രാജൻ ചേട്ടന്റെ പിറന്നാൾ! കൂടെയില്ലെങ്കിലും ഹൃദയത്തില്‍ എന്നും ഉണ്ട്; നല്ലപാതിയുടെ പിറന്നാൾ ദിനത്തിൽ താര കല്യാൺ!! | Thara Kalyan Husband Rajaram Birthday Viral News Malayalam

Thara Kalyan Husband Rajaram Birthday Viral News Malayalam : നർത്തകി, നടി, കലാകാരി എന്നിങ്ങനെ നിരവധി മേഖലകളിൽ നിറഞ്ഞു നിൽക്കുന്ന താരകല്യാണിനെ അറിയാത്ത മലയാളികൾ ഉണ്ടാകില്ല. നൃത്തം കൊണ്ടും അഭിനയ മികവു കൊണ്ടും മലയാളികളുടെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനമാണ് താരകല്യാൺ ഇതിനോടകം തന്നെ നേടിയിട്ടുള്ളത്. നിരവധി ടെലിവിഷൻ ഷോകളിലും പരമ്പരകളിലും താരം അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ അമ്മ സുബ്ബലക്ഷ്മിയും അഭിനയ ലോകത്ത് സജീവ സാന്നിധ്യമാണ്.

മകൾ സൗഭാഗ്യ വെങ്കിടേഷിനെയും ഇവരുടെ ഭർത്താവ് അർജുൻ സോമശേഖരനെയും പ്രേക്ഷകർ തങ്ങളുടെ ഹൃദയത്തിൽ സൂക്ഷിച്ച വ്യക്തികളിൽ ചിലരാണ്. സൗഭാഗ്യയും ഒരു നർത്തകിയാണ്. കൂടാതെ ഒരു യൂട്യൂബറും. തന്റെ എല്ലാ വിശേഷങ്ങളും സൗഭാഗ്യയും യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരെ അറിയിക്കാറുണ്ട്. താര കല്യാണും സമൂഹ മാധ്യമങ്ങളിൽ സജീവം തന്നെ. തന്റെ യൂട്യൂബ് ചാനലിലൂടെ താരയും വിശേഷങ്ങൾ ആരാധകരെ അറിയിക്കുന്നു.

Thara Kalyan Husband Rajaram Birthday Viral News Malayalam
Thara Kalyan Husband Rajaram Birthday Viral News Malayalam

Thara Kalyan Husband Rajaram Birthday Viral News Malayalam

അതുകൊണ്ടു തന്നെ ഇവർ പങ്കുവയ്ക്കുന്ന ഓരോ വാർത്തയും വളരെ പെട്ടെന്നാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. താരാ കല്യാണിന്റെ ഭർത്താവും സൗഭാഗ്യയുടെ അച്ഛനുമാണ് രാജാറാം. ഇദ്ദേഹവും അഭിനയ ലോകത്ത് ചെറിയ ചില വേഷങ്ങൾ ചെയ്തുകൊണ്ട് സജീവമായിരുന്നു. താര കല്യാണിനും മകൾക്കും നല്ല ഒരു സപ്പോർട്ട് ആയിരുന്നു ഇദ്ദേഹം. നടനും നർത്തകനുമായ ഇദ്ദേഹം വിടവാങ്ങിയത് 2017ലായിരുന്നു. ഇദ്ദേഹത്തിന്റെ വിയോഗം താരകല്യാണിനെ വളരെയധികം തളർത്തിയിരുന്നു. എന്നാൽ ഇപ്പോഴും അദ്ദേഹം തന്റെയൊപ്പം തന്നെയുണ്ട് എന്ന് വിശ്വസിക്കുകയാണ് പ്രിയ താരം.

ഇപ്പോഴിതാ അദ്ദേഹത്തിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് താര പങ്കുവെച്ചിരിക്കുന്ന ചിത്രമാണ് വൈറലാകുന്നത്. അദ്ദേഹത്തോടൊപ്പം നൃത്തവേദി പങ്കിടുന്ന താരാ കല്യാണിന്റെ ഒരു ഫോട്ടോയും സൗഭാഗ്യയെ എടുത്തു നിൽക്കുന്ന ഒരു ഫോട്ടോയും ചേർത്തു കൊണ്ടാണ് താരം പിറന്നാൾ ആശംസകൾ നേർന്നിരിക്കുന്നത്. Happy Birthday Rajan chettah, എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകർ വീഡിയോയ്ക്ക് താഴെ ആശംസകൾ രേഖപ്പെടുത്തി കഴിഞ്ഞു.

 

View this post on Instagram

 

A post shared by Thara Kalyan (@tharakalyan)

5/5 - (1 vote)
You might also like