Tasty Vermicelli Kheer Recipe : സേമിയ പായസം ഇഷ്ടമാണോ നിങ്ങൾക്ക്? സേമിയ പായസം കുടിക്കാത്തവർ വളരെ ചുരുക്കം പേര് മാത്രമായിരിക്കും. എന്നാൽ ടോഫി ചേർത്തിട്ടു ഉണ്ടാക്കിയ സേമിയ പായസം കുടിച്ചിട്ടുള്ളവർ കുറവായിരിക്കും. നിങ്ങൾ ടോഫി ചേർത്ത സേമിയ പായസം കുടിച്ചിട്ടുണ്ടോ? കിടിലൻ ടേസ്റ്റ് ആണ് ഈ സേമിയ പായസം. ഈ സീക്രട്ട് ചേരുവ ചേർത്തിട്ടാണ് നമ്മൾ ഇന്ന് സേമിയ പായസം ഉണ്ടാക്കാൻ പോകുന്നത്.
- vermicelli -1 cup
- milk -2 ltr
- sweetened condensed milk -1/4 cup
- cashews and kismis (optional)
- ghee -2 &1/2 tbsp
- sugar
Ads
ഈ സ്പെഷ്യൽ സേമിയ പായസം ഉണ്ടാക്കുവാനായി ആദ്യം തന്നെ ഒരു പാനിലേക്ക് പാൽ ഒഴിച്ച് അടുപ്പത്തു വെച്ച് നന്നായി തിളപ്പിക്കുക. പാൽ തിളച്ചു വരുന്ന സമയത്തായി പായസത്തിലേക്ക് ആവശ്യമായിട്ടുള്ള സേമിയ റോസ്റ്റ് ചെയ്തെടുക്കാവുന്നതാണ്. സേമിയ റോസ്റ്റ് ചെയ്യാനായി ഒരു പാൻ അടുപ്പത്തുവെച്ചു ചൂടാക്കുക. പാൻ നന്നായി ചൂടായി വരുമ്പോൾ അതിലേക്ക് നെയ്യ് ഒഴിച്ച് ചൂടാക്കുക. നെയ്യ് ചൂടായ ശേഷം അതിലേക്ക് പായസത്തിലേക്കുള്ള സേമിയ ഇട്ടു കൊടുക്കാവുന്നതാണ്.
Advertisement
എല്ലാ ഭാഗവും നല്ലപോലെ ഇളക്കി കൊടുത്ത് സേമിയ വറത്തെടുക്കേണ്ടതാണ്. അതിനുശേഷം പാൽ തിളച്ചു വരുമ്പോൾ വറുത്തെടുത്ത സേമിയ പാലിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ്. എന്നിട്ട് നന്നായി ഇളക്കി പാലിൽ സേമിയ നല്ലപോലെ മിക്സ് ചെയ്യുക. 75 ശതമാനത്തോളം സേമിയ വെന്തു വരുമ്പോൾ അതിലേക്ക് പഞ്ചസാരയും ഉപ്പും കൂടി ചേർത്ത് കൊടുക്കാവുന്നതാണ്. ഇതെല്ലം കൂടി സെറ്റാന്ന സമയത്ത് ടോഫി ഉണ്ടാക്കാം. അതിനായി വീഡിയോ കണ്ടു നോക്കൂ. Recipe Video Credit : Kannur kitchen