തക്കാളി കുക്കറിൽ ഇങ്ങനെ ചെയ്തു നോക്കൂ! എത്ര കഴിച്ചാലും കൊതി തിരൂല മക്കളെ! എല്ലാം കൂടി ഇട്ടു രണ്ട് വിസിൽ ഞെട്ടും!! | Tasty Tomato Pickle Recipe

Tasty Tomato Pickle Recipe : സാധാരണയായി നമ്മുടെയെല്ലാം വീടുകളിൽ തക്കാളി കറികളിലും മറ്റും ചേർക്കാനാണ് കൂടുതലായും ഉപയോഗിക്കുന്നത്. എന്നാൽ വലിപ്പമുള്ള തക്കാളി കൂടുതൽ കിട്ടുകയാണെങ്കിൽ അത് ഉപയോഗിച്ച് കൂടുതൽ കാലം കേടാകാതെ സൂക്ഷിക്കാവുന്ന ഒരു വിഭവം തയ്യാറാക്കാവുന്നതാണ്. അത് എങ്ങിനെ തയ്യാറാക്കണമെന്നും ആവശ്യമായ ചേരുവകൾ എന്തൊക്കെയാണെന്നും വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ തക്കാളി നല്ലതുപോലെ

കഴുകിയശേഷം വെള്ളം പൂർണമായും തുടച്ചു കളയുക. തക്കാളി നാലായി അരിഞ്ഞെടുത്ത് ആവശ്യമില്ലാത്ത ഭാഗങ്ങളെല്ലാം മുറിച്ച് കളയാവുന്നതാണ്. കുക്കർ എടുത്ത് ഒന്ന് ചൂടായി വരുമ്പോൾ അതിലേക്ക് നല്ലെണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ അരിഞ്ഞുവെച്ച തക്കാളിയും ഒരു പിടി അളവിൽ വെളുത്തുള്ളിയും ഒരു നെല്ലിക്കയുടെ വലിപ്പത്തിൽ പുളിയും കുക്കറിലേക്ക് ഇട്ട് അല്പം വെള്ളവും ഒഴിച്ച് രണ്ട് വിസിൽ അടിപ്പിച്ച് എടുക്കുക.

ഈയൊരു കൂട്ടിന്റെ ചൂട് ഒന്ന് ആറാനായി മാറ്റിവയ്ക്കാം. ആ സമയം കൊണ്ട് ഒരു ചീനച്ചട്ടി അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ എണ്ണയൊഴിച്ചു കൊടുക്കുക.എണ്ണ ചൂടായി തുടങ്ങുമ്പോൾ ഒരു ടീസ്പൂൺ അളവിൽ കടലപ്പരിപ്പ്, ഉഴുന്ന് എന്നിവ ചേർത്ത് ഒന്ന് മൂപ്പിച്ച് എടുക്കുക. ശേഷം അതിലേക്ക് ഒരു പിടി അളവിൽ വെളുത്തുള്ളി, ഉണക്കമുളക്, കറിവേപ്പില എന്നിവ ചേർത്ത് ഒന്ന് ചൂടാക്കി എടുക്കണം. ശേഷം എരുവിന് ആവശ്യമായ മുളകുപൊടിയും,

മഞ്ഞൾപ്പൊടിയും, ഉപ്പും ഈ ഒരു കൂട്ടിലേക്ക് ചേർത്ത് കരിയാതെ ചൂടാക്കി എടുക്കുക. നേരത്തെ തയ്യാറാക്കിവെച്ച തക്കാളി മിക്സിയുടെ ജാറിൽ ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഈയൊരു കൂട്ട് കൂടി ചൂടാക്കി വെച്ച മസാലയോടൊപ്പം ചേർത്ത് ഒന്ന് തിളച്ച് കുറുകി വരുമ്പോൾ സ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Tasty Tomato Pickle Recipe Credit : My Ammachi’s Kitchen

PicklePickle RecipeRecipeTasty RecipesTomatoTomato PickleTomato Recipe