
Vermicelli Kheer Recipe Malayalam : ടോഫി ഉണ്ടാക്കി അതുകൊണ്ട് അടിപൊളി ഒരു സേമിയ പായസം ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം. പായസം ഉണ്ടാക്കുവാനായി ഒരു കപ്പ് സേമിയക്കു 2 ലിറ്റർ പാൽ അടുപ്പത്ത് വെച്ച് തിളപ്പിച്ചെടുക്കുക. പാൽ തിളച്ചു വരുന്ന സമയത്തായി സേമിയ റോസ്റ്റ് ചെയ്ത് എടുക്കാവുന്നതാണ്. അതിനായി ഒരു പാൻ ചൂടാക്കി രണ്ട് ടേബിൾ സ്പൂൺ നെയ്യൊഴിച്ച് ചൂടാക്കി
അതിലേക്ക് ഒരു കപ്പ് സേമിയ ചേർത്ത് കൊടുക്കുക. എല്ലാ ഭാഗവും ഒരുപോലെ ഇളക്കി സേമിയ വറത്തെടുക്കുക. എന്നിട്ട് പാല് തിളച്ചു വരുമ്പോൾ വറുത്ത സേമിയ പാലിൽ ചേർത്ത് കൊടുക്കുക. നന്നായി ഇളക്കി സേമിയ പാലിൽ മിക്സ് ചെയ്തു എടുക്കുക. സേമിയ ഏകദേശം 75 ശതമാനം വെന്ത് കഴിയുമ്പോഴാണ് പഞ്ചസാര ചേർക്കേണ്ടത്. മുക്കാൽ കപ്പ് പഞ്ചസാര, അര ടീസ്പൂൺ ഉപ്പും കൂടി ചേർത്ത് കൊടുക്കുക.

പഞ്ചസാരയും സേമിയയും പാലും കൂടി സെറ്റ് ആവുന്നു സമയത്ത് നമുക്ക് ടോഫി ഉണ്ടാക്കാൻ തുടങ്ങാം. ഇതിനായി ഒരു പാൻ അടുപ്പത്ത് വെച്ച് പഞ്ചസാര കാരമലിസ് ചെയ്തെടുക്കുക. മൂന്ന് ടേബിൾ സ്പൂൺ പഞ്ചസാര ഇട്ട് നല്ലതുപോലെ അലിയിച്ചു എടുത്ത് ശേഷം കാൽക്കപ്പ് മിൽക്ക് മേഡ് ചേർത്ത് ഇളകി സേമിയയുടേയും പാലിനും ഒപ്പം ചേർത്ത് ഇളക്കുക.
ടോഫി ചേർത്ത് മിക്സ് ചെയ്യുമ്പോഴേക്കും കളർ ഒക്കെ മാറി നല്ല ഭംഗിയുള്ള കളറായി വന്നിട്ടുണ്ടാകും. ശേഷം ഇതിലേക്ക് കുറച്ച് കശുവണ്ടിയും ഉണക്കമുന്തിരിയും ചേർത്ത് കൊടുക്കുക. സ്വാദിഷ്ടമായ ടോഫി കൊണ്ടുള്ള സേമിയ പായസം റെഡിയായി ഇരിക്കുകയാണ്. ചൂടോടുകൂടി ഗ്ലാസ്സിലേക്ക് വിളമ്പി കഴിക്കാവുന്നതാണ്. Video credit: Kannur kitchen