Tip For Soft Dosa: സോഫ്റ്റ് ആയിട്ടുള്ള ഉഴുന്ന് ദോശ എല്ലാവരും ആഗ്രഹിക്കുന്നതാണ്. എന്നാൽ വളരെ പെട്ടെന്ന് തന്നെ വീടുകളിൽ തന്നെ ഉണ്ടാക്കിയെടുക്കാം. കുട്ടികൾക്കു മുതിർന്നവർക്കും ഒരേപോലെ ഇഷ്ടപ്പെടുന്ന വിഭവമാണിത്. ചട്നി കുറുമ പോലുള്ള കറികൾക്ക് നല്ല കോമ്പായാണ്.
Ingredients
- Black Gram
- Raw Rice -1 ½ Cup
- Rice – 1 Cup
- Fenugreek
How To Make Soft Dosa
ആദ്യം ഒന്നര കപ്പ് പച്ചരി എടുത്ത് നല്ലപോലെ വെള്ളത്തിൽ കഴുകി കുതിർത്തുവാൻ വേണ്ടി വയ്ക്കുക. ശേഷം ഒരു പാത്രത്തിൽ രണ്ട് പിടി ഉഴുന്ന് എടുക്കുക. അതിലേക്ക് അല്പം ഉലുവ ചേർത്ത് കുതിർത്തുവാൻ വേണ്ടി വയ്ക്കുക. ഉലുവ ഉഴുന്ന് എന്നിവ ഒരു മിക്സിയിലിട്ട് നല്ല പേസ്റ്റ് രൂപത്തിൽ അരിച്ചെടുക്കുക. ഒരിക്കലും അരിയും ഉലുവയും തമ്മിൽ ഒരുമിച്ച് അറിയിക്കാതിരിക്കുക. ശേഷം ജാറിൽ നേരത്തെ പുതിർത്തി വെച്ച പച്ചരിയും ഒരു കപ്പ് ചോറും ചേർത്ത്നല്ല രീതിയിൽ അരച്ചെടുക്കുക.
Ads
ശേഷം രണ്ട് മിക്സും കൂടി ഒരുമിച്ചൊരു പാത്രത്തിൽ ഒഴിച്ച് കൈകൊണ്ട് നല്ല രീതിയിൽ മിക്സ് ചെയ്ത് എടുക്കുക. ഇങ്ങനെ കൈകൊണ്ട് മിക്സ് ചെയ്യുമ്പോൾ മാവ് പെട്ടെന്ന് തന്നെ പൊന്തി വരാൻ സഹായിക്കുന്നു. അതിനുശേഷം നല്ല ഒരു പാത്രത്തിൽ കുക്കറോ മറ്റോ ഉപയോഗിച്ച് മാവ് നല്ല രീതിയിൽ അടച്ചു രാവിലെ എടുത്തു നോക്കുക മാവ് നല്ല രീതിയിൽ പൊങ്ങി വരുന്നതായി കാണാം. ശേഷം ഒരു പാൻ അടുപ്പിൽ വച്ച് ചൂടായതിനു ശേഷം മാവ് ഒഴിച്ച് ഉഴുന്ന് ദോശ ചുട്ടെടുക്കാവുന്നതാണ്.
ഇത്തരത്തിൽ ചെയ്യുകയാണെങ്കിൽ നല്ല സോഫ്റ്റ് ആയിട്ടുള്ള ടൈറ്റായിട്ടുള്ള കിടിലൻ ഉഴുന്ന് ദോശ തയ്യാറാക്കി എടുക്കാം.ആർക്കും വളരെ പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാം. ദോശ ഉണ്ടാക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് മാവ് നല്ല രീതിയിൽ പൊങ്ങി വരണം എന്നതാണ്. നമ്മൾ ഉപയോഗിച്ചിരിക്കുന്ന അരിയുടെയും ഉഴുന്നിന്റെയും അളവനുസരിച്ച് ഇരിക്കും മാവിന്റെ സോഫ്റ്റിനെസ്സ്. ഇത്തരത്തിൽ ആർക്കും പെട്ടെന്ന് തന്നെ ഉഴുന്ന് ദോശ തയ്യാറാക്കി എടുക്കാവുന്ന റെസിപ്പി ആണിത്. Credit: Kasaragodan Kitchen