തനിക്ക് ദൈവത്തിൽ നിന്ന് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹമാണ് തന്റെ പേരമകൾ എന്ന് താരാ കല്യാൺ !! | Thara Kalyan With Baby Sudarshana

Thara Kalyan With Baby Sudarshana : മലയാള പ്രേക്ഷകരുടെ പ്രിയപ്പെട്ട താര കുടുംബമാണല്ലോ താരാ കല്യാണിന്റേത്. ഒരു അഭിനേത്രി എന്നതിലുപരി നർത്തകിയായും തിളങ്ങിക്കൊണ്ട് വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിൽ ഒരാളായി മാറുകയായിരുന്നു ഇവർ. ടെലിവിഷൻ പ്രോഗ്രാമുകളിലും ടിവി ഷോകളിലൂടെയും സീരിയലുകളി ലൂടെയും നിരവധി ആരാധകരെ സ്വന്തമാക്കാനും ഇവർക്ക് സാധിച്ചിരുന്നു.

മാത്രമല്ല മകൾ സൗഭാഗ്യ വെങ്കിടേഷും ആരാധകരുടെ ഇഷ്ടതാരങ്ങളിൽ ഒരാളാണ്. ടിക് ടോക്കിലൂടെയും റീൽസിലൂടെയും ഹൃസ്വ വീഡിയോ പങ്കുവെച്ചുകൊണ്ട് സൗഭാഗ്യയും ഭർത്താവ് അർജുനും സമൂഹ മാധ്യമങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ദമ്പതികളായി മാറുകയും ചെയ്തിരുന്നു. സമൂഹ മാധ്യമങ്ങളിൽ ആരാധകരുമായി നിരന്തരം സംവദിക്കാറുള്ള താര കല്യാൺ ഈയിടെ തന്റെ വിശേഷങ്ങൾ പങ്കുവെക്കാൻ മാത്രമായി ഒരു യൂട്യൂബ് ചാനൽ ആരംഭിക്കുകയും ചെയ്തിരുന്നു.

tarakalyan
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

മാത്രമല്ല തൈറോയ്ഡ് സംബന്ധമായ രോഗത്താൽ സർജറിക്ക് വിധേയമായതിന്റെ വിശേഷവും താരം ആരാധകരുമായി പങ്കുവെക്കുകയും ചെയ്തിരുന്നു. തന്റെ പുതിയ വിശേഷങ്ങളോടൊപ്പം തന്നെ തന്റെ കൊച്ചുമകൾ സുദർശനയുടെ കുസൃതികളും താരം പലപ്പോഴും പങ്കുവെക്കാറുണ്ട്. എന്നാൽ ഇപ്പോഴിതാ കഴിഞ്ഞ ദിവസം തന്റെ പേരക്കുട്ടിക്കൊപ്പം താര കല്യാൺ പങ്കുവെച്ച ചിത്രങ്ങളാണ് ആരാധകർക്കിടയിൽ ഏറെ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

” ദൈവത്തിൽ നിന്നും എനിക്ക് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹങ്ങളിൽ ഒന്നാണ് എന്റെ പ്രിയപ്പെട്ട സുധാപ്പു” എന്ന അടിക്കുറിപ്പിൽ മകൾ സൗഭാഗ്യയുടെ കുഞ്ഞിനെ മടിയിലിരുത്തി കൊണ്ടുള്ളതും സ്നേഹപൂർവ്വം ചുംബിക്കുന്നതുമായ ചിത്രങ്ങളാ യിരുന്നു ഇവർ പങ്കുവെച്ചിരുന്നത്. തങ്ങളുടെ പ്രിയ താരത്തിന്റെയും കൊച്ചുമകളു ടെയും ഈ ഒരു ചിത്രങ്ങൾ നിമിഷം നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയതോടെ നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി എത്തുന്നത്.

You might also like