കണ്ണൂരിലെ മീൻ ബിരിയാണി! 😋 മീൻ കൊണ്ട് ഒരു തവണ ഇങ്ങനെ ഒന്ന് ബിരിയാണി ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ.. 😋👌

ആദ്യം തന്നെ മീൻ നന്നായി കഴുകി വൃത്തിയാക്കിയ ശേഷം മുളകുപൊടി, മഞ്ഞൾ പൊടി, നാരങ്ങ നീര്, വെള്ളം, ഉപ്പ് എന്നിവ ചേർത്ത് പേസ്റ്റ് പോലെയാക്കി മീനിൽ മസാല പുരട്ടിവയ്ക്കാം. ഇത് കുറച്ച് സമയം മാറ്റിവയ്ക്കാം. ഒരു പതിനഞ്ച് മീനിറ്റിന് ശേഷം ഒരു പാൻ ചൂടാക്കി അതിൽ ഓയിൽ ഒഴിച്ച് മീൻ വറുത്തെടുക്കാം. മീൻ വറുത്തെടുത്ത അതേ ഓയിലിൽ തന്നെ കട്ട് ചെയ്യ്ത് വെച്ച സവാള വയറ്റിയെടുക്കുക. ഇതിലെയ്ക്ക് ഇഞ്ചി,

വെളുത്തുള്ളി, പച്ചമുളക് പേസ്റ്റ് ആക്കിയത്, ചേർത്ത് ഒന്നു രണ്ട് മിനിറ്റ് വഴറ്റ് എടുക്കുക. സവാള നന്നായി വഴന്നതിന് ശേഷം ഇതിലേയ്ക്ക് കുരുമുളകു പൊടിയും മസാല പൊടിയും ചേർക്കുക. ഇതിൽ ചെറുതായി മുറിച്ച തക്കാളി ചേർത്ത് അടച്ച് വെച്ച് വേവിക്കുക. അതിലേയ്ക്ക് നാരങ്ങാനീര്, ചെറുതായി മുറിച്ച മല്ലിയില, പുതിനയില എന്നിവ ചേർത്ത് ഇളക്കിയെടുക്കാം. ഇതിൽ ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി എടുക്കുക. ഇപ്പോൾ മസാല തയ്യാർ.

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

ഇതിലേയ്ക്ക് മീനും കൂടി ചേർത്ത് ഒന്നു അടച്ചു വെയ്ക്കുക. ഇനി ചോറ് തയാറാക്കാൻ ഒരു കുഴിയുള്ള പാത്രത്തിൽ നെയ്യും സൺഫ്ലവർ ഒഴിലും ഒഴിച്ച് ചൂടായതിനു ശേഷം സവാള അരിഞ്ഞത് വറുത്തെടുക്കുക. മസാലകൾ ഇട്ട് ഒന്ന് ഇളക്കിയതിന് ശേഷം കഴുകി ഊറ്റിവച്ച ജീരകശാല അരി ചേർക്കാം. ഒന്ന് വറുത്തതിന് ശേഷം ഇതിൽ എടുത്തുവച്ച ചൂടുവെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് ചെറുതീയിൽ വേവിക്കാം. വേവിച്ച ചോറ് മീതെ

മീൻ മസാല വീണ്ടും ചോറ് എന്നീ ക്രമത്തിൽ 15 മിനിറ്റ് ദം ചെയ്തെടുക്കാം. നല്ല രുചിയുള്ള കണ്ണൂർ മീൻ ബിരിയാണി തയ്യാർ. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഒന്ന് ഉണ്ടാക്കി നോക്കൂ.. അടിപൊളി ആണേ.Video credit: Kannur kitchen

You might also like