പൂപോലെ സോഫ്റ്റായ അപ്പം ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ 😋👌 എളുപ്പത്തിൽ രുചിയേറും വെള്ളേപ്പം 👌👌

  1. പച്ചരി 1/ 2 കിലോ
  2. അര മുറി തേങ്ങ / ഒരു പകുതി തേങ്ങ
  3. പഞ്ചസാര 5 സ്പൂൺ
  4. ഉപ്പ് 1 1/ 2 സ്പൂൺ
  5. രണ്ട് നുള്ള് ഈസ്റ്റ്
  6. ആവശ്യത്തിന് വെള്ളം

നമ്മളിന്ന് രുചികരമായ വെള്ളേപ്പം ആണ് ഉണ്ടാക്കാൻ പോകുന്നത്. ആദ്യമായി 1/ 2 മുറി അഥവാ ഒരു തേങ്ങയുടെ പകുതി ചിരവിയെടുക്കുക. ഏകദേശം 1/ 2 kg പച്ചരി 3 മണിക്കൂർ വെള്ളത്തിലിട്ട് നന്നായി കുതിർത്തെടുത്തത്. ഇന്ന് നമ്മൾ മിക്സിയിലാണ് ആവശ്യമായ മാവ് തയ്യാറാക്കുന്നത്. മിക്സി ജാറിലേക്ക് നന്നായി കുതിർന്ന പച്ചരി വെള്ളം ഊറ്റിയെടുത്തിടുക. അതിലേക്ക് ചിരകിവെച്ച തേങ്ങാ ചേർക്കുക. പിന്നീട് 5 സ്പൂൺ പഞ്ചസാരയും, 1 1/ 2 സ്പൂൺ ഉപ്പും ചേർക്കുക. രണ്ട് നുള്ള് ഈസ്റ്റ് കൂട്ടിചേർത്തു പാകത്തിന് വെള്ളം ചേർക്കുക. മിക്സിയിൽ നന്നായി അരച്ചെടുക്കുക.

ഇടക്ക് ഒന്ന് നിർത്തി മാവിൻറെ കട്ടി പരിശോധിക്കുക. വീണ്ടും നന്നായി അടിക്കുക. ഇപ്പോൾ മാവ് പൂർണ്ണമായി തയ്യാറായിട്ടുണ്ട്. ഇനി ചട്ടി നന്നായി ചൂടായ ശേഷം മാവു ഒഴിക്കുക, എന്നിട്ട് നന്നായി വട്ടം ചുറ്റിഎടുക്കുക. വെള്ളേപ്പത്തിന്റെ പ്രധാനപ്പെട്ട ഭാഗം ആണ് ഇത്. വെള്ളേപ്പത്തിന് നല്ല രൂപം വരാൻ ഇത് ഉപകാരപ്പെടും. ഇപ്പോൾ തയ്യാറായി ഇരിക്കുന്നതാണ് നല്ല നാടൻ വെള്ളേപ്പം. ഇതിന്റെ ഒപ്പം നല്ല നാടൻ കോഴിക്കറി കൂടിയുണ്ടെങ്കിൽ സംഗതി ഉഷാറായി.

ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Recipes ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. 𝗠𝗼𝗿𝗲 Videoshttp://bit.ly/tasty_videos