
ഇത് എന്റെ സ്വർഗ്ഗരാജ്യം! പുഴയും കാടും പച്ചപ്പും നിറഞ്ഞ ടിനി ടോമിന്റെ വീട് കണ്ട് കണ്ണുതള്ളി ആരാധകർ.!! [വീഡിയോ] | Tini Tom Home Viral News Malayalam
Tini Tom Home Viral News Malayalam
Tini Tom Home Viral News Malayalam : മലയാള സിനിമ പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ട താരമാണ് ടിനി ടോം. മിമിക്രി രംഗത്തുനിന്നും സിനിമയിലേക്ക് എത്തിയ വളരെ കുറച്ചു താരങ്ങളിൽ പ്രധാനിയാണ് ടിനി ടോം. താരം തന്റെ എല്ലാ വിശേഷങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. കോമഡി വേഷങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഒരു പ്രത്യേക കഴിവ് തന്നെ ടിനി ടോമിന് ഉണ്ട്. താരം ചെയ്തിട്ടുള്ള കോമഡി വേഷങ്ങൾ തന്നെയാണ് ഏറ്റവും അധികം പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ളതും.
ഇപ്പോൾ ഇതാ താരം പങ്കുവെച്ചിരിക്കുന്ന ഒരു പുതിയ വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഇത് മറ്റൊന്നുമല്ല സ്വന്തം വീടിന്റെ വീഡിയോയാണ്. താരത്തിന്റെ വീടിന്റെ മുറ്റം നിറയെ ചെടികളും മരങ്ങളും വള്ളിപ്പടർപ്പുകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. ഇദ്ദേഹത്തിന്റെ വീട്ടിൽ എങ്ങോട്ട് തിരിഞ്ഞു നോക്കിയാലും പച്ചപ്പും ഹരിതാഭയും ആണ് എന്നാണ് ഇതു കണ്ട് പ്രേക്ഷകർ പറയുന്നത്. താൻ എവിടെയായാലും തനിക്ക് തന്റെ വീടാണ് പ്രിയപ്പെട്ട ഇടം എന്നും
![ഇത് എന്റെ സ്വർഗ്ഗരാജ്യം! പുഴയും കാടും പച്ചപ്പും നിറഞ്ഞ ടിനി ടോമിന്റെ വീട് കണ്ട് കണ്ണുതള്ളി ആരാധകർ.!! [വീഡിയോ] | Tini Tom Home Viral News Malayalam 1 Tiny Tom Home Viral News Malayalam](https://tastyrecipes.in/wp-content/uploads/2023/05/Tiny-Tom-Home-Viral-News-Malayalam-1.jpg)
തന്റെ വീട്ടിലേക്ക് ഓടിവരാൻ ആണ് താൻ ആഗ്രഹിക്കുന്നത് എന്നും ടിനി പറഞ്ഞ വാക്കുകളും പ്രേക്ഷകർ കേട്ടതാണ്. താരത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു സുബി. കുറച്ചുനാൾ മുൻപ് സുബിയും തന്റെ ചാനലിലൂടെ ടിനിയുടെ വീടിന്റെ വിശേഷങ്ങൾ പങ്കുവെച്ചിരുന്നു. സുബിക്ക് 1 ലക്ഷം സബ്സ്ക്രൈബേഴ്സ് ആയതിന്റെ സന്തോഷം പങ്കുവയ്ക്കാൻ പോയപ്പോൾ എടുത്ത വീഡിയോയാണ് ഇതിനു മുൻപ് പ്രേക്ഷകർ കണ്ടത്.
നസറത്ത് എന്നാണ് താരത്തിന്റെ വീടിന് പേര് വെച്ചിരിക്കുന്നത്. ആദ്യകാലങ്ങളിൽ ചെറിയ വേഷങ്ങളിൽ സിനിമയിൽ പ്രത്യക്ഷപ്പെട്ട ടിനി ടോം, പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയ്ന്റ് എന്ന ചിത്രത്തിലൂടെ ആയിരുന്നു പ്രശസ്തിയാർജിക്കുന്നത്. കൂടാതെ പ്രിയ താരം മമ്മൂട്ടിക്ക് വേണ്ടി ഡ്യൂപ്പായും ടിനി നിലനിന്നിട്ടുണ്ട്. ഏതായാലും ഇപ്പോൾ ഇതാ താരത്തിന്റെ വീടിന്റെ ഭംഗി കണ്ട് നിരവധി ആരാധകരാണ് കമന്റുകളുമായി എത്തുന്നത്.