊടി
കൂടി ചേർത്ത് കൊടുത്ത് എല്ലാം ഒന്ന് ലെവൽ ആക്കി എടുക്കുക. ഇനി അവസാനമായി വീണ്ടും കുറച്ച് കരിയില ഇതിനു മുകളിൽ ആയി നിറച്ചു കൊടുക്കുക. ഇനി നമുക്ക് ഇടയ്ക്കിടക്ക് വെള്ളം നനച്ചു കൊടുക്കാം. അതായത് കുറച്ചു മാത്രം വെള്ളം ഒഴിക്കുക. മണ്ണും കരയിലും നനയുന്നത്രയും വെള്ളം മാത്രം ഒഴിച്ചു കൊടുത്താൽ മതി അല്ലെങ്കിൽ ഇഞ്ചി എല്ലാം ചീഞ്ഞു പോകാനുള്ള സാധ്യതയുണ്ട്. നന്നായി വെയില് കിട്ടുന്ന സ്ഥലത്ത് വേണം ഇഞ്ചിയുടെ ചാക്ക് വച്ചു കൊടുക്കാനായി. Credit: DAILY WYOMING