ഗോതമ്പ് പുട്ട് രുചി കൂടാനുള്ള സൂത്രം അറിയാമോ.? ഗോതമ്പ് പൊടി ഇത് പോലെ തയ്യാറാക്കൂ.. പുട്ട് വേറെ ലെവലാകും!!

ഗോതമ്പ് പുട്ട് വളരെ രുചിയോടെ ഉണ്ടാക്കുവാൻ ഗോതമ്പ് പൊടി ഒരു പ്രത്യേക രീതിയിൽ ഉണ്ടാക്കിയാൽ മതി. അതിനായി 2 kg ഗോതമ്പ് കഴുകി വൃത്തിയാക്കിയെടുക്കുക. എന്നിട്ട് ഇത് തിളപ്പിച്ചെടുക്കുക. അതിനായി ഒരു പാത്രത്തിൽ വെള്ളം ഒഴിച്ച് തിളപ്പിച്ചശേഷം അതിലേക്ക് ഗോതമ്പ് ഇട്ടുകൊടുക്കുക. എന്നിട്ട് നല്ലപോലെ മിക്സ് ചെയ്‌ത്‌ നല്ലപോലെ തിളപ്പിച്ചെടുക്കുക. അതിനുശേഷം ഇത് ഊറ്റിയെടുത്ത് വെയിലത്തിട്ട് നല്ലപോലെ ഒന്ന് ഉണക്കിയെടുക്കാവുന്നതാണ്.

  1. wheat flour -1&1/2 cups
  2. salt -1/2 tsp
  3. water -3/4 cup
  4. shredded coconut-1/4 cup

പിന്നീട് ഇത് പിടിച്ചെടുത്താൽ മതി. ഇനി ഇതുകൊണ്ട് നമുക്ക് വളരെ ടേസ്റ്റിയായ പുട്ട് തയ്യാറാക്കാം. അതിനായി ഒരു ബൗളിലേക്ക് 1 & 1/2 കപ്പ് ഗോതമ്പുപൊടി എടുക്കുക. എന്നിട്ട് ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. ഇനി ഇതിലേക്ക് ആദ്യം 1/2 കപ്പ് വെള്ളം ചേർത്ത് ഒന്ന് മിക്സ് ചെയ്തെടുക്കുക. അതിനുശേഷം ഒരു 1/4 കപ്പ് വെള്ളം കൂടി ചേർത്ത് കൈകൊണ്ട് നല്ലപോലെ മിക്സ് ചെയ്യുക. എന്നിട്ട് ഒരു മിക്സിയുടെ ജാറിലേക്കിട്ട് പൊടിച്ചെടുക്കുക.

പിന്നീട് ഇത് ഒരു ബൗളിലേക്ക് മാറ്റുക. അങ്ങിനെ സോഫ്റ്റ് ആയിട്ടുള്ള ഗോതമ്പ് പുട്ടുപൊടി റെഡിയായിട്ടുണ്ട്. ഇനി പുട്ടുണ്ടാകാനായിട്ട് ചിരട്ടപുട്ടിൽ അച്ചുവെച്ച ശേഷം ആദ്യം കുറച്ച് തേങ്ങചിരകിയത് ചേർത്തു കൊടുക്കുക. എന്നിട്ട് അതിനു മുകളിൽ തയ്യാറാക്കിവെച്ചിരിക്കുന്ന പുട്ടുപൊടി ഇട്ടുകൊടുക്കാം. അതിനു മുകളിൽ അൽപം തേങ്ങചിരകിയത് കൂടി ചേർത്ത് ആവിയിൽ നല്ലപോലെ വേവിച്ചെടുക്കാം. അങ്ങിനെ സോഫ്റ്റ് പുട്ട് റെഡി. Video credit: Kannur kitchen

Rate this post
You might also like