റേഷൻ കിറ്റിലെ ഉഴുന്ന് വീട്ടിൽ വെറുതെ ഇരിപ്പുണ്ടോ.? എങ്ങിൽ ഈ ട്രിക് ഒന്ന് ചെയ്തുനോക്കിയേ.. 😳👌

ഇന്ന് നമ്മൾ ഉഴുന്ന് കൊണ്ടുള്ള ഒരു അടിപൊളി റെസിപ്പിയാണ് ഇവിടെ ചെയ്യാൻ പോകുന്നത്. ഇപ്പോൾ നമ്മുടെ വീടുകളിൽ ഉഴുന്ന് എന്തായാലും ഉണ്ടാകാതിരിക്കുകയില്ല. പ്രത്യേകിച്ച് റേഷൻകിട്ടിലും മറ്റും എന്തായാലും ഉഴുന്ന് കിട്ടിയിട്ടുണ്ടാകും. ഇത് തയ്യാറാക്കാനായി ആദ്യം 1 ഗ്ലാസ് ഉഴുന്ന് 3 മണിക്കൂർ കുതിർത്തിയ ശേഷം നല്ലപോലെ കഴുകി വൃത്തിയാക്കിയെടുക്കുക.

അതിനുശേഷം ഒരു മിക്സി ജാറിലേക്ക് ഉഴുന്ന് ഇട്ടശേഷം 1/4 ഗ്ലാസ് വെള്ളം ചേർത്ത് നല്ലപോലെ മിക്സിയിൽ അടിച്ചെടുത്ത് ഒരു ബൗളിലേക്ക് മാറ്റുക. അതിനുശേഷം മാവ് നല്ലപോലെ കൈകൊണ്ട് ഇളക്കിക്കൊണ്ടിരിക്കുക. അടുത്തതായി ഇതിലേക്ക് 1 ചെറിയ സവാള അരിഞ്ഞത്, 2 പച്ചമുളക് അരിഞ്ഞത്, കറിവേപ്പില അരിഞ്ഞത്, മല്ലിയില,

ആവശ്യത്തിന് ഉപ്പ്, കായംപൊടി, ചെറിയ ജീരകം, ഇഞ്ചി പേസ്റ്റ് എന്നിവ ചേർത്ത് നല്ലപോലെ കുഴച്ചെടുക്കുക. അടുത്തതായി ഇത് ഫ്രൈ ചെയ്തെടുക്കാൻ ചൂടായ ഉണ്ണിയപ്പ ചട്ടിയിൽ എണ്ണയൊഴിച്ച് മാവ് അതിലേക്ക് ഇട്ടുകൊടുത്ത് ഫ്രൈ ചെയ്തെടുക്കുക.

ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി E&E Creations ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.