ഞാൻ മരി ച്ചവരെ കാണുന്നു, ഈ സിനിമ കണ്ടില്ലെങ്കിൽ നഷ്ടം നിങ്ങൾക്ക് തന്നെ; ആരും പ്രതീക്ഷിക്കാത്ത കിടിലം ക്ലൈമാക്സ്!! | THE SIXTH SENSE movie review

THE SIXTH SENSE movie review malayalam : ഹോളി വുഡ് സിനിമകളുടെ സുവർണ്ണ കാല ഘട്ടം എന്ന് അറിയുപ്പെടുന്നത് 1985 മുതൽ 2000 വരെ ആണല്ലോ. ആ സമയത്ത് റിലീസ് ചെയ്ത, ഒരുപാട് അവാർഡുകൾ അടക്കം, ഒത്തിരി പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ സിനിമയാണ് THE SIXTH SENSE. ഏറ്റവും മികച്ച ചൈൽഡ് സൈക്കോളജിസ്റ്റ് ആയി ഫിലാഡൽഫിയ സ്റ്റേറ്റ് ” മാൽക്കമിനെ” തിരഞ്ഞെടുത്ത സന്തോഷത്തിലാണ് ഭാര്യ ” അന്ന”.

അന്നവർ ഒരുപാട് സന്തോഷിച്ച് വീഞ്ഞും കുടിച്ച് അർമാദിക്കുന്ന സമയത്താണ് ബാത്ത് റൂമിൽ നിന്നും ഒരു ശബ്ദം കേൾക്കുന്നത്, പെട്ടെന്ന് അങ്ങോട്ട് പോയ മാൽക്കം കാണുന്നത് ചെറുപ്പത്തിൽ താൻ ചികിത്സിച്ച ഒരു കുട്ടി, ഇപ്പൊ അവൻ വളർന്നിട്ടുണ്ട്, അവൻ ഒരു തോക്കും പിടിച്ച് അവിടെ നിന്നും ഷൂട്ട് ചെയ്യുകയും ഉടനെ തന്നെ മാൽകം വീഴുകയും ചെയ്യുന്നു.

THE SIXTH SENSE movie review
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

ഒരുപാട് നാളുകൾക്ക് ശേഷം, മാൽക്കം തന്നെ ആക്ര മിച്ച കുട്ടിയെ പോലെയുള്ള, അവൻ്റെ രോഗാവസ്ഥ ഉള്ള കോൾ എന്നൊരു കുട്ടിയെ കാണുകയും അവൻ്റെ രോഗം ചികിത്സിച്ചു ഭേദമാക്കാൻ അവൻ്റെ കൂടെ കൂടുകയും ചെയ്യുന്നു. അവർ ഒരുമിച്ച് നടക്കാനും സമയം ചിലവഴിക്കാൻ പല സ്ഥലങ്ങളിലേക്കും പോകാൻ തുടങ്ങി. അവർ ഒരുപാട് അടുത്തു. അപ്പോഴാണ് കോൾ ഒരു രഹസ്യം പറഞ്ഞത്” ഞാൻ മരി ച്ച ആളുകളെ കാണുന്നു.

മരി ച്ചെന്ന് അവർക്ക് പോലും മനസ്സിലാവാത്ത രീതിയിൽ അവർ എൻ്റെ ചുറ്റിലും ഉണ്ട്” മാൽക്കം ആദ്യം ഇതൊന്നും വിശ്വസിച്ചില്ല. പക്ഷേ ചില സംഭവങ്ങളിൽ നിന്നും മാൽക്കമിനി കൊളിനെ വിശ്വസിക്കേണ്ടത് അനിവാര്യം ആണെന്ന് തോന്നുകയും, വിശ്വസിക്കുകയും ചെയ്യുന്നു. സിനിമ അവസാനത്തോടെ അടുക്കുമ്പോൾ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു മൈൻഡ് ബ്ലോയിങ് ട്വിസ്റ്റ് കൂടി നൽകിയാണ് സിനിമ അവസാനിക്കുന്നത്. ഈ സിനിമ കണ്ടിട്ടില്ല എങ്കിൽ അത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം തന്നെ ആയിരിക്കും.

You might also like