തന്മാത്രയിലെ അച്ഛന്റെ സ്വപ്‌നം സഫലമാക്കിയ മനുവിനെ ഓര്‍മ്മയില്ലേ; അർജുൻ ലാൽ ഇത്രകാലം എവിടെ ആയിരുന്നു? | Thanmathra movie actor Arjun Lal life story

Thanmathra movie actor Arjun Lal life story : ആദ്യ സിനിമയായ തന്മാത്രയിലൂടെ മോഹൻലാലിന്റെയും മീര വാസുദേവിന്റെയും മകനായി അഭിനയിച് ഇന്നും പ്രേക്ഷക മനസ്സിൽ മായാതെ ഇടം പിടിച്ചു നിൽക്കുന്ന കഥാപാത്രമാണ് അർജുൻ ലാലിന്റെ മനു എന്ന വേഷം. വർഷം ഇത്ര കഴിഞ്ഞിട്ടും എല്ലാവരും വളരെയേറെ സ്നേഹത്തോടെയാണ് ആ കഥാപാത്രത്തെ ഓർക്കുന്നത്. അർജുൻ പിന്നീട് സിനിമയിൽ അഭിനയിച്ചെങ്കിലും ഇപ്പോഴും പ്രേക്ഷക ശ്രദ്ധ പോകുന്നത് തന്മാത്രയിലെ മനുവിലേക്ക് തന്നെ ആണ്.

ഉപരി പഠനം കാരണം സിനിമയിൽനിന്നും നീണ്ട ഒരു ഇടവേള അദ്ദേഹം എടുത്തു. ഇപ്പോൾ ഇതാ ആ സ്കൂൾ പയ്യനിൽ നിന്നും ഒരു ഭർത്താവായി നിൽക്കുകയാണ്. എട്ടു വർഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം കഴിച്ചത്. ഫസ്റ്റലി സിദ്ദിഖ് എന്നാണ് ഭാര്യയുടെ പേര്. ഭാര്യ സൈക്കോളജിസ്റ് ആണ്. അന്യ മതസ്ഥ ആയത് കൊണ്ട് തുടക്കത്തിൽ ഒരുപാട് എതിർപ്പുകൾ വീട്ടുകാരുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നെന്നാലും ഇരുവരുടെയും പ്രണയം ശക്തമായതു കൊണ്ട് വീട്ടുകാർ അംഗീകരിക്കുകയും വിവാഹം നടത്തി കൊടുക്കുകയും ചെയ്തു.

Thanmathra movie actor Arjun Lal life story
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

നല്ല ഒരു സുഹൃത്തും വളരെ സപ്പോർട്ടീവുമാണ് ഭാര്യ. തനിക്ക് സിനിമയിലേക്ക് തിരിച്ചു വരണം എന്ന ആഗ്രഹം ഉണ്ടായപ്പോൾ ഒന്നും സിനിമ കിട്ടിയില്ല എന്നും ആ ഇടവേള അർജുൻ ആയിട്ട് ഉണ്ടാക്കിയതല്ല എന്നും അദ്ദേഹം പറഞ്ഞു. കുടുംബപരമായി എല്ലാവരും കലാകാരാണ് എന്നാൽ ആർക്കും സിനിമയായിട്ട് ഒരു ബന്ധവും ഉണ്ടായിരുന്നില്ല. നല്ല സിനിമകൾ വന്നാൽ ഇപ്പോഴും ചെയ്യാൻ റെഡി ആണ് എന്നാണ് അർജുന്റെ തീരുമാനം. സോഷ്യൽ മീഡിയകളിൽ താൻ വളരെയേറെ സജീവമാണ്.

ബാംഗ്ലൂരിൽ നിന്നും കേരളത്തിലേക്ക് ഇപ്പോൾ വന്നത് പോലും സിനിമയുടെ കാര്യങ്ങൾ ആയിട്ട് മുന്നോട്ട് പോകാൻ വേണ്ടിയാണ് എന്നും ഇതിനിടയിൽ സിനിമക്ക് വേണ്ടി എഴുതുമായിരുന്നു. അതിനിടക്ക് ലോക്ക്ഡൗൺ വന്നു ഇനി അതിന്റെ ബാക്കി കാര്യങ്ങൾ ഉടനടി ഉണ്ടാകുമെന്നും അർജുൻ വെളിപ്പെടുത്തി. സ്വന്തം ജീവിതത്തിലെ ചെറിയ ഒരു ഭാഗം സിനിമയാക്കാൻ താല്പര്യമുള്ളത് കൊണ്ടാണ് എഴുതി തുടങ്ങിയത് എന്ന് അർജുൻ പറഞ്ഞു. സിനിമയിലൂടെ സജീവമായി തിളങ്ങാൻ തന്നെ ആണ് താരത്തിന്റെ ആഗ്രഹം.

Thanmathra movie actor Arjun Lal life story
You might also like