എന്റെ ഈശ്വരാ ഉഴുന്ന് വീട്ടിൽ ഉണ്ടായിട്ടും ഈ ട്രിക് ഇതുവരെ അറിഞ്ഞില്ലല്ലോ.? 😳😱 രാവിലെ ഇനി എന്തെളുപ്പം 😋👌

ഇന്ന് നമ്മൾ ഉഴുന്ന് കൊണ്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കുവാൻ പറ്റുന്ന ടേസ്റ്റിയും പഞ്ഞി പോലെ സോഫ്‌റ്റും ആയ ഒരു അടിപൊളി ബ്രേക്ക്ഫാസ്റ്റ് റെസിപ്പിയാണ്. അതിനായി ആദ്യം 1/2 കപ്പ് ഉഴുന്ന് 4 മണിക്കൂർ വെള്ളത്തിലിട്ട് കുതിർത്തിയ ശേഷം കഴുകി ഊറ്റിയെടുത്ത് ഒരു മിക്സിയുടെ ജാറിലേക്കിടുക. എന്നിട്ട് അതിലേക്ക് ആവശ്യത്തിന് ഉപ്പും 1/2 കപ്പ് വെള്ളം ചേർത്ത് നല്ല മയത്തിൽ അരച്ചെടുക്കുക.

പിന്നീട് ഇത് ഒരു ബൗളിലേക്ക് മാറ്റുക. അടുത്തതായി ഇതിലേക്ക് 1/2 കപ്പ് റവ, 1/2 കപ്പ് തൈര്, 1/4 tsp ബേക്കിംഗ് സോഡ എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കുക. എന്നിട്ട് ഈ മാവ് 1/2 മണിക്കൂർ റെസ്റ്റ് ചെയ്യാൻ വെക്കുക. അടുത്തതായി ഒരു ചൂടായ പാനിലേക്ക് 1 1/2 tbsp വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. പിന്നീട് അതിലേക്ക് 1/2 tsp കടുക് ചേർത്ത് പൊട്ടിക്കുക.

എന്നിട്ട് അതിലേക്ക് 1/2 tsp ഉഴുന്ന്, 1 tbsp ഇഞ്ചി അരിഞ്ഞത്, 3 തണ്ട് കറിവേപ്പില അരിഞ്ഞത്, പച്ചമുളക് അരിഞ്ഞത്, 1 സവാള അരിഞ്ഞത്, 1 ക്യാരറ്റ് അരിഞ്ഞത് എന്നിവ ചേർത്ത് വഴറ്റിയെടുക്കുക. ബാക്കി റെസിപ്പീയുടെ ചേരുവകളും പാചക രീതിയും വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി Ladies planet By Ramshi ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.