വണ്ടി പ്രാന്ത് ഇപ്പോ മമ്മൂക്കയ്ക്ക് മാത്രല്ല ടിനി ടോമും ഒട്ടും പിന്നിൽ അല്ല; പ്രണയത്തിന് ഇമ്മണി വില കൂടുതലാ !! | Tini Tom bought new ford Mustang latest malayalam
എറണാംകുളം : ടിനി ടോം മിമിക്രിയിലൂടെ സിനിമയിലെത്തി തിരക്കുള്ള നടനായി മാറിയ വ്യക്തിയാണ്. വാഹനങ്ങളോടുള്ള താരത്തിന്റെ ഇഷ്ടവും ആഗ്രഹവും അദ്ദേഹം മുമ്പ് അഭിമുഖങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഗ്യാരേജിൽ ഗ്യാസ് കയറ്റിയ മാരുതി 800-ൽ തുടങ്ങി പജേറോ സ്പോട്ട്, ബി.എം.ഡബ്ല്യു ഫൈവ് സീരീസ്, ഹോണ്ട ബ്രിയോ തുടങ്ങിയ നിരവധി വാഹനങ്ങളാണുള്ളത്. ടിനി ടോം ഇപ്പോൾ ഈ വാഹനങ്ങൾക്കിടയിലേക്ക് ഒരു മസിൽ കാർ കൂടി എത്തിച്ചിരിക്കുകയാണ്. ടിനിയുടെ
ഗ്യാരേജിൽ എത്തിയിട്ടുള്ള ഏറ്റവും പുതിയ താരം അമേരിക്കൻ വാഹന നിർമാതാക്കളായ ഫോർഡ് ഇന്ത്യയിൽ എത്തിച്ചിട്ടുള്ള സ്പോർട്സ് കാറായ മസ്താങ്ങാണ്. ടിനി ടോം സ്വന്തമാക്കിയിരിക്കുന്നത് ഷെൽബി പെർഫോമെൻസ് കിറ്റ് ഉൾപ്പെടെ നൽകിയിട്ടുള്ള ഈ ആഡംബര പെർഫോമെൻസ് വാഹനം കേരളത്തിലെ മുൻനിര പ്രീമിയം യൂസ്ഡ് കാർ ഡീലർഷിപ്പായ ഹർമൻ മോട്ടോഴ്സിൽ നിന്നാണ്. കുടുംബ സമേതം എത്തിയാണ് പുതിയ അതിഥിയെ താരം ഗ്യാരേജിലേക്ക് ആനയിച്ചത്. പുതിയ വാഹനം സ്വന്തമാക്കിയ സന്തോഷം ആരാധകരെ അറിയിച്ചിരിക്കുന്നത്

സമൂഹിക മാധ്യമങ്ങളിലൂടെയാണ് ടിനി ടോം. ടിനി ടോമും പുതിയ വാഹനം സ്വന്തമാക്കിയ സന്തോഷം ഫെയ്സ്ബുക്കിൽ തന്റെ പുതിയ വാലന്റൈൻ എന്ന തലക്കെട്ടോടെ പങ്കുവെച്ചു. ടിനി ടോം സ്വന്തമാക്കിയ ഫോർഡ് മസ്താങ്ങ് ജി.ടി ഇന്ത്യയിൽ ഏകദേശം 75 ലക്ഷം രൂപയോളം എക്സ്ഷോറൂം വിലയുള്ള വാഹനമാണ്. ഇന്ത്യയിൽ എത്തിയിട്ടുള്ളത് ഫോർഡിന്റെ മാതൃരാജ്യമായ അമേരിക്കയിൽ എത്തിയിട്ടുള്ള മസ്താങ്ങിൽ നിന്ന് വ്യത്യസ്തമായ എൻജിനിലാണ്. അഞ്ച് സെക്കൻഡിൽ വാഹനം
പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കും. പരമാവധി വേഗം മണിക്കൂറിൽ 250 കിലോ മീറ്ററാണ്. കൂടാതെ ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയർ ബോക്സിൽ നോർമൽ, സ്പോർട് പ്ലസ്, ട്രാക്ക്, വെറ്റ് എന്നീ ഡ്രൈവിങ് മോഡുകളും ഇതിൽ ഉൾപെടുത്തിയിട്ടുണ്ട്. അഗ്രസീവ് ലുക്കിൽ ഒരുങ്ങിയിട്ടുള്ള സ്പോട്സ് വാഹനം എന്നാണ് ഫോർഡ് മസ്താങ്ങിനെ വിശേഷിപ്പിക്കുന്നത്. Story highlight : Tini Tom bought new ford Mustang latest malayalam