ഉള്ളി തീയൽ സൂപ്പർ രുചിയിൽ! തീയൽ ഏതായാലും ഈ ഒരൊറ്റ കൂട്ട് മതി! വയറ് നിറയെ ചോറുണ്ണാൻ ഇത് മാത്രം മതി!! | Tasty Ulli Theeyal Recipe

Tasty Ulli Theeyal Recipe : തീയൽ എല്ലാവർക്കും ഇഷ്ടപ്പെടുന്ന വിഭവമാണ് ഇത് പല വെജിറ്റബിൾ ഉപയോഗിച് ഉണ്ടാക്കിയെടുക്കാവുന്നതാണ്. എല്ലാവർക്കും ഒരേ പോലെ ഇഷ്ടപെടുന്ന തീയൽ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഉണ്ടാക്കി എടുക്കാവുന്നതാണ്.

Ingredients

  • Shallots 1/2 kg
  • Green chilli 3
  • Curry leaves
  • Coconut 1
  • Dried Red Chillies 8 to 10
  • Coriander 1 and half tbspn
  • Fenugreek seeds 1/2 tspn
  • Turmeric powder 1 tbspn
  • Mustard seeds 1 and half tspn
  • Oil
  • Salt

How To Make Tasty Ulli Theeyal

×
Ad

തീയൽ ഉണ്ടാക്കുവാൻ വേണ്ടി ഒരു തേങ്ങ മുഴുവനായും ചിരകിയെടുത്ത് അത് മിക്സിയിലിട്ട് നല്ലപോലെ പൊടിച്ചെടുക്കുക. അതിനുശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് ലോ ഫ്ലെയിമിട്ട് ഈ തേങ്ങ ചൂടാക്കി എടുക്കുക. തീയലിന്റെ ഏറ്റവും രുചി എന്നത് തേങ്ങ പറക്കുന്നതിലൂടെയാണ്. അതിനാൽ എല്ലാ ഭാഗവും വേവുന്ന രീതിയിൽ തേങ്ങ വറുത്തെടുക്കുക. അതിലേക്ക് കറിവേപ്പില രണ്ട് സ്പൂൺ മല്ലി ഇടുക. അതിന്റെ പച്ച മണം മാറുന്നത് വരെ നല്ലപോലെ ഇളകിയെടുക്കുക.

Ads

ശേഷം അതിലേക്ക് ഒരു ടീസ്പൂൺ ഉലുവ വറ്റൽ മുളക് എന്നിവ ഇട്ട് നല്ലപോലെ ചൂടാക്കിയെടുക്കുക. അവസാനമായി അതിലേയ്ക് പച്ച വെളിച്ചെണ്ണ ഒഴിക്കുക. അത് ഓപ്ഷണൽ ആണ് ചേർത്താൽ കറിക്ക് നല്ല രുചി ലഭിക്കുന്നതായിരിക്കും. ഇതിലേയ്ക് അര ടീസ്പൂൺ മഞ്ഞൾ പൊടി ഇട്ടുകൊടുക്കുക. ശേഷം ഒരു ജാർ എടുത്ത് ഈ തേങ്ങയുടെ ചൂട് മാറിയത്തിന് ശേഷം മിക്സിയിൽ അരച്ചെടുക്കുക. ഒട്ടും വെള്ളം ചേർക്കുവാൻ പാടുള്ളതല്ല. വെള്ളം ചേർക്കുമ്പോൾ കുറെ ദിവസം സൂക്ഷിച്ച് വെക്കാൻ സാധിക്കുകയില്ല.

ഇനി ഒരു പാനിൽ അര കിലോ ചിറ്റൂള്ളി ഇടുക അതിലേയ്ക് 3 പച്ചമുളക്, കറിവേപ്പില എന്നിവ ഇട്ട് നല്ലപോലെ ഇളക്കുക. ഉള്ളി ഒന്ന് ചൂടായി കഴിഞ്ഞാൽ കുറച്ച് വെളിച്ചെണ്ണ ഉപ്പ് എന്നിവ ചേർത്ത് ഇളകിയെടുക്കുക. ഇനി ഇതിലേയ്ക് ഒരു നെല്ലിക്ക വലിപ്പം വരുന്ന പുളിയുടെ വെള്ളം ചേർക്കുക. ശേഷം പുളിവെള്ളത്തിൽ ഉള്ളി നല്ലപോലെ വേവികുക. അതിലേക് നേരത്തെ അരച്ചുവെച്ച ആ തേങ്ങ അരപ്പ് ചേർത്ത് നല്ലപോലെ ചൂടാക്കിഎടുക്കുക. അവസാനമായി ഇതിലേയ്ക് കടുക്, വറ്റൽ മുളക് എന്നിവ ഇട്ട് താളിക്കുക. നല്ല തീയൽ തയ്യാർ. Credit: Sree’s Veg Menu

Read also: ചെറിയുള്ളി തൈരിലിട്ട് ഇതുപോലെ ഒന്ന് ചെയ്തു വെക്കൂ! ഇനി ഒരാഴ്ചത്തേയ്ക്ക് വേറെ കറിയൊന്നും അന്വേഷിക്കേണ്ട!! | Tasty Ulli Curd Recipe

വെറും രണ്ടു മിനിറ്റിൽ കിടിലൻ ഉള്ളി ചമ്മന്തി റെഡി! ഈ ഒരൊറ്റ ചമ്മന്തി മതി മിനിമം 2 പ്ലേറ്റ് ചോറ്‌ അകത്താക്കാൻ!! | Easy Ulli Chammanthi Recipe

RecipeTasty RecipesTasty Ulli Theeyal RecipeUlliUlli Theeyal Recipe