Tasty Thick Gravy Chicken Curry Recipe: കല്യാണത്തിന് ഒക്കെ കിട്ടുന്ന പോലെ കട്ടി ചാറോടുകൂടി ചിക്കൻ കറി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. നല്ല കുറുകിയ ചാടോടുകൂടിയുള്ള ചിക്കൻ കറി പെട്ടെന്ന് നാടൻ രീതിയിൽ ഉണ്ടാക്കിയാലോ. ഈയൊരു ചിക്കൻ കറി ഉണ്ടാക്കാൻ ആവശ്യമായ ചേരുവകൾ എന്തൊക്കെയാണെന്ന് നോക്കാം. ഒരു ചട്ടി അടുപ്പിൽ വെച്ച് അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുത്ത് ചൂടാകുമ്പോൾ ചെറിയുള്ളി അരിഞ്ഞതും സവാളയും ഇട്ടു കൊടുത്തു വഴറ്റുക.
- ചിക്കൻ – 1 കിലോ
- വെളിച്ചെണ്ണ
- ചെറിയ ഉള്ളി – 100 ഗ്രാം
- സവാള – 3 എണ്ണം
- ഇഞ്ചി അരിഞ്ഞത് – 1 ടീ സ്പൂൺ
- വെളുത്തുള്ളി അരിഞ്ഞത് – 1 ടേബിൾ സ്പൂൺ
- വെളുത്തുള്ളി ചതച്ചത് – 2 ടേബിൾ സ്പൂൺ
- ഇഞ്ചി ചതച്ചത് – 1 ടേബിൾ സ്പൂൺ
- വേപ്പില
- തക്കാളി – 2 എണ്ണം
- കാശ്മീരി മുളക് പൊടി – 3 ടേബിൾ സ്പൂൺ
- മല്ലി പൊടി – 2 ടേബിൾ സ്പൂൺ
- കുരുമുളക് പൊടി – 1 ടീ സ്പൂൺ
- മഞ്ഞൾപ്പൊടി – 1/4 ടീ സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- പെരുംജീരകം – 3/4 ടേബിൾ സ്പൂൺ
- ഏലക്ക – 4 എണ്ണം
- ഗ്രാമ്പു – 4 എണ്ണം
- തക്കോലം – 1/2 ഭാഗം
- പട്ട – 3 എണ്ണം
- തേങ്ങ കൊത്ത് – 4 ടേബിൾ സ്പൂൺ
- വറ്റൽ മുളക്
ഇനി ഇതിലേക്ക് ഇഞ്ചി അരിഞ്ഞതും വെളുത്തുള്ളി അരിഞ്ഞതും ആവശ്യത്തിന് ഉപ്പും ഇട്ട് കൊടുത്ത് നന്നായി വഴറ്റുക. ശേഷം ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി ചതച്ചത് ഇട്ടുകൊടുക്കുക എല്ലാം കൂടി നന്നായി ഇളക്കി യോജിപ്പിച്ച ശേഷം തക്കാളി കൂടി ഇട്ടുകൊടുത്ത് തക്കാളി നന്നായി ഉടയുന്നവരെ വഴറ്റുക. ശേഷം ഇതിൽ നിന്ന് പകുതി മസാല നമുക്ക് മാറ്റിവെക്കാം. ഇനി ഇതിലേക്ക് വേപ്പിലയും കൂടെ തന്നെ മുളകുപൊടി മഞ്ഞൾപ്പൊടിയും മല്ലിപ്പൊടി കുരുമുളകുപൊടി എന്നിവ ചേർത്ത് കൊടുത്ത് പൊടികളുടെ പച്ചമണം മാറുന്ന വരെ ഇളക്കുക. കുറച്ചു ചൂടുവെള്ളം ഒഴിച്ചുകൊടുത്ത് എണ്ണ തെളിയുന്ന വരെ ഇളക്കി കൊടുക്കുക. ശേഷം ഇതിലേക്ക് കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന ചിക്കൻ ഇട്ടുകൊടുത്ത് എല്ലാം കൂടി വീണ്ടും മിക്സ് ചെയ്യുക.
ഇനി ഇതിലേക്ക് കുറച്ച് ചൂടുവെള്ളം ഒഴിച്ചു കൊടുത്ത് അടച്ചു വെച്ച് ചിക്കൻ പകുതി വേവുന്നതുവരെ തിളപ്പിക്കുക. ഇതേ സമയം നമുക്ക് മിക്സിയുടെ ജാറിലേക്ക് പട്ട ഗ്രാമ്പു ഏലക്ക പെരുഞ്ചീരകം എന്നിവ ഇട്ടുകൊടുത്ത് ഒന്ന് പൊടിച്ചെടുക്കുക. പിന്നീട് അതേ മിക്സിയുടെ ജാറിലേക്ക് നമ്മൾ മാറ്റി വച്ചിരിക്കുന്ന മസാല വഴറ്റിയതു കൂടി ഇട്ടുകൊടുത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ചിക്കൻ പകുതി വേവായി കഴിയുമ്പോൾ അതിലേക്ക് അരച്ചു വെച്ചേക്കുന്ന മസാലയും ആവശ്യത്തിന് ചൂടുവെള്ളവും ഒഴിച്ചു കൊടുത്തു നന്നായി ഇളക്കി യോജിപ്പിച്ച ശേഷം വീണ്ടും അടച്ചുവെച്ച് ചിക്കൻ നന്നായി വേവിക്കുക. ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ചുകൊടുത്ത് ഇതിലേക്ക് തേങ്ങാക്കൊത്തും ഇട്ട് നന്നായി മൂപ്പിക്കുക ശേഷം ഇതിലേക്ക് ചെറിയുള്ളി അരിഞ്ഞതും വറ്റൽ മുളകും വേപ്പിലയും ഇട്ടുകൊടുത്തു നന്നായി മൂപ്പിച്ച ശേഷം ചിക്കൻ കറിയിലേക്ക് ഒഴിച്ചു കൊടുക്കുക. Credit: Sheeba’s Recipes