
തേങ്ങ ചിരകൽ ഇനി എന്തെളുപ്പം.!! ഇനി ചിരവ മറന്നേക്കൂ.. ആർക്കും തേങ്ങാ തിരുമ്മാം ഇനി ഞൊടി ഇടയില്‍.!! | Thenga Chiravan Easy Tips
Thenga Chiravan Easy Tips : തുടക്കക്കാർക്ക് പോലും വളരെ പെട്ടെന്ന് തേങ്ങാ തിരുമി എടുക്കുവാൻ സാധിക്കുന്ന ഒരു എളുപ്പ ടിപ്പാണ് ഇന്ന് പരിചയപ്പെടാൻ പോകുന്നത്. പലർക്കും ചിരവ ഉപയോഗിച്ച് പരിചയം ഇല്ലാത്തതു കൊണ്ട് തന്നെ തേങ്ങാ തിരുമിയെടുക്കുക എന്നത് പ്രയാസമേറിയ ജോലിയായിരിക്കും. കൈക്ക് തേങ്ങ വഴങ്ങി വരാത്തതും ചിരവ ഉപയോഗിച്ചിട്ടില്ലാത്തതും കുട്ടികൾക്കു പോലും തേങ്ങാ തിരുമ്മുന്നത് വലിയ പ്രയാസമുണ്ടാക്കുന്ന ജോലി ആയി മാറാറുണ്ട്.
ഈ സാഹചര്യത്തിൽ വളരെ എളുപ്പത്തിൽ തേങ്ങ തിരുമിയെടുക്കാനുള്ള രണ്ടു മാർഗ്ഗങ്ങളാണ് ഇന്ന് പറയുന്നത്. അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് ഒരു തേങ്ങ പൊട്ടിക്കാതെ തന്നെ ഒരു പേപ്പറിലോ തുണിയിലോ പൊതിഞ്ഞ് ശേഷം അത് ഫ്രിഡ്ജ് ഫ്രീസറിന് ഉള്ളിലേക്ക് കയറ്റി വയ്ക്കാവുന്നതാണ്. അതിനുശേഷം ഒന്നോ രണ്ടോ മണിക്കൂറിനു ശേഷം ഈ തേങ്ങ പുറത്തെടുക്കാം. പുറത്തെടുത്ത തേങ്ങയുടെ വക്ക് നോക്കി പൊട്ടിക്കുകയാണെങ്കിൽ
ഒരേ വലിപ്പത്തിൽ തന്നെ നമുക്ക് തേങ്ങ പൊട്ടിച്ചു കിട്ടുന്നതിന് സഹായകമാണ്. ഇങ്ങനെ എടുത്ത തേങ്ങയുടെ ഉള്ളിൽ തേങ്ങാവെള്ളം കട്ടയായി ഇരിക്കുന്നത് കാണാൻ സാധിക്കും. ഇത് നമുക്ക് അപ്പം ഉണ്ടാക്കാനോ മറ്റോ ഉപയോഗിക്കാവുന്നതാണ്. ഒരു ചെറിയ കത്തി കൊണ്ടോ സ്പൂൺ കൊണ്ടോ ചിരട്ടയിൽ നിന്ന് തേങ്ങ വിടുവിച്ച് എടുക്കാൻ വളരെ പെട്ടെന്ന് ഇനി സാധിക്കുന്നതാണ്. ഇങ്ങനെ എടുത്ത തേങ്ങ ചെറിയ പീസുകൾ ആക്കിയ ശേഷം അത്
മിക്സിയുടെ ജാറിലേക്കിട്ട് നന്നായി ഒന്ന് അടിച്ചു എടുക്കാം. വെള്ളം ഒട്ടും ഒഴിക്കാത്തതു കൊണ്ടു തേങ്ങാ തിരുമ്മിയത് പോലെ തന്നെ കിട്ടുന്നതാണ്. ഇനി മറ്റൊരു രീതിയിലും തേങ്ങ തിരുമി എടുക്കാവുന്നതാണ്. അതിനായി തേങ്ങ പൊട്ടിച്ച ശേഷം അതിൻറെ ഒരു സൈഡ് എടുത്തു തീയുടെ ചുവട്ടിൽ വെച്ച് ഒന്ന് ചൂടാക്കിയെടുക്കുക. ഇനി എന്ത് ചെയ്യണം എന്നറിയാൻ വീഡിയോ തുടർന്ന് കാണു. Video credit : CURRY with AMMA