ഇതുമതി ഇനി ഒരു മാസത്തേക്ക്! ഉഴുന്നും മുളകു പൊടിയും മാത്രം മതി ഈ ഒരു കിടിലൻ ഐറ്റം ഉണ്ടാക്കുവാൻ.!! | Tasty Uzhunnu Snacks Recipe

Tasty Uzhunnu Snacks Recipe

Tasty Uzhunnu Snacks Recipe Malayalam : ഉഴുന്നും മുളകുപൊടിയും മാത്രം മതി ഈ കിടിലൻ ഐറ്റം ഉണ്ടാക്കുവാൻ!! ഇനി ഇതുമതി ഒരു മാസത്തേക്ക്. ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് ഉഴുന്നുകൊണ്ട് തയ്യാറാക്കാവുന്ന രണ്ട് അടിപൊളി സ്നാക്ക് റെസിപ്പിയാണ്. അതിനായി ആദ്യം 3/4 കപ്പ് ഉഴുന്ന് ഒരു 4 മണിക്കൂർ വെള്ളത്തിൽ കുതിർക്കാണ് വെക്കുക. എന്നിട്ട് ഇത് നല്ലപോലെ കഴുകി വൃത്തിയാക്കി ഒരു മിക്സിയുടെ ജാറിലേക്ക് ഇടുക. പിന്നീട് ഇതിലേക്ക് 1 1/2 tsp കാശ്മീരി മുളക്പൊടി,

ആവശ്യത്തിനുള്ള ഉപ്പ് ചേർത്ത് കുറേശെ വെള്ളമൊഴിച്ച് മിക്സിയിൽ അരച്ചെടുക്കുക. അങ്ങിനെ നമ്മുടെ സ്നാക്കിനുള്ള മാവ് റെഡിയായിട്ടുണ്ട്. ഇനി ഇത് ഫ്രൈ ചെയ്തെടുക്കുവാനായിട്ട് ചൂടായ ഒരു പാനിലേക്ക് കുറച്ച് എണ്ണ ഒഴിക്കുക. എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് മാവ് ഓട്ടയുള്ള കയിലിലൂടെ ഒഴിച്ച് കൊടുക്കുക. ഇങ്ങനെ നല്ല ക്രിസ്പിയായ അടിപൊളി സ്നാക്ക് നമുക്ക് ഉണ്ടാക്കിയെടുക്കാവുന്നതാണ്. ഇത് ഒരുപാട് കാലം സൂക്ഷിച്ചു

Tasty Uzhunnu Snacks Recipe
Tasty Uzhunnu Snacks Recipe

വെക്കാവുന്ന ഒരു സ്നാക്ക് ആണ്. കയിലൂടെ ഒഴിച്ച് വരുമ്പോൾ കുറച്ചു സമയമെടുക്കും ഇത് ഉണ്ടാക്കി എടുക്കുവാൻ. ഉഴുന്നുകൊണ്ടാണ് നമ്മൾ പപ്പടവടയൊക്കെ ഉണ്ടാക്കാറുള്ളത്. ഈ സ്നാക്ക് ഏകദേശം അതുപോലത്തെ രുചിയായിരിക്കും. ഇത് ഫ്രൈ ആയി വരുമ്പോൾ കയിലുകൊണ്ട് ഇത് കോരി എടുക്കാവുന്നതാണ്. ഇനി നമുക്കിത് പെട്ടെന്ന് ഉണ്ടാക്കണമെങ്കിൽ അതായത് ഇൻസ്റ്റന്റ് ആയിട്ട് ഉണ്ടാക്കണമെങ്കിൽ അല്ലെങ്കിൽ

ഒരു ദിവസത്തേക്ക് ഉണ്ടാക്കണമെങ്കിൽ മാവ് കൈകൊണ്ട് ചൂടായ എണ്ണയിലേക്ക് ഇട്ടുകൊടുത്താൽ മതിയാകും. അതാകുമ്പോൾ കുറച്ചു വലുപ്പത്തിലും പെട്ടെന്നും ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതാണ്. ഇതിലേക്ക് നമുക്ക് കറിവേപ്പില, മല്ലിയില, സവാള, ഇഞ്ചി എന്നിവയൊക്കെ അരിഞ്ഞിട്ടും ഇത് ഉണ്ടാക്കി എടുക്കാവുന്നതാണ്. ഇത് എങ്ങിനെയാണ് തയ്യാറാക്കുന്നത് എന്ന് വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. Video credit: Ladies planet By Ramshi

5/5 - (1 vote)
You might also like