കണ്ണിന് വിസ്മയം തോന്നിക്കുന്ന കാഴ്ച്ചകൾ സമ്മാനിക്കുന്ന ജെയിംസ് ക്യാമറൂണും അർണോൾഡും ഒന്നിച്ച ചിത്രം; ടെർമിനേറ്റർ!! | The Terminator ( 1984 ) review malayalam
The Terminator ( 1984 ) review malayalam : ടെർമിനേറ്റർ എന്ന സിനിമ നിങ്ങൾ കണ്ടാലും ഇല്ലെങ്കിലും ഈ ചിത്രത്തെ കുറിച്ച് ഒരിക്കലെങ്കിലും കേട്ടിട്ടുണ്ടാകും. ആക്കാലത്തെ നവാഗതനായ നായകൻ അർനോൾഡ് ഷ്വാർട്സെനെഗറിന്റെ കരിയറിൽ വലിയ ചലനം ഉണ്ടാക്കിയതും ജെയിംസ് കാമറൂണിന് ഹോളിവുഡിൽ ഒരു ബ്രാൻഡ് നെയിം നേടിയെടുക്കാൻ സഹായിച്ചതും ഈ ചിത്രത്തിലൂടെയാണ്. ആണവയുദ്ധം മനുഷ്യരാശിയുടെ അന്ത്യത്തിന് തന്നെ കാരണമാകുന്നത് എങ്ങനെ എന്നതിനെക്കുറിച്ചുള്ള
കഥയാണ് ടെർമിനേറ്റർ പറയുന്നത്, എന്നാൽ ഇതിന്റെ അന്തിമഫലം യുദ്ധത്തെക്കാൾ വലിയ ദുരന്തത്തിന്റെ തുടക്കമായിരിക്കുമെന്നും സിനിമ ഓർമിപ്പിക്കുന്നു. ടെർമിനേറ്റർ എന്ന ചിത്രം നൽകുന്ന സന്ദേശം ആണവ യുദ്ധ വിരുദ്ധ സന്ദേശം തന്നെയാണ്. ദയയോ പശ്ചാത്താപമോ കൂടാതെ കൊല്ലാൻ പ്രോഗ്രാം ചെയ്യപ്പെട്ട സൈബോർഗ് എന്ന നിലയിൽ അർനോൾഡ് ഒരു മികച്ച കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിച്ചത്. മികച്ച

ആക്ഷൻ രംഗങ്ങളും കൂടാതെ ടൈം ട്രാവൽ എല്ലാം ഉൾപ്പെടുത്തി ഒരുക്കിയ രസകരമായ സിനിമയാണിത്. സ്കൈ നെറ്റ് എന്ന ഫ്യുച്ചർ ഡിഫെൻസ് സിസ്റ്റവുമായി ബന്ധപ്പെട്ട് മനുഷ്യനും മെഷീൻസും തമ്മിലുള്ള യുദ്ധമാണ് ചിത്രത്തിന്റെ പ്രമേയം. സ്കൈ നെറ്റിന്റെ ടോട്ടൽ ഹ്യൂമൻ റെബെല്യൺ തകർക്കാനായി ജോൺ കോണറിനെ ഇല്ലാതാക്കാൻ ഫ്യൂച്ചറിൽ നിന്ന് എത്തുന്നതിനെ ചെറുക്കുന്നതും ചിത്രത്തിൽ കാണാം. ടെർമിനേഷനിൽ നിന്ന് പ്രോട്ക്ട് ചെയ്യാൻ ശ്രമിക്കുന്നതാണ് സിനിമയിൽ ത്രൂ ഔട്ട് കാണാൻ സാധിക്കുന്നത്.
ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ ആണ് അർനോൾഡ് ഷ്വാർട്സെനെഗർ അവതരിപ്പിച്ചത്. ഫിലിമിന്റെ ഡയറക്ഷനിലേക്ക് വന്നാൽ 1984 ൽ ഒരു ഫ്യുച്ചറിസ്റ്റിക് ഫിലിം ചെയ്യാൻ പറ്റുമെങ്കിൽ അത് ജെയിംസ് കാമറൂണിനെ കൊണ്ട് മാത്രമേ പറ്റു എന്ന് വേണം മനസിലാക്കാൻ. ഈ ചിത്രത്തിന്റെ തിരക്കഥ കാമറൂണിനും നിർമ്മാതാവ് ഗെയ്ൽ ആൻ ഹർഡിനും അവകാശപ്പെട്ടതാണ്. സഹ-എഴുത്തുകാരൻ വില്യം വിഷർ ജൂനിയറിന് ഒരു “അഡീഷണൽ ഡയലോഗ്” ക്രെഡിറ്റ് ലഭിച്ചു. ചിത്രത്തിൽ അണിനിരന്ന ആര്നോള്ഡ് ഷ്വാര്സെനെഗെര്, മൈക്കൽ ബീഹൻ, ലിൻഡ ഹാമിൽട്ടൺ, പോൾ വിൻഫീൽഡ് എന്നിവരും ശ്രെദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 1984 ഒക്ടോബർ 26ന് ആണ് ചിത്രം റിലീസ് ചെയ്തത്.