എന്റെ ഈശ്വരാ തക്കാളി വീട്ടിൽ കുറെ മേടിച്ചിട്ടും ഈ ഒരു ട്രിക് അറിയാതെ പോയത് വലിയ കഷ്ടമായല്ലോ.? 😳👌

ഇന്ന് നമ്മൾ തക്കാളികൊണ്ടുള്ള ഒരു വെറൈറ്റി റെസിപ്പിയാണ് ചെയ്യാൻ പോകുന്നത്. അതിനായി നമ്മൾ ഇവിടെ 5 തക്കാളിയാണ് എടുത്തിരിക്കുന്നത്. ഏകദേശം 500 gm ഉണ്ടാകും ഈ അഞ്ച് തക്കാളികൾ. ഇത് നല്ലപോലെ കഴുകി വൃത്തിയാക്കിയശേഷം നമ്മൾ പച്ചക്കറികൾ അരിഞ്ഞെടുക്കുന്ന vegetable grater ൽ നല്ലപോലെ അരിഞ്ഞെടുക്കുക.

ഇങ്ങനെ ചെയ്യുമ്പോൾ അതിന്റെ തൊലി നമുക്ക് വേറെയായി കിട്ടും. അടുത്തതായി ഒരു ചൂടായ പാനിലേക്ക് 6 tbsp നല്ലെണ്ണ ഒഴിച്ച് ചൂടാക്കുക. അതിനുശേഷം ഇതിലേക്ക് 1 spn ഉലുവ, 1 spn കടുക് എന്നിവ ചേർത്ത് പൊട്ടിച്ചെടുക്കുക. പിന്നീട് ഇതിലേക്ക് 10 അല്ലി വെളുത്തുള്ളി അരിഞ്ഞത്, കറിവേപ്പില, 4 വറ്റൽമുളക് കീറിയത് എന്നിവ ചേർത്ത് ഇളക്കുക.

അടുത്തതായി തീ ഓഫ് ചെയ്‌ത്‌ പാനിലേക്ക് 2 tbsp മുളകുപൊടി, മഞ്ഞൾപൊടി, കായംപൊടി എന്നിവ ചേർത്ത് ഇളക്കുക. എന്നിട്ട് ഇതിലേക്ക് ഗ്രേറ്റ് ചെയ്തെടുത്ത തക്കാളി ചേർത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കുക. എന്നിട്ട് തീ ഓണാക്കി ഇളക്കികൊടുക്കുക.

പിന്നീട് ഇതിലേക്ക് ആവശ്യത്തിന് ഉപ്പും വിനാഗിരിയും ചേർത്തുകൊടുക്കാം. ഇതുപോലെ നിങ്ങളും വീട്ടിൽ ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി E&E Creations ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.