അച്ഛനോട് തൻ്റെ പ്രണയം തുറന്നു പറഞ്ഞപ്പോൾ ഉണ്ടായ പ്രതികരണം ഇങ്ങനെയെന്ന് വിനീത് ശ്രീനിവാസൻ.!! | The reaction when Vineeth confessed his love to his father Sreenivasan

The reaction when Vineeth confessed his love to his father Sreenivasan Malayalam : മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താര കുടുംബമാണ് ശ്രീനിവാസൻ്റെത്, ഇപ്പോഴിതാ അച്ഛൻറെ പാത പിന്തുടർന്ന് വിനീത് ശ്രീനിവാസനും അനിയൻ ധ്യാനും സിനിമാ രംഗത്ത് എത്തിയിരിക്കുന്നു. തുടക്കത്തിൽ ഇതിൽ പിന്നണി ഗായകനായി ശ്രദ്ധ നേടിയ വിനീത് മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് സംവിധായകനാവുന്നത്. മലർവാടിയുടെ തിരക്കഥയും വിനീതാണ് നിർവഹിച്ചത്. പുതുമുഖങ്ങൾ പ്രധാന വേഷത്തിൽ എത്തിയ ചിത്രം വൻ വിജയമായിരുന്നു.

ഈ ചിത്രത്തിലൂടെ മികച്ച കുറച്ചു താരങ്ങളെ മലയാള സിനിമയ്ക്ക് ലഭിക്കുകയായിരുന്നു. നിവിൻ പോളി, അജു വർഗീസ് എന്നിവരാണ് അതിൽ പ്രമുഖർ. തുടർന്നിങ്ങോട്ട് നിരവധി മലയാള സിനിമകളിലും നായകനായി വിനീത് തന്റെ പ്രാഗല്ഭ്യം തെളിയിച്ചു. തൊട്ടതെല്ലാം പൊന്നാക്കിയ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ഹൃദയം. പ്രണവ് മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.

The reaction when Vineeth confessed his love to his father Sreenivasan

മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. വിനീത് ചിത്രം എന്നതിൽ ഉപരി പ്രണവ് മോഹൻലാലിന്റെ രണ്ടാം വരവ് കൂടിയാണ് ഹൃദയമെന്നാണ് പ്രേക്ഷകർ പറയുന്നത്. കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരാണ് നായികമാർ. ഇപ്പോഴിതാ തൻ്റെ പ്രണയം അച്ഛൻ ശ്രീനിവാസനോട് തുറന്നുപറഞ്ഞ അനുഭവം പങ്കുവയ്ക്കുകയാണ് വിനീത്. ജിഞ്ചർ മീഡിയ എന്ന ഓൺലൈൻ മീഡിയക്ക് കൊടുത്ത അഭിമുഖത്തിലാണ് ഇക്കാര്യം കാര്യം തുറന്നുപറഞ്ഞത്.

“പേടി ആയതുകൊണ്ട് അച്ഛൻ ശ്രീനിവാസനെ ഫോണിൽ വിളിച്ചാണ് താൻ ഒരു പെൺകുട്ടിയെ പ്രണയിക്കുന്നു എന്ന് പറഞ്ഞതെന്നും, താൻ അതിനുവേണ്ടി മൂന്നുദിവസം ഒരുക്കം നടത്തിയിരുന്നു വെന്നും വിനീത് പറയുന്നു. എന്നാൽ അച്ഛൻ വളരെ സമാധാനപരമായി “രണ്ടുവർഷം മുമ്പ് നിൻറെ ഒപ്പം നമ്മുടെ വീട്ടിൽ വന്ന കുട്ടിയല്ലേ” എന്ന് തിരിച്ചു ചോദിക്കുകയാണ് ഉണ്ടായത് എന്നും വിനീത് പറയുന്നു. എങ്ങനെ മനസിലായെന്ന് തിരിച്ചു ചോദിച്ചപ്പോൾ “പ്രണയത്തിൽ ആയിരിക്കുന്ന മനുഷ്യനെ കണ്ടാൽ അറിഞ്ഞൂടെ” എന്ന് കൃത്യമായി സൂചിപ്പിക്കുകയാണ് അച്ഛൻ ചെയ്തതെന്നും അപ്പോൾ തന്നെ താൻ ഫോൺ കട്ട് ചെയ്തെന്നും വിനീത് അഭിമുഖത്തിൽ രസകരമായി പറയുന്നുണ്ട്. The reaction when Vineeth confessed his love to his father Sreenivasan.. Vineeth shares his experience of revealing his love to his father Sreenivasan. This was revealed in an interview with Ginger Media, an online media outlet. Video Credit : Ginger Media Entertainments

Rate this post
You might also like