Tasty Tomato Ulli Chammanthi Recipe: ഈ ഒരു ചമ്മന്തി ഉണ്ടെങ്കിൽ വേറെ കറികളുടെ ആവശ്യം വരുന്നില്ല. ടേസ്റ്റിയായ ഈ ഒരു തക്കാളി ചമ്മന്തി ഉണ്ടാകുന്നത് എങ്ങിനെയെന്ന് നോക്കാം. ഒരു പാൻ അടുപ്പിൽ വച്ച് ചൂടായി കഴിയുമ്പോൾ ഇതിലേക്ക് നല്ലെണ്ണ ഒഴിച്ച് കൊടുക്കുക. ശേഷം ഇതിലേക്ക് വെളുത്തുള്ളി ഇട്ടു കൊടുത്തു ഒന്ന് വഴറ്റുക. ഇനി ഇതിലേക്ക് ചെറുതായി അറിഞ്ഞിരിക്കുന്ന സവാള ചേർത്ത് കൊടുത്ത് ആവശ്യത്തിനു ഉപ്പും ഇട്ടു കൊടുത്ത് നന്നായി സവാള വാട്ടിയെടുക്കുക.
- നല്ലെണ്ണ – 3 ടേബിൾ സ്പൂൺ
- വെളുത്തുള്ളി – 8 എണ്ണം
- സവാള – 2 എണ്ണം
- തക്കാളി – 3 എണ്ണം
- ഉപ്പ് – ആവശ്യത്തിന്
- കാശ്മീരി മുളക് പൊടി – 1. 1/2 ടീ സ്പൂൺ
- പുളി
- പഞ്ചസാര – 1/4 ടീ സ്പൂൺ
- മല്ലിയില
- കടുക്
- വേപ്പില
- ഉണക്ക മുളക്
ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന തക്കാളി കൂടി ചേർത്തു കൊടുത്ത് അടച്ചു വെച്ച് വേവിക്കുക. തക്കാളി നന്നായി വെന്ത് എണ്ണ തെളിഞ്ഞു കഴിയുമ്പോൾ നമുക്ക് ഇതിലേക്ക് കാശ്മീരി മുളകു പൊടിയും മുളകു പൊടിയും ചേർത്ത് കൊടുക്കാം. ഇത് നിങ്ങളുടെ എരിവിനനുസരിച്ച് വേണം ചേർത്തു കൊടുക്കാൻ.ഇനി ഇതിലേക്ക് ഒരു ചെറിയ കഷണം വാളം പുളി ചേർത്തു കൊടുത്ത് നന്നായി മിക്സ് ചെയ്ത ശേഷം ഇതിലേക്ക് കുറച്ചു പഞ്ചസാരയും കൂടി
ചേർത്ത് കൊടുത്ത് എല്ലാം കൂടി നന്നായി മിക്സ് ചെയ്യുക. അവസാനമായി മല്ലിയില ചെറുതായി അരിഞ്ഞത് കൂടി ചേർത്തു കൊടുത്ത് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം തീ ഓഫ് ആക്കാവുന്നതാണ്. ഇനി ഇത് ചൂടാറി കഴിയുമ്പോൾ മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുത്ത് ഒട്ടും വെള്ളം ചേർക്കാതെ നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് നല്ലെണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് കടുകിട്ട് പൊട്ടിക്കുക. ശേഷം വറ്റൽമുളകും വേപ്പിലയും ഇട്ട് കൊടുത്ത് മൂപ്പിച്ച ശേഷം ഇത് നമ്മൾ ഉണ്ടാക്കി വച്ചിരിക്കുന്ന ചമ്മന്തിയിലേക്ക് ചേർത്തു കൊടുത്ത ഇളക്കി യോജിപ്പിക്കാവുന്നതാണ്. Credit: Jaya’s Recipes