Tip For Storing Jackfruit For Long Period : ചക്ക എന്ന് പറയുന്നത് എല്ലാവർക്കും വളരെ ഇഷ്ടപ്പെട്ട ഒന്നാണ്. പക്ഷേ ഇത് ചില സീസണിൽ മാത്രമേ നമുക്ക് കിട്ടാറുള്ളൂ. ഇല്ലാത്ത സീസണിൽ ഇത് കിട്ടാൻ വളരെ ബുദ്ധിമുട്ടാണ്. പച്ച ചക്ക ആകുമ്പോൾ നമുക്ക് പലരീതിക്ക് കറി വെക്കാനും തോരൻ വെക്കാനും ഉപകാരമാണ്. ഇനി മുതൽ ചക്ക സീസണിൽ കുറെ ചക്ക കിട്ടുമ്പോൾ നിങ്ങൾക്ക് ഇങ്ങനെ സൂക്ഷിച്ച് വെച്ചാൽ ഒരു കൊല്ലം വരെ കേടു വരാതെ ഉപയോഗിക്കാൻ സാധിക്കും.
ആദ്യം തന്നെ ചക്ക ചെറിയ കഷണങ്ങളാക്കി കുരുവെല്ലാം കളഞ്ഞ് വൃത്തിയായി കഴുകിയെടുക്കുക. ശേഷം ഒരു ചട്ടിയിൽ കുറച്ചു വെള്ളം ചൂടാക്കാൻ വെച്ച് വെള്ളം ചെറുതായി ഒന്ന് ചൂടായി വരുമ്പോൾ തന്നെ നമുക്ക് ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന ചക്ക കഷണങ്ങൾ ചേർത്തു കൊടുക്കാം. ഇവിടെ നമ്മൾ ചക്ക പുഴുങ്ങുകയോ ഒന്നും ചെയ്യുകയല്ല ജസ്റ്റ് ചക്കയുടെ എല്ലാ ഭാഗത്തേക്കും ആ ചൂട് ഒന്ന് തട്ടുമ്പോഴേക്കും നമുക്ക് തീ ഓഫാക്കാം. എന്നിട്ട് ചക്ക വെള്ളത്തിൽ നിന്ന് കോരിയെടുക്കുക.
Advertisement
ഇനി ഇത് ഒരു കോട്ടൺ തുണിയിലേക് ഇട്ടുകൊടുത്ത് ചക്കയുടെ എല്ലാ ഭാഗത്തും നിന്നും വെള്ളത്തിന്റെ അംശം തുടച്ച് മാറ്റിയ ശേഷം ഒരു എയർടൈറ്റ് കണ്ടെയ്നറിൽ ഇട്ടുകൊടുത്ത് ഫ്രീസറിൽ സൂക്ഷിച്ചുവെക്കാം. കുറെ നാളത്തേക്കാണ് വെക്കുന്നത് എങ്കിൽ ഈ ഒരു എയർടൈറ്റ് കണ്ടെയ്നറിന് മുകളിലായി ചക്കയിട്ട ശേഷം മുകളിലായി ഒരു പ്ലാസ്റ്റിക് കവർ വച്ച് കൊടുത്ത് അടച്ചു സൂക്ഷിക്കാവുന്നതാണ്. ഇനി മറ്റൊരു രീതി എന്നു പറയുന്നത് കുറച്ചു വെള്ളം തിളപ്പിക്കാൻ
അടുപ്പിൽ വച്ച് അതിനു മുകളിലേക്ക് ഒരു തട്ട് വച്ചുകൊടുത്ത്. അതിലേക്ക് ഈ ഒരു ചക്ക കഷണങ്ങൾ ചേർത്തു കൊടുക്കുക. ആവി ഒന്ന് ജസ്റ്റ് കേറുമ്പോൾ തന്നെ നമുക്ക് തീ ഓഫ് ആക്കി തണുത്ത വെള്ളത്തിലേക്ക് ഇട്ടുകൊടുക്കാം. ശേഷം ഇതിൽ നിന്ന് ചക്കയെടുത്ത് വീണ്ടും തുടർച്ച ശേഷം കണ്ടെയ്നറിൽ സൂക്ഷിക്കുക. ഫ്രിഡ്ജിൽ അല്ല ഫ്രീസറിൽ തന്നെ ഇത് സൂക്ഷിച്ചു വയ്ക്കേണ്ടതാണ്. ഇനിയിത് ഉപയോഗിക്കുന്ന സമയമാകുമ്പോഴേക്കും ഒരു രണ്ടു മൂന്നു മണിക്കൂർ മുന്നേ ഫ്രീസറിൽ നിന്ന് എടുത്തു പുറത്ത് വെച്ച് അതിന് തണുപ്പ് വിട്ട ശേഷം നമുക്ക് ചക്ക വെച്ചുള്ള വിഭവങ്ങൾ ഉണ്ടാക്കാൻ സാധിക്കും. Credit: Dhansa’s World