ബാൾസം ചെടിയിൽ പൂക്കൾ വിരിയുന്ന രഹസ്യം ഇതാണ്.. ചൈനീസ് ബാൾസം ചെടി നടേണ്ട ശരിയായ രീതി.!! | The correct method of planting Chinese balsam

ചൈനീസ് ബാൾസം ചെടികൾ ഗ്രോ ബാഗിൽ നടുന്ന രീതിയെക്കുറിച്ച് ഒന്ന് പരിചയപ്പെടാം. ഇതിനായി ആദ്യം പോർട്ടിംഗ് മിക്സ്‌ തയ്യാറാക്കുക ആണ് വേണ്ടത്. നല്ലപോലെ പൊടിഞ്ഞ മണ്ണിൽ കുറച്ചു പൂഴിമണൽ ഇട്ടതിനുശേഷം അതിലേക്ക് കുറച്ച് ചാണകപ്പൊടിയും ചകിരിച്ചോറും കുറച്ചു കരിയിലയും ഇട്ടു മിക്സ് ചെയ്തു എടുക്കുക. കരിയിലയ്ക്ക് പകരം ശീമക്കൊന്നയുടെ ഇല ഉണങ്ങിയത് ഇടുന്നത് വളരെ നല്ലതാണ്. ഗ്രോബാഗിൽ വെള്ളം പോകുവാൻ

ആയുള്ള ചെറിയ ഹോൾ ഇട്ടതിനുശേഷം ഇവ അതിലേക്ക് നിറച്ചു കൊടുക്കുക. നിറയ്ക്കുമ്പോൾ ബ്രോ ബാഗിനുള്ളിൽ ആദ്യം ചകിരി ഇട്ടതിനുശേഷം കുറച്ചു മണ്ണ് ഇട്ടു കൊടുത്തു മുകളിലായി കരിയില നിറച്ച് വീണ്ടും കുറച്ചു ചകിരി കൂടി മുകളിൽ വച്ചതിനുശേഷം ചെടി നടുകയാണ് ചെയ്യേണ്ടത്. ചെടി നട്ടു കഴിഞ്ഞതിനു ശേഷം ചുവട്ടിലായി കുറച്ച് ചാണകപ്പൊടി ഇട്ടു കൊടുക്കണം. ശേഷം അതിൽ ബാക്കി മണ്ണിട്ട്

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

നിറച്ചു കൊടുക്കണം. ചെടി മുകളിൽ വയ്ക്കുന്നത് കൊണ്ട് തന്നെ ചെടിയുടെ വേരുകൾ ചകിരിയിലൂടെ നല്ലപോലെ ഇറങ്ങി നല്ലതുപോലെ സെറ്റ് ആയിക്കൊള്ളും. ഗ്രോബാഗ് നിറക്കുമ്പോൾ ഏകദേശം മുക്കാൽ ഭാഗത്തോളം മാത്രമേ നിറയ്ക്കാൻ പാടുള്ളൂ. ചെടി കുറച്ചു വളർന്നു കഴിയുമ്പോൾ കുറേശ്ശെ വളമിട്ടു കൊടുക്കേണ്ടതിനാൽ അതിനുള്ള ഒരു ഗ്യാപ്പ് നിലനിർത്തി വേണം ഗ്രോബാഗ് നിറയ്ക്കാൻ.

ചാണകപ്പൊടി ഒക്കെ ചേർക്കുന്നതു കൊണ്ടുതന്നെ ഏകദേശം ഒരു മാസത്തിനു ശേഷം എന്തെങ്കിലും വളം പിന്നെ കൊടുത്താൽ മതിയാകും. ഒരുമാസത്തിനുശേഷം എല്ലുപൊടിയും വേപ്പിൻ പിണ്ണാക്കും ഒക്കെ കൊടുക്കാം. The correct method of planting Chinese balsam. Video credit : J4u Tips

You might also like